'രാഹുൽ ഗാന്ധിക്കെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവരിയും', കോൺഗ്രസ് നേതാവിന്റെ ഭീഷണി, കേസ്
ചെന്നൈ: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ്. ഡിണ്ടിഗല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മണികണ്ഡന്‍ ആണ് ജഡ്ജിക്കെതിരെ ഭീഷണി മുഴക്കി വിവാദത്തിലായിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശിക്ഷ വിധിച്ച ജഡ്ജിയുടെ നാവരിയുമെന്നാണ് മണികണ്ഡന്റെ ഭീഷണി.
ജഡ്ജിക്കെതിരായ ഭീഷണിയില്‍ മണികണ്ഡന് എതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസിന്റെ എസ്ടി -എസ്ടി വിഭാഗം ഡിണ്ടിഗലില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ സംസാരിക്കവേയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി പരാമര്‍ശം.
Job in Canada;കാനഡയിലേക്ക് ചേക്കേറാനാണോ? കൈനിറയെ ശമ്പളം കിട്ടുന്ന ജോലികൾ ഇതാ..വൻ ഡിമാന്റും

മാര്‍ച്ച് 23 ന് സൂറത്ത് കോടതി ജഡ്ജ് നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ജസ്റ്റിസ് എച്ച് വര്‍വ കേട്ടോളൂ, കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ നാവരിയും, എന്നാണ് മണികണ്ഡന്‍ പ്രസംഗിച്ചത്. 2019ലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ മാസമാണ് സൂറത്ത് കോടതി ശിക്ഷിച്ചത്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് രാഹുല്‍ ഗാന്ധി കേസിന് ആസ്പദമായ പരാമര്‍ശം നടത്തിയത്. എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദി എന്ന പേര് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇത് മോദി സമുദായത്തെ അപമാനിക്കുന്നതാണ് എന്നുളള പരാതിയില്‍ ആയിരുന്നു സൂറത്ത് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചത്.
രണ്ട് വര്‍ഷം തടവ് ശിക്ഷയും പിഴയുമാണ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കപ്പെട്ടു. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ കൊടുത്തിട്ടുണ്ട്.












Click it and Unblock the Notifications