Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍ പ്രദേശില്‍ എസ്പിയുമായി സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ഫിബ്രുവരി മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയുമാകും പ്രധാന പോരാട്ടമെന്ന് കോണ്‍ഗ്രസിലെയും എസ്പിയിലെയും നേതാക്കള്‍ പറയുന്നു.

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. എസ്പിയുമായി സഖ്യമുണ്ടാക്കില്ലെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു പറയുമ്പോഴാണ് സംസ്ഥാന നേതാക്കള്‍ സഖ്യം ആവശ്യപ്പെടുന്നത്.

ഫിബ്രുവരി മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയുമാകും പ്രധാന പോരാട്ടമെന്ന് കോണ്‍ഗ്രസിലെയും എസ്പിയിലെയും നേതാക്കള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി നിരോധനം ബിജെപിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയേക്കുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.

congress

തങ്ങളെക്കാല്‍ സഖ്യം ആവശ്യപ്പെടുന്നത് എസ്പിയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സഖ്യം ഉണ്ടാക്കുകയാണെങ്കില്‍ ജനങ്ങള്‍ കറന്‍സി നിരോധനത്തിനെതിരെ ബിജെപിക്കെതിരെ വോട്ടുചെയ്യുമെന്നുറപ്പാണ്. അങ്ങിനെയല്ലാത്തപക്ഷം വോട്ടുകള്‍ വിഘടിക്കുമെന്നും അത് എതിര്‍ കക്ഷികള്‍ക്ക് നേട്ടമാകുമെന്നും നേതാവ് പറയുന്നു.

125 സീറ്റെങ്കിലും വിട്ടു നില്‍കാന്‍ എസ്പി തയ്യാറാകും. 100 സീറ്റുകള്‍ കോണ്‍ഗ്രസിനും ശേഷിച്ചവ രാഷ്ട്രീയ ലോക്ദള്‍ പോലുള്ള പാര്‍ട്ടികള്‍ക്കും നല്‍കാന്‍ അവര്‍ തയ്യാറാണ്. അതുകൊണ്ടുതന്നെ എസ്പിയുമായുള്ള സഖ്യം കോണ്‍ഗ്രസിന് നേട്ടമാകുമെന്നും നേതാവ് വ്യക്തമാക്കി. അതേസമയം, ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് യുപി കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+