കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുമായി ഇനി ബന്ധമില്ല! സഖ്യം 'അറുത്തുമാറ്റി' കോണ്‍ഗ്രസ്! ഒറ്റയ്ക്ക് മത്സരിക്കും

  • By
Google Oneindia Malayalam News

Recommended Video

cmsvideo
സിപിഎമ്മുമായി ഇനി ബന്ധമില്ല | Oneindia Malayalam

കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മുമായി സഖ്യമില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്. സീറ്റ് വിഭജന ചര്‍ച്ചകളാണ് സഖ്യം വഴിമുട്ടാന്‍ കാരണം. ധാരണകള്‍ മറികടന്ന് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു.

cpmcongress-155314

സിപിഎമ്മുമായുള്ള സഖ്യത്തെ കുറിച്ച് പുനരാലോചന നടത്താന്‍ കോണ്‍ഗ്രസ് തയ്യാറല്ല, എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രതീപ് ഭട്ടാചാര്യ വ്യക്തമാക്കി. 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. 2014 ല്‍ സിപിഎം ജയിച്ച രണ്ട് മണ്ഡലങ്ങളായ റായ്ഗഞ്ച്, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

സഖ്യം പ്രതീക്ഷിച്ച് നേരത്തേ കോണ്‍ഗ്രസ് മത്സരിച്ച് ജയിച്ച നാല് മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. 2014 ല്‍ കോണ്‍ഗ്രസ് ജയിച്ച ബഹ്റംപൂര്‍, ജംഗിപൂര്‍, ഉത്തര മാള്‍ഡ, ദക്ഷിണ മാള്‍ഡ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിച്ചത്.

കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട പുരുലിയ ,ബാഷിര്‍ഹട്ട് മണ്ഡലങ്ങള്‍ സിപിഐയ്ക്കും ഫോര്‍വേഡ് ബ്ലോക്കിനുമായി സിപിഎം നല്‍കിയതാണ് തിരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണം. 42 ല്‍ 25 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലായിരുന്നു മത്സരിച്ചത്.

English summary
Congress, Left alliance on the brink of collapse in West Bengal; no scope of rethinking, says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X