Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുതല്‍വന്‍' സ്റ്റൈല്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്.... ബിജെപിയെ വീഴ്ത്താന്‍ ദക്ഷിണേന്ത്യന്‍ മോഡല്‍!

മുംബൈ: മഹാരാഷ്ട്രയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുള്ള കാര്യങ്ങള്‍ ഒരുക്കുന്നു. തിരഞ്ഞെടുപ്പിലെ പ്രചാരണ വാക്യം അടക്കമുള്ള കാര്യങ്ങളാണ് മുന്നിലുള്ളത്. അതേസമയം സിനിമ സ്റ്റൈല്‍ പ്രചാരണമാണ് തുടങ്ങുന്നത്. അതിനായി ദക്ഷിണേന്ത്യന്‍ മോഡലാണ് തയ്യാറായിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഇതിനുള്ള സന്നദ്ധതയുമായി രംഗത്തിറക്കി കഴിഞ്ഞിട്ടുണ്ട്.

മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന പര്യടനത്തിനുള്ള ഒരുക്കമാണ് ആദ്യം നടത്തുന്നത്. ഇതോടെ രാഷ്ട്രീയ സാഹചര്യം മാറി മറിയുമെന്നാണ് പ്രതീക്ഷ. പക്ഷേ പ്രാദേശിക നേതാക്കളെ അണിനിരത്തിയുള്ള നീക്കമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. അതിനേക്കാള്‍ കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത് എംഎന്‍എസ്സുമായുള്ള സഖ്യമാണ്. എംഎന്‍എസ്സിന് പകരം പ്രകാശ് അംബേദ്ക്കറുടെ വിബിഎയെ ഒപ്പം കൂട്ടാനുള്ള എല്ലാ ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

മുതല്‍വന്‍ സ്‌റ്റൈല്‍

മുതല്‍വന്‍ സ്‌റ്റൈല്‍

സിനിമാ സ്‌റ്റൈല്‍ പ്രചാരണമാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണിത്. സംസ്ഥാനത്ത് യുവാക്കള്‍ ബിജെപിയിലേക്ക് പോകുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പ്രശസ്ത സംവിധായകന്‍ ശങ്കറിന്റെ രാഷ്ട്രീയ സിനിമയായ മുതല്‍വന്‍ മോഡല്‍ നീക്കമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. മേം ബി നായക് എന്നാണ് ഇതിന്റെ പേര്.

ദക്ഷിണേന്ത്യന്‍ മോഡല്‍

ദക്ഷിണേന്ത്യന്‍ മോഡല്‍

മുതല്‍വനില്‍ സാധാരണക്കാരനായ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യുന്നതും, പിന്നീട് ഇയാളുടെ സാധാരണ ചോദ്യത്തിന് മുന്നില്‍ പതറിയ മുഖ്യമന്ത്രി താന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു നാള്‍ മുഖ്യമന്ത്രി പദത്തില്‍ ഇരുന്ന് മനസ്സിലാക്കാന്‍ ഇയാളെ വെല്ലുവിളിക്കുന്നതുമാണ്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ മുഖ്യമന്ത്രി പദം ഒരു ദിവസത്തേക്ക് ഏറ്റെടുക്കുന്നതും, അത് തമിഴ്‌നാട് രാഷ്ട്രീയത്തെ മാറ്റി മറിക്കുന്നതുമാണ് ഇതിവൃത്തം. ജനങ്ങളെ ഇത്തരമൊരു ചോദ്യം ഉന്നയിക്കുന്നതിനായി ഉണര്‍ത്താനാണ് ദക്ഷിണേന്ത്യന്‍ മോഡലിന് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

സംസ്ഥാന വികസനത്തിനുള്ള ഏറ്റവും മികച്ച നിര്‍ദേശം നല്‍കുന്നയാള്‍ക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംവദിക്കാനുള്ള അവസരമാണ് മേ ഭി നായക്കിലൂടെ ലഭിക്കുക. മഹാരാഷ്ട്രയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് ഒന്നിന് ഈ പദ്ധതി ആരംഭിച്ച് കഴിഞ്ഞു. ജില്ലാ തലത്തിലെ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ എട്ടിന് മുംബൈയില്‍ ഫൈനല്‍ റൗണ്ട് നടക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഒരു ദിവസം മുഴുവന്‍ കൂടിക്കാഴ്ച്ച നടത്താം.

ഫട്‌നാവിസിന് കുരുക്ക്

ഫട്‌നാവിസിന് കുരുക്ക്

ദേവേന്ദ്ര ഫട്‌നാവിസിനെ കുരുക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് സജീവമായി നടത്തുന്നുണ്ട്. ഇത്തരമൊരു സംവാദത്തിന് ഫട്‌നാവിസിനെയും രംഗത്തിറക്കാനാണ് നീക്കം. അതിലൂടെ അദ്ദേഹത്തെ പ്രതിരോധത്തിലാക്കാന്‍ സാധിക്കും. മറ്റൊന്ന് ബിജെപിക്ക് ശിവസേനയുമായുള്ള ബന്ധം മോശമായത് മുതലെടുക്കുകയാണ്. ശിവസേനയുടെ നഗര വോട്ടുകള്‍ ബിജെപിയിലേക്ക് പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് നിര്‍ദേശം. മുംബൈയിലെ വോട്ടുകളും നിര്‍ണായകമാകും. അതിനായി രാജ് താക്കറെയെ ഉപയോഗിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

എംഎന്‍എസ് സഖ്യം വേണ്ട

എംഎന്‍എസ് സഖ്യം വേണ്ട

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി സഖ്യം വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ പ്രമുഖര്‍. എന്നാല്‍ സഖ്യമാകാതെ, പകരം അദ്ദേഹത്തെ ഒറ്റയ്ക്ക് മത്സരിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ എംഎന്‍എസിന്റെ വോട്ടുബാങ്ക് കൃത്യമായി രൂപപ്പെടുകയും, അത് ശിവസേനയെ ദുര്‍ബലമാക്കുകയും ചെയ്യുമെന്നാണ് അശോക് ചവാനടക്കം ഉള്ളവര്‍ സൂചിപ്പിച്ചത്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഭൂരിപക്ഷം ഉറപ്പാണെന്ന വിശ്വാസത്തിലാണ് ബിജെപി. 160 സീറ്റില്‍ കൂടുതല്‍ പാര്‍ട്ടി നേടുമെന്ന് ച്ന്ദ്രകാന്ത് പാട്ടീല്‍ ഉറപ്പിക്കുന്നു. എ്ന്നാല്‍ ഫട്‌നാവിസുമായുള്ള പാട്ടീലിന് ബന്ധം മോശമായത് വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.

സഖ്യം ഇങ്ങനെ

സഖ്യം ഇങ്ങനെ

എന്‍സിപിക്ക് പുറമേ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കും. യുപിയില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നീക്കം. പ്രകാശ് അംബേദ്ക്കറുടെ വിബിഎയ്ക്ക് 60 സീറ്റുകള്‍ വരെ പരമാവധി നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം അംബേദ്ക്കറുടെ പാര്‍ട്ടി കാരണം 9 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ഭിന്നിച്ച് പോയിരുന്നു. ഇത് ആവര്‍ത്തിക്കരുതെന്ന് സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍സിപി ഈ സഖ്യത്തിനായി കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+