കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസാദും സച്ചിനും വര്‍ക്കിംഗ് പ്രസിഡന്റുമാരാവും? ചെന്നിത്തലയും വരും, രാഹുല്‍ ഉടന്‍ എത്തില്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ അസാധ്യണെന്ന് കരുതിയ മാറ്റം ഒരുങ്ങുന്നു. ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ വരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാഹുല്‍ തിരിച്ചുവരാനുള്ള പ്ലാനാണ് തയ്യാറാക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് അടക്കമുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിന്റെ ഉന്നത സമിതിയിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. സോണിയാ ഗാന്ധിയുടെ അനാരോഗ്യ കൂടി കണക്കിലെടുത്താണ് പുതിയൊരു ശൈലിയിലേക്ക് കോണ്‍ഗ്രസ് മാറുന്നത്.

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

1

സോണിയാ ഗാന്ധി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്നാണ് ഗാന്ധി കുടുംബം നല്‍കുന്ന സൂചന. അധ്യക്ഷയ്ക്ക് സമാനമായ കാര്യങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസില്‍ ഇനി രാഹുലും പ്രിയങ്ക ഗാന്ധിയും ഉണ്ടാവും. അതേസമയം സോണിയയെ സഹായിക്കാന്‍ നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരാണ് വരാന്‍ പോകുന്നത്. ഇവര്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടക്കമുള്ളവയില്‍ സോണിയയെയും രാഹുലിനെയും സഹായിക്കും. മൂന്ന് പേര്‍ ഇത്തരമൊരു വലിയ പദവിയില്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന.

2

രാഹുല്‍ ഗാന്ധി നിര്‍ണായക തീരുമാനങ്ങള്‍ അധ്യക്ഷ സ്ഥാനത്തില്ലാതെ എടുക്കുന്നത് ഇനിയും തുടരും. 2024ലേക്കുള്ള ആദ്യ നീക്കമായിട്ടാണ് നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ കോണ്‍ഗ്രസ് കാണുന്നത്. യുവാക്കളും പരിചയസമ്പന്നരും ഒരുപോലെ സംഘടനയില്‍ ഇടംപിടിക്കും. ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ്, കുമാരി സെല്‍ജ, മുകുള്‍ വാസ്‌നിക്ക് എന്നിവരേയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഈ നാല് പേരെ പരിഗണിക്കുന്നതിന് കൃത്യമായ ലക്ഷ്യവും രാഹുലിനുണ്ട്.

3

കശ്മീരില്‍ ശക്തനായ ഒരു നേതാവ് കോണ്‍ഗ്രസിന് വേണം. ഗുലാം നബി വരുന്നതോടെ കശ്മീരിലെയും ഒപ്പം ജി23യുടെയും പ്രശ്‌നങ്ങള്‍ അവസാനിക്കും. കബില്‍ സിബല്‍ അടക്കമുള്ളവര്‍ ശക്തമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി കാര്യ സമിതിയിലും ഇതുപോലുള്ള മാറ്റങ്ങള്‍ വന്നിരുന്നു. അതിലും ജി23 നേതാക്കളായ ശശി തരൂരിനെയും മനീഷ് തിവാരിയെയും ഉള്‍പ്പെടുത്തിയിരുന്നു.

4

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ സേഫാക്കാന്‍ കൂടിയാണ് കൊണ്ടുവരുന്നത്. അശോക് ഗെലോട്ടിന് 2023 വരെ സുരക്ഷിതമായി ഭരിക്കണം. അതിന് ഒമ്പത് മന്ത്രിമാര്‍ സച്ചിന്‍ ക്യാമ്പില്‍ നിന്ന് രാജസ്ഥാനിലെത്തും. ഇക്കാര്യം പ്രിയങ്ക ഗാന്ധിയും കമല്‍നാഥും നേരത്തെ തന്നെ സച്ചിന് ഉറപ്പ് നല്‍കിയാണ്. അത് പ്രകാരമാണ് സച്ചിനെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതേസമയം ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ അധ്യക്ഷനാക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്. അതാണ് കുമാരി സെല്‍ജയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത്. രാഹുലിന്റെയും സോണിയയുടെയും വിശ്വസ്തയാണ് കുമാരി സെല്‍ജ.

5

ഞെട്ടിക്കുന്ന കാര്യം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നതാണ്. ചെന്നിത്തലയുടെ ഹിന്ദി ജ്ഞാനം അദ്ദേഹത്തിന് ഗുണകരമാകും. കേരളത്തില്‍ നിന്ന് മാറ്റിയ ശേഷം മറ്റ് പദവികളൊന്നും ചെന്നിത്തലയ്ക്ക് കൊടുത്തിട്ടില്ല. മുകുള്‍ വാസ്‌നിക്കിനെ മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടിയാണ് നിയമിക്കുന്നത്. അതേസമയം പ്രിയങ്ക ഗാന്ധിക്ക് മറ്റ് പദവികളൊന്നും നല്‍കിയിട്ടില്ല. യുപി തിരഞ്ഞെടുപ്പിന് ശേഷമേ ഇത് മാറാനിടയുള്ളൂ.

6

കോണ്‍ഗ്രസില്‍ ദളിത് പ്രാതിനിധ്യത്തിന്റെ ഭാഗമായിട്ട് കൂടിയാണ് മുകുള്‍ വാസ്‌നിക്കും കുമാരി സെല്‍ജയും വരുന്നത്. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ പ്രാതിനിധ്യവും സെല്‍ജയ്ക്ക് അനുകൂല ഘടകമാണ്. ഹൂഡയുടെ അടുപ്പക്കാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയിലെത്തി രാഹുലിനെ സ്വാധീനിക്കുന്നുണ്ട്. അതാണ് സെല്‍ജയെ മാറ്റാന്‍ കാരണം. അതേസമയം ചെന്നിത്തല ദേശീയ തലത്തില്‍ ശക്തനാവുന്നതോടെ കേരളത്തിലും ഒരു ബ്രാന്‍ഡ് നെയിമായി അദ്ദേഹം മാറുമെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam
7

അഹമ്മദ് പട്ടേല്‍ മുമ്പ് വഹിച്ച ഇരട്ട റോളിലേക്ക് കമല്‍നാഥും വരാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിന്റെ ട്രഷറര്‍ കമല്‍നാഥ് ആയേക്കും. ഫണ്ടിംഗിന്റെ അഭാവം പാര്‍ട്ടിക്കുള്ളതിനാല്‍ അത് പരിഹരിക്കാന്‍ കമല്‍നാഥിന് സാധിക്കും. ഒപ്പം ട്രബിള്‍ഷൂട്ടറുടെ റോളും പ്രിയങ്കയ്‌ക്കൊപ്പം കമല്‍നാഥിനുണ്ടാവും. രാജസ്ഥാനില്‍ നിന്ന് സച്ചിനെ അനുനയിപ്പിച്ച് ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നതും കമല്‍നാഥിന്റെ മികവ് കൂടിയാണ്. അതേസമയം അനാരോഗ്യം സോണിയക്ക് കൂടുതലാണ്. അതാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരെ അടിയന്തരമായി നിയമിക്കാനിരിക്കുന്നതിന്റെ കാരണം.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

English summary
congress looking for four working president, sachin pilot and ramesh chennithala may included
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X