കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഫോം നഷ്ടം; പക്ഷെ ശക്തമായി തിരിച്ച് വരും: ഹരീഷ് റാവത്ത്

Google Oneindia Malayalam News

ഡെറാഡൂണ്‍: ദേശീയ തലത്തില്‍ നഷ്ടപ്പെട്ട ഫോം കോണ്‍ഗ്രസ് തീർച്ചയായും വീണ്ടെടുക്കുമെന്ന് എ ഐ സി സി ജനറല്‍സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ദേശീയ തലത്തില്‍ ഇപ്പോള്‍ ഫോം നഷ്ടമായെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ അതല്ല സ്ഥിതി. ഇവിടെ പാർട്ടി പൂർണ്ണ ഫോമിലാണ്. ഉറപ്പായും ബി ജെ പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പാർട്ടി അധികാരത്തില്‍ തിരിച്ചെത്തും. അക്കാര്യത്തില്‍ ആർക്കും സംശയം വേണ്ട. ജനങ്ങള്‍ കോണ്‍ഗ്രസ് പാർട്ടിയോടൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമേ നടിക്ക് നീതി ലഭിക്കു എന്ന് പറയുന്നതിലെ ന്യായമെന്ത്: രാഹുല്‍ ഈശ്വർദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമേ നടിക്ക് നീതി ലഭിക്കു എന്ന് പറയുന്നതിലെ ന്യായമെന്ത്: രാഹുല്‍ ഈശ്വർ

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ച് വരും

തിരഞ്ഞെടുപ്പില്‍ ഹരീഷ് റാവത്തിനെ മുന്‍ നിർത്തിയാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ പ്രവർത്തനം. കോണ്‍ഗ്രസ് തിരിച്ച് വരുമെന്ന കാര്യത്തില്‍ എല്ലാവർക്കും വിശ്വാസമായിട്ടുണ്ട്. നേരത്തെ പാർട്ടി വിട്ടുപോയവർ അടക്കം കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നത് ഇതാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 5 വർഷവും വലിയ അസംതൃപ്തിയിലൂടെയാണ് ബി ജെ പി സർക്കാർ കടന്നുപോയത്. ഇത് മൂലം ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോയതെന്നും ഹരീഷ് റാവത്ത് പറയുന്നു.

ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു

ആളുകൾ കോൺഗ്രസിലേക്ക് തിരിച്ചുവരുന്നു

"ആളുകൾ കോൺഗ്രസിലേക്ക് തിരിച്ചുവരുന്നു. എല്ലാ പാർട്ടികളുടെയും ചരിത്രത്തിൽ ഒരു കാലമുണ്ട്. ചില സമയത്ത് ബാറ്റ്സ്മാന്‍മാരും ടീമും ഫോമിലായിരക്കില്ല. ഈ സമയത്ത് ഞങ്ങളുടെ ഫോം അൽപ്പം താഴ്ന്നതാണ്, പക്ഷേ പുറത്തായിട്ടില്ല. എന്നാല്‍ ഫോം വീണ്ടെടുത്ത് വീണ്ടും അധികാരത്തില്‍ വരും. അക്കാര്യം രാജ്യത്തിന് ഉറപ്പുനൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു"- അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിൽ, ഞങ്ങൾ പൂർണ്ണ ഫോമിലാണ്

ഉത്തരാഖണ്ഡിൽ, ഞങ്ങൾ പൂർണ്ണ ഫോമിലാണ്. ഉത്തരാഖണ്ഡിലെ ഫോമിലുള്ള ബാറ്റ്സ്മാൻമാരുടെ ബെഞ്ച് ശക്തിയും കൂടുതലാണ്. പ്രാദേശിക പാർട്ടികൾ കോൺഗ്രസിന്റെ ചിലവിൽ നേട്ടമുണ്ടാക്കുന്നത് താല്‍ക്കാലികമായ കാര്യമാണ്. തമിഴ്‌നാട്ടിലും ഒഡീഷയ്‌ക്കും ബംഗാളിലും ഒഴികെ പ്രാദേശിക പാർട്ടികൾ കാര്യമായി വിജയിച്ചിട്ടില്ല. കോൺഗ്രസിന്റെ നയങ്ങൾ പിന്തുടർന്നാണ് ഈ പാർട്ടികൾ വിജയിച്ചതെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേർത്തു.

എന്നാല്‍ മറ്റിടത്തെ സാഹചര്യം അതല്ല

കോൺഗ്രസിൽ നിന്ന് വ്യത്യസ്‌തമായ പുതിയ സംസ്‌കാരത്തിലൂടെ തമിഴ്‌നാട്ടിൽ ചില വിജയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റിടത്തെ സാഹചര്യം അതല്ല. പാർട്ടി എപ്പോഴും മുന്നോട്ട് നോക്കിയാണ് തീരുമാനിക്കുന്നത്. തീരുമാനങ്ങള്‍ വളരെ ആലോചിച്ച് ഉറപ്പിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നുമായിരുന്നു പുറത്താക്കപ്പെട്ട ബി ജെ പി നേതാവ് ഹരക് സിംഗ് റാവത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഹരീഷ് റാവത്ത് അഭിപ്രായപ്പെട്ടത്.

ബി ജെ പി മന്ത്രിസഭയില്‍ ചേർന്ന അദ്ദേഹത്തെ

ഹരക് സിംഗ് റാവത്തിന്റെ പാർട്ടിയിലേക്കുള്ള പുനഃപ്രവേശനത്തിൽ ഹരീഷ് റാവത്ത് അസ്വാരസ്യം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ നിലപാടുകൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നതായി നേരത്തെ വാർത്തയുണ്ടായിരുന്നു. 2016 ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 10 എം എൽ എമാരിൽ ഒരാളായാരുന്നു ഹരക് സിംഗ് റാവത്ത്. ബി ജെ പി മന്ത്രിസഭയില്‍ ചേർന്ന അദ്ദേഹത്തെ പിന്നീട് പുറത്താക്കുകയായിരുന്നു.

Recommended Video

cmsvideo
UP Assembly Election 2022: Factors That Would Be In Play In Upcoming Polls

English summary
Congress loses form at national level; But it will come back strong: Harish Rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X