Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്പിക്കും ബിജെപിക്കും പ്രകടനപത്രികയ്ക്ക് മോഡലായി കോണ്‍ഗ്രസ്, പല വാഗ്ദാനങ്ങളും ഒരുപോലെ

ദില്ലി: ബിജെപിയും സമാജ് വാദി പാര്‍ട്ടിയും യുപിയില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇഞ്ചോടിഞ്ചാണ്. എന്നാല്‍ മറ്റൊരു കാര്യത്തില്‍ ഇവര്‍ സമാസമമാണ്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പല കാര്യങ്ങളും ഇവര്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തം പ്രകടനപത്രികയില്‍ നിറഞ്ഞ് നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളാണ്. പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശങ്ങളില്‍ പലതും ബിജെപി അംഗീകരിക്കുന്നുവെന്നുമാണ് ഇതിലൂടെ നല്‍കുന്ന സൂചന. ബിജെപി സങ്കല്‍പ്പ് പത്ര എന്ന പേരിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. വെറും പ്രഖ്യാപനം മാത്രമല്ല, അത് നടപ്പാക്കുമെന്ന് താന്‍ ഉറപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

1

ഉജ്ജ്വല പദ്ധതിപ്രകാരം രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടര്‍ ഹോളിക്കും ദീപാവലിക്കും നല്‍കുമെന്നാണ് ബിജെപിയുടെ സുപ്രധാന പ്രഖ്യാപനം. എന്നാല്‍ സബ്‌സിഡി സിലിണ്ടര്‍ക്ക് ഇപ്പോള്‍ മുപ്പത് രൂപയാണ് ലഭിക്കുന്നത്. സര്‍ക്കാര്‍ അത് വെട്ടിക്കുറച്ചു. ഗ്യാസ് വാങ്ങുക ദരിദ്രര്‍ക്ക് വലിയ ബുദ്ധിമുട്ടായിരിക്കും. മറ്റ് മതങ്ങളുടെ ഉത്സവങ്ങളെയും ബിജെപി ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദു വോട്ടുകള്‍ക്കായിട്ടുള്ള നീക്കം കൂടിയായിരുന്നു ഇത്. ലൗ ജിഹാദ് കേസുകളില്‍ പത്ത് വര്‍ഷം തടവ് എന്നതാണ് മറ്റൊരു വമ്പന്‍ പ്രഖ്യാപനം. ബിജെപിയുടെ പ്രധാന പ്രഖ്യാപനമാണ് ഇത് രണ്ടും. എന്നാല്‍ ഇത് രണ്ടും വലിയ നേട്ടം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കില്ല. പ്രായോഗികമായി ജനങ്ങള്‍ ഇതിനെ വലിയ കാര്യമായി കാണുന്നില്ല.

കര്‍ഷകരെയാണ് ബിജെപിയും എസ്പിയും ഒരുപോലെ ഫോക്കസ് ചെയ്തത്. തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയ്ക്ക് താങ്ങുവില നല്‍കുമെന്നാണ് ബിജെപിയുടെ വമ്പന്‍ കര്‍ഷക പ്രഖ്യാപനം. സൗജന്യ വൈദ്യുതിയാണ് മറ്റൊരു ഓഫര്‍. കര്‍ഷകര്‍ക്ക് ജലസേചനസൗകര്യം, സബ്‌സിഡികള്‍ എന്നിവയും കൂട്ടത്തിലുണ്ട്. 2017ല്‍ വൈദ്യുതി നിരക്കുകള്‍ കുറയ്ക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതാണ്. അഞ്ച് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും നിരക്ക് കുറഞ്ഞിട്ടില്ല. മറ്റൊന്ന് വനിതാ സ്വയം സഹായ സംഘങ്ങല്‍ക്കായി 5000 കോടി അനുവദിക്കുമെന്ന പ്രഖ്യാപിക്കുമെന്നത് കോണ്‍ഗ്രസിന്റെ സംഭാവനയാണ്. ഡിഗ്രി തലം വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഇരുചക്ര വാഹനം നല്‍കുമെന്ന ബിജെപിയുടെ പ്രഖ്യാപനം പ്രിയങ്ക പുറത്തിറക്കിയ പ്രകടനപത്രികയില്‍ നിന്ന് അടിച്ച് മാറ്റിയതാണ്.

ബിജെപി പ്രകടനപത്രികയില്‍ കാശിയോ മഥുരയോ സംബന്ധിച്ച കാര്യങ്ങള്‍ ഇല്ല എന്നതാണ് സര്‍പ്രൈസ്. അയോധ്യയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് മാത്രമാണ് ആകെയുള്ള പരാമര്‍ശം. 75 ജില്ലകളിലും ഓരോ ഡയാലിസിസ് യൂണിറ്റ് തുടങ്ങുമെന്നാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സ്ത്രീകള്‍ക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം, സൗജന്യ വാഹനം, സര്‍ക്കാര്‍ ഗതാഗത സര്‍വീസുകളില്‍ സൗജന്യ യാത്ര എന്നിവയെല്ലാം കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നിന്ന് പ്രചോദനം കൊണ്ടവയാണ്. അഖിലേഷ് ലാപ്പ്‌ടോപ്പും ടാബ്ലെറ്റും മുമ്പ് വിതരണം ചെയ്തിരുന്നു. സ്മാര്‍ട്ട്‌ഫോണും ടാബ്ലെറ്റും ബിജെപി വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ച് നല്‍കുമെന്ന് ഉറപ്പ് പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+