Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: 140 സീറ്റില്‍ കോണ്‍ഗ്രസ്, 125ല്‍ എന്‍സിപി, മഹാസഖ്യം പോരിന്!!

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ സൂചന നല്‍കി കോണ്‍ഗ്രസ്. 140 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. സംസ്ഥാനത്തെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ എന്‍സിപി- കോണ്‍ഗ്രസ് സൗഹൃദപ്പോരാട്ടമാണ് നടക്കുക. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്‍സിപിയും 125 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ സഖ്യത്തില്‍ മത്സരിക്കുന്നതോൗടെ 17-18 സീറ്റുകള്‍ നേടാനാണ് നീക്കം. എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ പ്രഖ്യാപനം പാര്‍ട്ടി ബുധനാഴ്ചയും നടത്തിയിട്ടില്ല.

അതേസമയം സ്വാഭിമാനിപക്ഷ പേസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടിയുമായും സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതാണ് സഖ്യം രൂപീകരിക്കുന്നത് വൈകുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി
അതേസമയം സ്വാഭിമാനി പക്ഷ പേസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി അര്‍ദ്ധരാത്രിയും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തയിരുന്നു.

സീറ്റ് വിഭജനത്തില്‍ ഉടന്‍ ധാരണ

സീറ്റ് വിഭജനത്തില്‍ ഉടന്‍ ധാരണ

കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ സീറ്റ് വിഭജനം സംബന്ധിച്ച വിഷയത്തില്‍ വ്യത്യാസമില്ലെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിനൊപ്പം ചേര്‍ന്ന് മൂന്ന് സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച് സമാജ് വാദി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തും. അതേസമയം ഇതട് പാര്‍ട്ടികള്‍ക്ക് അവരുടെ സീറ്റില്‍ മത്സരിക്കുകയും ചെയ്യാം. സിപിഐ, സിപിഐഎം എന്നീ പാര്‍ട്ടികളെയും കോണ്‍ഗ്രസ് സൗഹൃദ മത്സരത്തിന് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച കോണ്‍ഗ്രസ്- എന്‍സിപി ചര്‍ച്ചകള്‍ക്കും ഇതുവരെയും അന്തിമ രൂപമായിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് ഈ അനിശ്ചിതാവസ്ഥ.

 സൗഹൃദ മത്സരത്തിന് സഖ്യം

സൗഹൃദ മത്സരത്തിന് സഖ്യം


തങ്ങള്‍ 15 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും സൗഹൃദ മത്സരത്തിനാണ് മുന്‍തൂക്കമെന്നും സിപിഐ നേതാവ് സുഭാഷ് ലാന്‍ഡെ വ്യക്തമാക്കി. പിഡബ്ല്യൂപിയുമായും സിപിഐയുമായും തങ്ങള്‍ക്കുള്ള സഖ്യം ചില മണ്ഡലങ്ങളില്‍ സൗഹൃദപരമായിരിക്കും. ബിജെപിയുടെ ഭിന്നിപ്പിച്ച് പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ കുറവ് വരുത്തി കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് നീക്കം. ദിണ്ഡോരി, കല്‍വാന്‍, ഉറാന്‍, പന്‍വേല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നി‍ര്‍ത്തണമെന്നാണ് ചെറിയ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍. ബൈക്കുളയില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും. കോണ്‍ഗ്രസ് മാധുര്‍ ചവാനെയായിരിക്കും ഈ സീറ്റില്‍ മത്സരിപ്പിക്കുകയെന്നാണ് സൂചനകള്‍. ചെറു പാര്‍ട്ടികളുമായി 29 സീറ്റുകളില്‍ മത്സരിക്കുന്നതിന് ധാരണയായിട്ടുണ്ട്. അവശേഷിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് നാളെയോടെ ധാരണയിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേസമയം ​സഖ്യകക്ഷികള്‍ക്ക് സീറ്റ് വിഭജനത്തില്‍ പ്രതീക്ഷയുണ്ടെന്നാണ് എന്‍സിപി വക്താവ് പ്രതികരിച്ചത്.

 വാര്‍ത്താ സമ്മേളനം റദ്ദാക്കി

വാര്‍ത്താ സമ്മേളനം റദ്ദാക്കി



സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ രൂപപ്പെട്ടതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന മഹാസഖ്യത്തിന്റെ സംയുക്ത വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് കാണിച്ച് പിന്നോട്ടടിച്ച സമാജ് വാദി പാര്‍ട്ടി പിന്നീട് മഹാസഖ്യത്തിനൊപ്പം ചേര്‍ന്നിരുന്നു. ഭീവണ്ടി ഈസ്റ്റ് മണ്ഡലം നിരസിച്ചതോടെ സമാജ് വാദി പാര്‍ട്ടി 40 സീറ്റില്‍ അധികമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ മൂന്ന് സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതായി അബു അസ്മി പ്രതികരിച്ചിരുന്നു.

സമാജ് വാദിയും സഖ്യത്തില്‍...

സമാജ് വാദിയും സഖ്യത്തില്‍...

എസ്പിയുടെ ഷെഠ്കാരി സംഘട്ടന, ബിഡബ്ല്യൂപിയുടെ ബഹുജന്‍ വികാസ് അഗാഡി, പീപ്പിള്‍സ് റിപ്പബ്ലിക്ക് എന്നീ പാര്‍ട്ടികള്‍ സഖ്യത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ചെറിയ സഖ്യകക്ഷികള്‍ക്ക് കുറച്ച് സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. 140 സീറ്റുകളിലധികം കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പദ്ധതിയിടുന്നത്. എന്‍സിപി 125 സീറ്റിലും ചെറു പാര്‍ട്ടികള്‍ 38 സീറ്റുകളിലും മത്സരിക്കും. ടിക്കറ്റ് നിഷേധിക്കുന്നതോടെ ബിജെപിയില്‍ നിന്നും ശിവസേനയില്‍ നിന്നുമായി ചില നേതാക്കളും സഖ്യത്തിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+