കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജെഡിഎസിനെ വിമർശിക്കരുത്';കർണാടക നേതാക്കൾക്ക് നിർദ്ദേശവുമായി രാഹുൽ ഗാന്ധി..2018 ആവർത്തിക്കുമോ?

Google Oneindia Malayalam News

ബെംഗളൂരു; ജെ ഡി എസ് നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയിൽ നിന്നും കോൺഗ്രസ് നേതാക്കൾ പിൻമാറണമെന്ന നിർദ്ദേശവുമായി ദേശീയ നേതൃത്വം.അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്റ് കർശന നിർദ്ദേശം നൽകിയത്. 2023 ലെ തിരഞ്ഞെടുപ്പിൽ തൂക്കുസഭയിലേക്ക് സാഹചര്യം നീങ്ങിയാൽ ജെ ഡി എസിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതൃത്വത്തിന്റെ നിർദ്ദേശം.

 jdsaa-1637236289.jpg -Prope

സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ

1


കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച. യോഗത്തിലാണ് ജെ ഡി എസ് സംസ്ഥാന നേതാക്കളെ പ്രത്യേകിച്ച് എച്ച് ഡി കുമാരസ്വാമി,എച്ച് ഡി ദേവഗൗഡ എന്നീ നേതാക്കൾക്കെതിരെ യാതൊരു വിമർശനവും പാടില്ലെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചത്.

5


ദേവഗൗഡയെയും കുടുംബാംഗങ്ങളെയും കടന്നാക്രമിക്കുന്നത് ജെഡിഎസുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയെ ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദ്ദേശം.ദേവഗൗഡയ്ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും വോട്ടർമാരുടെ വലിയ പിന്തുണ ഉണ്ട്. പ്രത്യേകിച്ച് സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കാലിഗ വിഭാഗത്തിന്റെ. ഗൗഡ കുടുംബത്തിനെതിരായ ഏത് തരത്തിലുള്ള വിമർശനവും സമുദായത്തെ കോൺഗ്രസിൽ നിന്നും അകറ്റുമെന്നും സുനിൽ കൊനഗലു ചൂണ്ടിക്കാട്ടിയിരുന്നു.

1


നേരത്തേ ദേവഗൗഡയുടെ ആരോഗ്യനിലയെക്കുറിച്ച് തുംകുരുവിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ എൻ രാജണ്ണ പ്രതികരിച്ചപ്പോൾ ഡികെ ശിവകുമാർ വേഗത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ടതും പരസ്യമായി മാപ്പ് പറയാൻ നിർദ്ദേശിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേവഗൗഡയുടെ ആരോഗ്യത്തെ കുറിച്ച് ദേശീയ നേതൃത്വം തിരക്കിയെന്ന പ്രതികരണം ഉൾപ്പെടെ ഡികെ ശിവകുമാർ നടത്തിയിരുന്നു.

3


ദക്ഷിണ കർണാടകയിൽ ജെ ഡി എസ് ശക്തമായ അടിത്തറയുണ്ട്. ഏത്ര മോശം സാഹചര്യത്തിലും കുറഞ്ഞത് 25 സീറ്റുകളെങ്കിലും പാർട്ടിക്ക് ഇവിടെ നിന്ന് ലഭിക്കും. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ കോൺഗ്രസിന് സാധിക്കാതിരുന്നാൽ 2018 ന് സമാനമായി ജെഡിഎസുമായി സഖ്യത്തിൽ സർക്കാരുണ്ടാക്കാനുളള സാധ്യത തള്ളാനാകില്ല. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേറിയത്. കോൺഗ്രസിന് 80 ഉം ജെ ഡി എസിന് 40 സീറ്റുകളുമായിരുന്നു ലഭിച്ചത്. ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബി ജെ പിയുടെ കൈകളിലേക്ക് ഭരണം എത്തും എന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ജെഡിഎസുമായി കോൺഗ്രസ് തിരക്കിട്ട് സഖ്യം രൂപീകരിച്ചതും ഭരണം പിടിച്ചതും.

4


എന്നാൽ ഒന്നരവർഷങ്ങൾക്കിപ്പുറം ജെ ഡി എസ്-കോൺഗ്രസ് സഖ്യത്തിൽ ഉയർന്ന അതൃപ്തികൾ മുതലാക്കി ബി ജെ പി ഭരണം തിരിച്ച് പിടിക്കുകയായിരുന്നു 17 എം എൽ എമാരെ ഇരു കക്ഷികളിൽ നിന്നും അടർത്തിയെടുത്തുകൊണ്ടായിരുന്നു ഇത്. ഭരണം താഴെ വീണതോടെ കോൺഗ്രസും ജെ ഡി എസും സഖ്യം അവസാനിപ്പിക്കുകയും ചെയ്തു.അതേസമയം 2018 ന് സമാനമായ സാഹചര്യം ഉയർന്നാൽ ഇത്തവണ ജെ ഡി എസ് കോൺഗ്രസുമായി കൈകൊടുക്കാൻ തയ്യാറാകുമോയെന്നാണ് ഉയരുന്ന ചോദ്യം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ജെഡിഎസും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ സഖ്യ സാധ്യതകൾ ഇല്ലാതാക്കാൻ കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഗോവയില്‍ കോണ്‍ഗ്രസിന് സമാധാനിക്കാനായിട്ടില്ല; വിമതരുമായി നിരന്തരം ബന്ധപ്പെട്ട് ബിജെപിഗോവയില്‍ കോണ്‍ഗ്രസിന് സമാധാനിക്കാനായിട്ടില്ല; വിമതരുമായി നിരന്തരം ബന്ധപ്പെട്ട് ബിജെപി

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

English summary
Congress May form alliance with JDS in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X