Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍ഹാസനെ സമീപിച്ച് കോണ്‍ഗ്രസ്, കര്‍ണാടകത്തില്‍ പ്രചാരണത്തിന് ഇറങ്ങിയേക്കും, വമ്പന്‍ നീക്കം

ദില്ലി: കര്‍ണാടകയില്‍ സാധ്യമായ എല്ലാ വഴിയും നോക്കാനുറച്ച് കോണ്‍ഗ്രസ്. സൂപ്പര്‍ താരം കമല്‍ഹാസനെ കര്‍ണാടകയില്‍ പ്രചാരണത്തിനായി ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് വരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ഇത് കമല്‍ സ്വീകരിക്കുമെന്നാണ് സൂചന. അങ്ങനെ എങ്കില്‍ കോണ്‍ഗ്രസും താരപ്രചാരകരുടെ പട്ടികയിലേക്ക് കൂടുതല്‍ ശക്തരെ കൊണ്ടുവരാനുള്ള നീക്കത്തിലാണ്.

നേരത്തെ കന്നഡ സൂപ്പര്‍ താരം സുദീപ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അറിയിച്ചിരുന്നു. അതുപോലെ കോണ്‍ഗ്രസിനായി ശിവരാജ് കുമാറും പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് മത്സരം കടുപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
സിനിമാ താരങ്ങളിലൂടെ ചില വോട്ടുകള്‍ ഉറപ്പിക്കാനാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

KAMALHASSAN

കമല്‍ഹാസന്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല കര്‍ണാടകയിലും പ്രശസ്തനാണ് നേരത്തെ തന്നെ കമല്‍ഹാസനെ പല കാര്യങ്ങള്‍ക്കുമായി കോണ്‍ഗ്രസ് വിനിയോഗിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പാദപദത്തില്‍ അദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനെ നേരത്തെ കമല്‍ഹാസന്‍ പിന്തുമണച്ചിരുന്നു. അതേസമയം കര്‍ണാടകയില്‍ കമല്‍ഹാസനെ ഇതെല്ലാം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് സമീപിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുമായി നല്ല ബന്ധമാണ് കമല്‍ഹാസന് ഉള്ളത്. അതുകൊണ്ട് അദ്ദേഹത്തെ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിനുമുള്ളത്. കോണ്‍ഗ്രസിന്റെ ക്ഷണം കമല്‍ഹാസന്‍ പരിഗണിക്കുമെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം കര്‍ണാടകയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്.

സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് ജയിക്കുന്ന രീതിയെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ രാഹുല്‍ രംഗത്തെത്തി. ജനങ്ങളില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ എങ്ങനെയാണ് ഇതെല്ലാം വാഗ്ദാനം ചെയ്യുകയെന്നും രാഹുല്‍ ചോദിച്ചു.

ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്

സൗജന്യ വാഗ്ദാനങ്ങള്‍ സംസ്ഥാനത്തെ കടത്തില്‍ മുക്കുമെന്ന് നേരത്തെ മോദി ആരോപിച്ചിരുന്നു. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. ജനങ്ങളില്‍ നിന്ന് കമ്മീഷന്‍ അടിച്ചെടുക്കുന്ന സര്‍ക്കാരിന് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നും രാഹുല്‍ പരിഹസിച്ചു. ഇത്തരം കാര്യങ്ങള്‍ ചെയ്യുക ബിജെപിയെ സംബന്ധിച്ച് അസാധ്യമായ കാര്യമാണെന്നും, അവര്‍ക്ക് ജനങ്ങളെ ചൂഷണം ചെയ്യാന്‍ മാത്രമാണ് അറിയുകയെന്നും രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. ആരുടെ സര്‍ക്കാരാണ് രൂപീകരിക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി. ബിജെപി എംഎല്‍എമാരെ തട്ടിയെടുക്കും. 40 ശതമാനം കമ്മീഷന്‍ നിങ്ങളില്‍ നിന്ന് തട്ടിയെടുക്കും. അതുകൊണ്ട് സൂക്ഷിച്ച് വോട്ട് ചെയ്യണമെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+