Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ സഖ്യം വരുമോ? സിപിഎമ്മിന്റെ ഓഫറിനോട് കോണ്‍ഗ്രസ് പ്രതികരണം ഇങ്ങനെ

ദില്ലി: ത്രിപുരയില്‍ ബിജെപിയെ വീഴ്ത്താന്‍ സിപിഎമ്മിന്റെ ഓഫര്‍ കോണ്‍ഗ്രസ് സ്വീകരിച്ചേക്കും. സിപിഎമ്മുമായുള്ള സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു.

തിപ്ര മോത്തയുമായും സഖ്യത്തിന് റെഡിയാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഭരണഘടനയില്‍ വിശ്വസിക്കുന്ന ജനാധിപത്യ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യത്തിന് താല്‍പര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് പറഞ്ഞു. അതേസമയം സഖ്യമുണ്ടായാല്‍ കേരളത്തില്‍ അടക്കം ഇത് ചര്‍ച്ചയാവാനാണ് സാധ്യത.

1

അതേസമയം സിപിഎം സംസ്ഥാനത്തെ പ്രമുഖ ആദിവാസി വിഭാഗങ്ങളുടെ പാര്‍ട്ടിയായ തിപ്രയുമായുള്ള സഖ്യത്തിന് വല്ലാതെ താല്‍പര്യപ്പെടുന്നുണ്ട്. പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ പാര്‍ട്ടിയാണിത്. ഇതിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ കൃത്യമായി തീരുമാനമെടുത്തിട്ടില്ല.

സീറ്റ് അഡ്ജസ്റ്റ്‌മെന്റുകള്‍ മതേതര പാര്‍ട്ടികള്‍ക്ക് പരമാവധി വോട്ട് ലഭിക്കുവാനുള്ള സംവിധാനമാണ്. അതേസമയം രാഷ്ട്രീയ സഖ്യത്തിന്റെ കാര്യം അങ്ങനയെല്ലെന്നും യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ബിജെപിക്കെതിരെ പോരാടാനുള്ള തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, കോണ്‍ഗ്രസും തല്‍ക്കാലം ത്രിപുരയില്‍ വിശ്രമിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. ബിജെപി, ഞങ്ങളുടെ വികസന പ്രവര്‍ത്തന തുടരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിപുരയില്‍ ഹൈവേ, ഇന്റര്‍നെറ്റ്, റെയില്‍വേ ആന്‍ഡ് ഏവിയേഷന്‍, എന്നിവ വന്ന് കഴിഞ്ഞു.

ഇതെല്ലാം സാധ്യമായത് ബിജെപിയുള്ളത് കൊണ്ടാണ്. ഞങ്ങള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് സംഭവിക്കുമെന്നും ജെപി നദ്ദ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പുള്ള സാഹചര്യത്തില്‍ നിന്ന് ത്രിപുര ഒരുപാട് മാറിയെന്നും നദ്ദ അവകാശപ്പെട്ടു.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

2018ല്‍ ത്രിപുരിയില്‍ ഒരു ഹൈവേ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് സംസ്ഥാനത്ത് ഏഴ് ഹൈവേകളുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. മികച്ച ഏഴ് ആശുപത്രികള്‍ ത്രിപുരയിലുണ്ട്. എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. റോഡ് സംവിധാനങ്ങളൊക്കെ ഒരുപാട് മുന്നേറി.

അത് അന്താരാഷ്ട്ര തലത്തിലേക്കാണ് കുതിക്കാന്‍ പോകുന്നതെന്ന് നദ്ദ പറഞ്ഞു. ഈ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ ബിജെപി അധികാരത്തില്‍ തുടരേണ്ടതുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും തല്‍ക്കാലം വിശ്രമിക്കട്ടെ, ഞങ്ങള്‍ ഈ സര്‍ക്കാരുമായി മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+