പത്ത് ശതമാനത്തിലും താഴെ സീറ്റുകള്‍; ഗുജറാത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നഷ്ടമാകും
ദില്ലി: ഗുജറാത്തില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെ പേരും കോണ്‍ഗ്രസിന് നഷ്ടമായേക്കും. പത്ത് ശതമാനത്തില്‍ താഴെ സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതുകൊണ്ട് നിയമസഭയില്‍ പ്രതിപക്ഷ നേതാവുണ്ടാകാന്‍ സാധ്യത കുറവാണ്. സംസ്ഥാനത്താകെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ആകെ പതിനേഴ് സീറ്റുകളാണ് കോണ്‍ഗ്രസിന് നിയമസഭയിലുള്ളത്. ബിജെപി വിജയിച്ചത് 156 സീറ്റിലാണ്. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീലും ഇത്തരമൊരു പ്രതികരണമാണ് നടത്തിയത്. പ്രതിപക്ഷ പാര്‍ട്ടി എന്ന പദവി പത്ത് ശതമാനത്തില്‍ താഴെ വോട്ട് പിടിക്കുന്നവര്‍ക്കുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൃത്യമായ ഒരു രീതി ഗുജറാത്ത് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ ഇല്ല. 1960 മുതല്‍ സ്പീക്കര്‍ ഒരു നടപടിക്രമം പാലിച്ച് പോരുന്നുണ്ട്. ഇതാണ് പത്ത് ശതമാനം വോട്ട് നേടുന്നവരെ മുഖ്യ പ്രതിപക്ഷമായി കാണാന്‍ കാരണം. പതിനെട്ട് സീറ്റ് കിട്ടിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് പത്ത് ശതമാനത്തില്‍ എത്താമായിരുന്നു.
എന്നാല്‍ ഒരു സീറ്റ് കുറവാണ് പാര്‍ട്ടിക്ക്. അതേസമയം ഇനി തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി അവര്‍ക്ക് നല്‍കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണ്. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്.
ബിജെപിയുടെ തീരുമാനം പോലെയാരിക്കും, പ്രതിപക്ഷ നേതൃ സ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്നത്. മുമ്പ് ഇത്തരം നിയമങ്ങളൊന്നും പാലിക്കാതെ പാര്‍ട്ടികള്‍ പ്രതിപക്ഷ പദവി നല്‍കിയിട്ടുണ്ടെന്ന് അമിത് ചാവ്ദ പറഞ്ഞു. കോണ്‍ഗ്രസിന്റെ അങ്ക്‌ലാവിലെ എംഎല്‍എയാണ് അദ്ദേഹം.
പതിനെട്ട് സീറ്റില്‍ താഴെയാണെങ്കിലും പ്രതിപക്ഷ സ്ഥാനം നല്‍കിയിരുന്നുവെന്ന് ചാവ്ദ പറഞ്ഞു. രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നിയമം തന്നെയെടുക്കാം. അവിടെ കോണ്‍ഗ്രസ് പ്രതിപക്ഷമാകാനുള്ള സീറ്റുകള്‍ ഇല്ലായിരുന്നു. എന്നിട്ടും ആ പദവി ലഭിച്ചു. കോണ്‍ഗ്രസ് ഭരണ കാലത്ത് ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ചാവ്ദ പറഞ്ഞു.
1985ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 149 സീറ്റുകള്‍ ലഭിച്ചു. ജനതാ പാര്‍ട്ടിക്ക് 14 സീറ്റുകളും ബിജെപിക്ക് 11 സീറ്റുകളുമാണ് ലഭിച്ചത്. ജനതാ പാര്‍ട്ടിയുടെ ചിമന്‍ഭായ് പട്ടേല്‍ പ്രതിപക്ഷ നേതാവാകയും ചെയ്തിരുന്നു. ലോക്‌സഭയിലും പ്രതിപക്ഷ നേതാവ് എന്ന പദവി കൃത്യമായി നിര്‍വച്ചിട്ടില്ല.
പ്രത്യേകിച്ച് സഖ്യരാഷ്ട്രീയമാണ് 1989 മുതല്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. പത്ത് ശതമാനം സീറ്റുകള്‍ നേടുന്നവര്‍ മുഖ്യ പ്രതിപക്ഷമായി കണക്കാക്കപ്പെടുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് നിയമപരമായി കൊണ്ടുവന്നിട്ടില്ല. 2014 മുതല്‍ കോണ്‍ഗ്രസ് പത്ത് ശതമാനത്തില്‍ താഴെ സീറ്റുകളാണഅ ലോക്‌സഭയില്‍ ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications