Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎപി സഖ്യം ഹരിയാനയിലുമില്ല, കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും; പ്രഖ്യാപിച്ച് ഭൂപീന്ദര്‍ ഹൂഡ

ന്യൂഡല്‍ഹി: പഞ്ചാബില്‍ ഒഴിവാക്കിയതിന് ഹരിയാനയില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം ഹരിയാനയില്‍ ഉണ്ടാവില്ല. ഇവിടെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. വന്‍ തിരിച്ചടിയാണ് ഇന്ത്യ സഖ്യത്തിന് ഇതിലൂടെ രേിട്ടത്. ഹരിയാനയില്‍ ഒരു സഖ്യത്തിന് താല്‍പര്യമില്ലെന്നാണ് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ പറഞ്ഞത്.

എഎപി ഹരിയാനയില്‍ ഒന്നിലധികം സീറ്റ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നല്‍കില്ലെന്ന് ഉറപ്പായതോടെ എഎപി സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരും. ഇത് വോട്ടുകള്‍ ഭിന്നിക്കാനുള്ള സാഹചര്യവും ഉണ്ടാക്കിയിരിക്കുകയാണ്. അതേസമയം നിലവില്‍ ബംഗാള്‍, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളില്‍ സഖ്യം ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്.

bhupinder-hooda

ഡല്‍ഹി, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും സാഹചര്യം അനുകൂലമല്ല. കോണ്‍ഗ്രസ് കൂടുതല്‍ ഫോക്കസ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നല്‍കുന്നത് സഖ്യത്തിന് തടസ്സമായും മാറുന്നുണ്ട്. ഈ സമയം ഇന്ത്യ സഖ്യത്തിലെ കക്ഷികളെ ഉള്‍പ്പെടുത്തിയുള്ള റാലികളാണ് വേണ്ടതെന്നാണ് ജെഡിയു അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.

നിതീഷ് കുമാര്‍, മമത ബാനര്‍ജി എന്നിവരെ ജോഡോ യാത്രയുടെ ഭാഗമാക്കാന്‍ പരിശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് മമത ബാനര്‍ജി അടക്കമുള്ളവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മമത യാത്രയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുമെന്നാണ് ഹൂഡ ഉറപ്പിച്ച് പറയുന്നത്. എഎപിയുമായി അതുകൊണ്ട് യാതൊരു ചര്‍ച്ചകളും ഇല്ലെന്നും ഹൂഡ പറയുന്നു. അതേസമയം എഎപിക്ക് സംസ്ഥാനത്ത് യാതൊരു അടിത്തറയുമില്ല. എഎപിയും ജെജെപിയും ഒരുമിച്ചാണ് 2019ല്‍ മത്സരിച്ചത്. മൂന്ന് സീറ്റില്‍ 50000 വോട്ട് പോലും തികച്ച് കിട്ടിയിട്ടില്ല.

2022ലെ ആദംപൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എഎപിക്ക് 3400 വോട്ടാണ് ലഭിച്ചത്. യാതൊരു അടിത്തറയുമില്ലാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് സീറ്റുകള്‍ ആവശ്യപ്പെടാനാവുകയെന്നും ഹൂഡ ചോദിച്ചു. ഹരിയാനയിലെ പത്ത് സീറ്റില്‍ അഞ്ചെണ്ണം മത്സരിക്കാനായി വേണമെന്നാണ് എഎപി ആവശ്യപ്പെടുന്നത്. പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് ഹരിയാന സീറ്റുകളും ഇതില്‍ വരും. പഞ്ചാബില്‍ വിജയിച്ചതിന്റെ സ്വാധീനം ഇവിടെയുമുണ്ടാവുമെന്നാണ് എഎപി കരുതുന്നത്.

അതേസമയം കോണ്‍ഗ്രസിന് ഇടതുപാര്‍ട്ടികളുമായും സീറ്റ് പങ്കിടേണ്ടതുണ്ട്. എഎപി 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഹരിയാനയില്‍ ആദ്യമായി മത്സരിച്ചത്. 46 സീറ്റിലായിരുന്നു മത്സരം. വെറും 0.48 ശതമാനം വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. ഇത് നോട്ടയേക്കാള്‍ താഴെയായിരുന്നു. അതേ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28 ശതമാനം വോട്ട് ലഭിച്ചു. എന്നാല്‍ എഎപി ജെജെപി സഖ്യത്തിന് 4.9 ശതമാനം വോട്ടാണ് ലഭിച്ചത്. വമ്പന്‍ നേതാക്കളെല്ലാം ഹരിയാനയില്‍ എഎപിയെ വിട്ട് പോയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+