കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ കളി മാറ്റി ക്യാപ്റ്റന്‍, സിദ്ദുവിനെ പുറത്താക്കും? മന്ത്രിമാരെ കളത്തിലിറക്കി അമരീന്ദര്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലേക്ക് വീഴുന്നു. നവജ്യോത് സിദ്ദുവുമായുള്ള പ്രശ്‌നങ്ങള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്. സിദ്ദുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളും അമരീന്ദര്‍ സജ്ജമാക്കി കഴിഞ്ഞു. ഏത് നിമിഷവും കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ്. ബിജെപി ഇതിനിടയില്‍ മുതലെടുപ്പ് നടത്തുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. പക്ഷേ പാര്‍ട്ടിയിലെ വിമതര്‍ സിദ്ദുവിന് ചുറ്റും അണിനിരന്നിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഇത് ധാരാളമാണ്.

സിദ്ദുവിനെ പുറത്താക്കും?

സിദ്ദുവിനെ പുറത്താക്കും?

സിദ്ദുവിനെ പുറത്താക്കാനുള്ള നീക്കം അമരീന്ദര്‍ തുടങ്ങി കഴിഞ്ഞു. പാര്‍ട്ടിയിലെ നാല് മന്ത്രിമാര്‍ സിദ്ദുവിനെ പാര്‍ട്ടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അമരീന്ദറിനെ സിദ്ദു ടാര്‍ഗറ്റ് ചെയ്യുന്നത് പിന്നില്‍ ബിജെപിയോ ആംആദ്മി പാര്‍ട്ടിയോ ആണെന്ന് ഇവര്‍ പറയുന്നു. ബ്രഹ്മ മൊഹീന്ദ്ര, സുന്ദര്‍ ഷാം അറോ, സാധു സിംഗ് ധരംസോത് എന്നീ മൂന്ന് മന്ത്രിമാരും സിദ്ദുവിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ഹൈക്കമാന്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പദം

മുഖ്യമന്ത്രി പദം

സിദ്ദു ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പദമാണ്. അതിനുള്ള സാധ്യത നിലവില്‍ ഇല്ല. പക്ഷേ വരും കാലത്തില്‍ അതിനുള്ള സാധ്യതയുണ്ട്. കാരണം ക്യാപ്റ്റന് പ്രായമായി വരികയാണ്. പകരം സ്‌ട്രോംഗ് ഇമേജുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ല. സിദ്ദുവിന് ഈ അവസരത്തില്‍ ക്യാപ്റ്റനെ ദുര്‍ബലനാക്കിയാല്‍ മുഖ്യമന്ത്രി സ്ഥാനം കൂടെ പോരും. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണയും സിദ്ദുവിനുണ്ട്. ഹൈക്കമാന്‍ഡ് നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടാണ് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തിനായി നീങ്ങുന്നത്.

ക്യാപ്റ്റന്‍ ചാണക്യന്‍

ക്യാപ്റ്റന്‍ ചാണക്യന്‍

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്‍ വീഴുമ്പോഴൊക്കെ സിദ്ദു അതിനെ വഷളക്കാനാണ് ശ്രമിക്കാറുള്ളത്. ഇത് ക്യാപ്റ്റനെ തകര്‍ക്കാന്‍ കൂടിയാണ്. എന്നാല്‍ ഇത് മന്ത്രിമാരെ മുഴുവന്‍ ഒറ്റക്കെട്ടായി മാറ്റിയിരിക്കുകയാണ്. സിദ്ദുവിനെ കൊണ്ട് പാര്‍ട്ടിക്ക് യാതൊരു ഗുണവും കിട്ടിയില്ലെന്ന് മന്ത്രിമാര്‍ പറയുന്നു. സ്വന്തം മണ്ഡലത്തില്‍ പോലും കാര്യമായിട്ടുള്ള വികസനത്തിനും സിദ്ദു ശ്രമിച്ചിട്ടില്ല. ഇത് അമരീന്ദറിനുമറിയാം. സിദ്ദുവിനെ പുറത്താക്കി ആ പ്രശ്‌നം പരിഹരിക്കാന്‍ അമരീന്ദര്‍ നോക്കുന്നതിന് കാരണം അതാണ്.

രാഹുലിന് പ്രിയം

രാഹുലിന് പ്രിയം

രാഹുലിന് ക്യാപ്റ്റനോടും സിദ്ദുവിനോടും അടുപ്പമുണ്ട്. എന്നാല്‍ ബിജെപിയില്‍ നിന്ന് വന്ന സിദ്ദുവിനെ പൂര്‍ണമായി വിശ്വസിക്കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. പക്ഷേ അമരീന്ദര്‍ ഇത്തവണ സിദ്ദുവിന് ടിക്കറ്റ് കൊടുക്കാതിരിക്കാനായി ഇടപെടുമെന്നാണ് സൂചന. പട്യാലയില്‍ തനിക്കെതിരെ മത്സരിക്കാന്‍ നേരത്തെ അമരീന്ദര്‍ സിദ്ദുവിനെ വെല്ലുവിളിച്ചിരുന്നു. പാര്‍ട്ടിയില്‍ വലിയ പദവികള്‍ക്ക് വേണ്ടി മാത്രം ഇടപെടുന്നയാളാണ് സിദ്ദുവെന്ന് നേതാക്കള്‍ പറയുന്നു. രാഹുലിനോട് അമരീന്ദര്‍ സിദ്ദുവിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

Recommended Video

cmsvideo
Late Modi Bhakt Amit Jaizwal's family against Modi | Oneindia Malayalam
എഎപിയുമായി ചേരുമോ?

എഎപിയുമായി ചേരുമോ?

ആംആദ്മി പാര്‍ട്ടിയുമായി ചേരാന്‍ സിദ്ദു ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം സിദ്ദുവിന് ഓഫര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ പ്രശ്‌നം എഎപി ജയിക്കാന്‍ സാധ്യതയില്ലാത്തതാണ്. കോണ്‍ഗ്രസിന് ഇവിടെ തുടര്‍ ഭരണ പ്രതീക്ഷയുണ്ട്. ശിരോമണി അകാലിദളിന്റെ കൂടെ നില്‍ക്കാനും സിദ്ദുവിന് സാധിക്കില്ല. ഇവരെ ഒന്നിപ്പിച്ചാല്‍ സിദ്ദുവിന് സാധ്യതയുണ്ട്. പക്ഷേ അപ്പോഴും മുഖ്യമന്ത്രി സ്ഥാനം കിട്ടില്ല. ഇതിനിടെ മുന്‍ കോണ്‍ഗ്രസ് മൊഹീന്ദര്‍ റിന്‍വ പാര്‍ട്ടി വിടാന്‍ പോവുകയാണ്. ശിരോമണി അകാലിദളിലേക്കാണ് റിന്‍വയുടെ പോക്ക്. റിന്‍വയെ മുമ്പ് കോണ്‍ഗ്രസ് തടഞ്ഞിരുന്നു. അതുപോലെ ഇത്തവണയുണ്ടാവില്ലെന്നാണ് സൂചന.

English summary
congress may suspend navjot sidhu, ministers protesting against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X