മന്ത്രി, എംഎല്‍എ, പഞ്ചാബില്‍ കൂട്ടരാജി, സിദ്ദുവിന്റെ സ്ട്രൈക്കില്‍ സ്റ്റമ്പ് തെറിച്ച് കോണ്‍ഗ്രസ്
ദില്ലി: ഒരു രാജി, പിന്നാലെ ചറപറ രാജി, പഞ്ചാബ് കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ ആകെ ഞെട്ടിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. നാളെ കേരളത്തിലേക്ക് വരാനിരിക്കെ, പ്രതിസന്ധിയുടെ മുന്നിലാണ് കോണ്‍ഗ്രസ്. സിദ്ദുവിന് കോണ്‍ഗ്രസില്‍ പിന്തുണ ശക്തമായുള്ളതും ഗാന്ധി കുടുംബത്തിന്റെ ആശങ്കയ്ക്ക് കാരണമാണ്.
കളങ്കിതരായ നേതാക്കളെ മന്ത്രിമാരാക്കിയത് അംഗീകരിക്കില്ലെന്നാണ് സിദ്ദുവിന്റെ നിലപാട്. ഹൈക്കമാന്‍ഡിന് മുകളിലേക്ക് പുതിയ നിയമനങ്ങളോടെ സിദ്ദു വളര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അമരീന്ദറിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസിന് മുന്നില്‍ സിദ്ദു.

സിദ്ദുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി റാസിയ സുല്‍ത്താനയാണ് രാജിവെച്ചിരിക്കുന്നത്. ഇവര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് വെറും ദിവസങ്ങള്‍ മാത്രമാണ് പിന്നിട്ടത്. അതേസയം ഗാന്ധി കുടുംബത്തെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. സിദ്ദു ഇതിനിടെ രാജിക്കത്ത് സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഒത്തുതീര്‍പ്പ് നടത്തുമ്പോള്‍ ഒരാളുടെ വ്യക്തിത്വം തന്നെ ഇല്ലാതാവുമെന്നും, പഞ്ചാബിന്റെ ഭാവിയുടെ കാര്യത്തില്‍ ഞാനൊരിക്കലും ഒത്തുതീര്‍പ്പിന് തയ്യാറല്ല. അതുകൊണ്ട് താന്‍ അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്നും സിദ്ദു സോണിയക്ക് അയച്ച രാജിക്കത്തില്‍ പറയുന്നു.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എ പര്‍ഗട്ട് സിംഗും രാജിവെച്ചിരിക്കുകയാണ്. പഞ്ചാബ് കോണ്‍ഗ്രസിലെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. ഈ സ്ഥാനമാണ് അദ്ദേഹം രാജിവെച്ചത്. സിദ്ദുവിന്റെ വിശ്വസ്തന് കൂടിയാണ് പര്‍ഗട്ട് സിംഗ്. നേരത്തെ പഞ്ചാബ് കോണ്‍ഗ്രസിലെ ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചാഹലും രാജിവെച്ചിരുന്നു. സിദ്ദുവിന് ഇവരെല്ലാം ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. അതേസമയം അമരീന്ദര്‍ സിംഗിനെ പോലെ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയെയും പ്രതിസന്ധിയിലാക്കുക എന്നതാണ് സിദ്ദു ലക്ഷ്യമിടുന്നത്. വിവാദമായ നിയമനങ്ങളെല്ലാം പിന്‍വലിക്കാന്‍ സിദ്ദു സമ്മര്‍ദം ചെലുത്തിയേക്കും.

പ്രിയങ്ക ഗാന്ധി സിദ്ദുവിനെ ഉടനെ തന്നെ കാണാന്‍ തയ്യാറെടുക്കുകയാണ്. പഞ്ചാബിലെ രാജി പ്രിയങ്ക പ്രതീക്ഷിച്ചിരുന്നു. ലഖ്നൗവിലെ അവര്‍ നടത്താന്‍ ഇരുന്ന യോഗങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. വൈകാതെ പ്രിയങ്ക പഞ്ചാബിലേക്ക് എത്തുമെന്നാണ് സൂചന. അതല്ലെങ്കില്‍ സിദ്ദുവിനെ നേരിട്ട് വിളിച്ചേക്കും. പ്രിയങ്കയുടെ വിശ്വസ്തനായിട്ടാണ് സിദ്ദു അറിയപ്പെടുന്നത്. അമരീന്ദറിനെ മാറ്റാന്‍ സിദ്ദുവിനൊപ്പം നിന്നതും പ്രിയങ്കയാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദുവിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഉറപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തിയത് പ്രിയങ്കയായിരുന്നു. അതുകൊണ്ട് പഞ്ചാബിലെ പ്രശ്നം പരിഹരിക്കേണ്ടത് പ്രിയങ്കയുടെ ചുമതലയാണ്.

അതേസമയം സിദ്ദു മനുഷ്യ ബോംബാണെന്ന് അകാലിദള്‍ നേതാവ് മജീന്ദര്‍ സിംഗ് സിര്‍സ തുറന്നടിച്ചു. ഒരിടത്തും ഉറച്ച് നില്‍ക്കാത്തയാളാണ് സിദ്ദു. എവിടെ ചെന്നാലും സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാവുകയാണ് സിദ്ദുവിന്റെ ശൈലിയെന്നും മജീന്ദര്‍ പറഞ്ഞു. വഴിതെറ്റിയ മിസൈലാണ് സിദ്ദുവെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ദളിത് നേതാവായ ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചത് സിദ്ദുവിന് ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് രാജിയെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ഇതിനിടെ പട്യാലയില്‍ വെച്ച് സിദ്ദുവിനെ കാണാന്‍ ചരണ്‍ജിത്ത് ചന്നി ശ്രമിക്കുന്നുണ്ട്. അനുനയം നടക്കുമെന്നാണ് സൂചന.

സിദ്ദുവിന്റെ രാജി ഒരു വിഷയമേ അല്ലെന്നാണ് രവനീത് സിംഗ് ബിട്ടു പ്രതികരിച്ചത്. സിദ്ദുവിനെ ആര്‍എസ്എസോ ഏതെങ്കിലും ശക്തികളോ ആണ് നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തണം. സിദ്ദു രാജിവെച്ചതോടെ എല്ലാ കോണ്‍ഗ്രസുകാരും സന്തോഷത്തിലാണെന്നും രവനീത് സിംഗ് ബിട്ടു പറഞ്ഞു. ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് മുകളില്‍ സിദ്ദു സൂപ്പര്‍ മുഖ്യമന്ത്രിയായി തുടരുന്നുണ്ട്. അതാണ് ചില നിയമനങ്ങളെ സിദ്ദു എതിര്‍ക്കാന്‍ കാരണം. സിദ്ദുവിന്റെ എതിരാളി രണ്‍ധാവയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയതില്‍ വലിയ എതിര്‍പ്പ് അദ്ദേത്തിനുണ്ട്. അതേസമയം സംസ്ഥാനത്ത് എഎപി രാഷ്ട്രീയ മുതലെടുപ്പിനും ശ്രമം തുടങ്ങിയിട്ടുണ്ട്. നാളെ അരവിന്ദ് കെജ്രിവാള് നാളെ പഞ്ചാബിലെത്തും.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര?










Click it and Unblock the Notifications