കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറില്‍ കോടികണക്കിന് പണം; ആദിവാസികള്‍ക്ക് സാരി വാങ്ങാനുള്ളതെന്ന് എംഎല്‍എയുടെ സഹോദരന്‍!!

Google Oneindia Malayalam News

കൊല്‍ക്കത്ത: കാറിനുളില്‍ നിന്ന് നിറയെ പണവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ നിന്നുള്ള എംഎല്‍എമാരെയാണ് ബംഗാള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കാറിലുണ്ടായിരുന്നത്.

വിചാരണ വേഗത്തിലാക്കണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍, അതിജീവിതയ്ക്ക് പോലീസുദ്യോഗസ്ഥയുമായി ബന്ധംവിചാരണ വേഗത്തിലാക്കണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍, അതിജീവിതയ്ക്ക് പോലീസുദ്യോഗസ്ഥയുമായി ബന്ധം

1

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് കാര്‍ പരിശോധിച്ചത്. ഹൗറയില്‍ വെച്ചായിരുന്നു പരിശോധിച്ചത്. കണക്കില്‍പ്പെടാത്ത വന്‍ തോതിലുള്ള പണം കാറിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചപ്, നമന്‍ ബിക്‌സല്‍ കോംഗാരി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ളതാണ് ഈ പണമെന്നാണ് ഇവര്‍ പറയുന്നത്. പണത്തിന്റെ അളവ് വളരെ കൂടുതലായത് കൊണ്ട് നോട്ടെണ്ണല്‍ മെഷീന്‍ കൊണ്ടുവരേണ്ടി വന്നുവെന്ന് പോലീസ് പറയുന്നു.

അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീമായ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. കുതിരക്കച്ചവടത്തിനുള്ള പണം ആണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ബിജെപിയാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപി ദീര്‍ഘകാലമായി ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അസം എങ്ങനെയാണ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന്റെ കേന്ദ്രമായതെന്ന് എല്ലാവരും കണ്ടതാണ്. 15 ദിവസത്തോളം ആ നാടകം തുടര്‍ന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ അതിന് ശേഷമാണ് വീണത്.

ഇത് തന്നെയാണ് ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കാര്യത്തിലും നടക്കുന്നത്. വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ട്. വൈകാതെ തന്നെ കാര്യങ്ങള്‍ക്കൊരു വ്യക്തത വരുമെന്നും ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പറഞ്ഞു.

ഹൗറയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസാണ് കണ്ടതെന്നും, അതാണ് പൊളിഞ്ഞതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ദില്ലിയിലെ ഗ യെിം പ്ലാന്‍ അവര്‍ ജാര്‍ഖണ്ഡിലും പ്രയോഗിക്കുകയാണ്. നേരത്തെ മഹാരാഷ്ട്രയില്‍ ഇഡിയെ ഉപയോഗിച്ച് സര്‍ക്കാര്‍ അട്ടിമറിച്ചതും ഇതേ രീതി തന്നെയാണെന്നും ജയറാം രമേശ് പറഞ്ഞു.

എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയുടെ സഹോദരന്‍ ഇത് ആദിവാസികള്‍ക്ക് സമ്മാനം വാങ്ങാനുള്ള പണമാണെന്ന് അവകാശപ്പെട്ടു. തന്റെ സഹോദരനെ കുടുക്കാനാണ് ശ്രമമമെന്ന് അന്‍സാരിയുടെ സഹോദരന്‍ ഇമ്രാന്‍ പറഞ്ഞു.

എല്ലാ വര്‍ഷത്തെയും പോലെ കൊല്‍ക്കത്തയിലെ ബഡാ ബസാറിലേക്ക് പണവും കൊണ്ടുവന്നതാണ്. ആദിവാസികള്‍ക്ക് സാരികള്‍ വാങ്ങി കൊടുക്കാനാണ് ഈ പണം. കോടിക്കണക്കിന് പണമൊന്നും അതില്‍ ഇല്ല. രാവിലെ മുതല്‍ അവരെ കാണാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പോലീസ് അതിന് സഹായിക്കുന്നില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

അതേസമയം ബിജെപി ജാര്‍ഖണ്ഡ് അധ്യക്ഷന്‍ ദീപക് പ്രകാശ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. ഈ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് ദീപക് പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് പിടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പണത്തിന്റെ സ്രോതസ്സ് എന്താണെന്ന് ഏതെങ്കിലും കേന്ദ്ര ഏജന്‍സി സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമോയെന്ന് തൃണമൂല്‍ ചോദിച്ചു. അതോ ഇക്കാര്യം മറ്റ് ചിലര്‍ക്ക് മാത്രം ബാധമാകുന്നതാണോയെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു.

ഡിക്യുവിന്റെ ബര്‍ത്ത്‌ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍

പണത്തിന്റെ സ്രോതസ്സ് എന്താണെന്ന് കോണ്‍ഗ്രസ് തന്നെ വിശദീകരിക്കണമെന്ന് സ്വതന്ത്ര എംഎല്‍എ സരയു റോയ് ആവശ്യപ്പെട്ടു. അസം, ബംഗാള്‍, ജാര്‍ഖണ്ഡ്, എവിടെ നിന്നാണ് പണം വന്നതെന്നും അദ്ദേഹം ചോദിച്ചു.

മഹാത്ഭുതം ഈ ഒപ്ടിക്കല്‍ ചിത്രം; മറഞ്ഞിരിക്കുന്നത് 13 മുഖങ്ങള്‍, കണ്ടെത്താമോ? വൈറലായി ചിത്രംമഹാത്ഭുതം ഈ ഒപ്ടിക്കല്‍ ചിത്രം; മറഞ്ഞിരിക്കുന്നത് 13 മുഖങ്ങള്‍, കണ്ടെത്താമോ? വൈറലായി ചിത്രം

English summary
congress mla's brother says seized money in bengal to buy sarees for tribals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X