Get Updates
Get notified of breaking news, exclusive insights, and must-see stories!

അമരീന്ദറും സിദ്ദുവും വീണ്ടും രണ്ട് തട്ടില്‍, വൈദ്യുത നിരക്കിനെ ചൊല്ലി പോര്, സിദ്ദുവിന് പിന്തുണ

ദില്ലി: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. വൈദ്യുതി നിരക്കിന്റെ പേരില്‍ പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിദ്ദു. നഗര മേഖലയില്‍ നിന്നുള്ള മന്ത്രിമാരും എംഎല്‍എമാരും സിദ്ദുവിനെ കഴിഞ്ഞ ദിവസം വീട്ടിലെത്തി കണ്ടിരുന്നു. ഇവര്‍ ഉന്നയിച്ച കാര്യങ്ങള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന കാര്യങ്ങളാണ്. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നാണ് സിദ്ദുവിനോട് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് പുറമേ ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് നിരവധി പേരുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് കണക്ഷന്‍ പുനസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം

1

കോണ്‍ഗ്രസിന് രണ്ടാമതും ഭരണത്തിലെത്തണമെങ്കില്‍ ഈ വിഷയം നിര്‍ണായകമാകും. പഞ്ചാബില്‍ വളരെ ഉയര്‍ന്ന തോതിലാണ് വൈദ്യുത നിരക്ക് ഈടാക്കുന്നത്. ശിരോമണി അകാലിദളും ആംആദ്മി പാര്‍ട്ടിയും സൗജന്യ വൈദ്യുതി അടക്കം അധികാരത്തിലെത്തിയാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ശരിക്കും വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യ വൈദ്യുതിയും വൈദ്യുത നിരക്ക് കുറയ്ക്കുകയും ഒപ്പം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ പുനസ്ഥാപിക്കുകയോ ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മന്ത്രിമാര്‍ അടക്കം അമരീന്ദറില്‍ ഇക്കാര്യത്തിനായി സമ്മര്‍ദം ചെലുത്തുകയാണ്. എന്നാല്‍ അദ്ദേഹം വഴങ്ങിയിട്ടില്ല. അത് സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നാണ് മന്ത്രിമാരുടെ മുന്നറിയിപ്പ്.

മൂന്ന് മണിക്കൂറോളം സിദ്ദുവുമായി മന്ത്രിമാരും എംഎല്‍എമാരും ചര്‍ച്ച നടത്തിയത്. എന്ത് പരാതിയുണ്ടെങ്കിലും തനിക്ക് നേരിട്ട് നല്‍കാനാണ് സിദ്ദുവിന്റെ നിര്‍ദേശം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോളനികളിലെ കെട്ടിടങ്ങളെ സ്ഥിരപ്പെടുത്താനും വീടുകളെ നിലനിര്‍ത്താനുമുള്ള നിയമനിര്‍മാണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാബിനറ്റ് മന്ത്രിമാരായ സുന്ദര്‍ ശ്യാം അറോ, ഭരത് ഭൂഷണ്‍ അഷു എന്നിവര്‍ സിദ്ദുവിന്റെ വീട്ടിലെത്തിയിരുന്നു. ഡസനോളം എംഎല്‍എമാരും ഒപ്പമുണ്ടായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റുമാരായ കുല്‍ജിത്ത് സിംഗ് നഗ്രയും പവന്‍ ഗോയലും യോഗത്തിനെത്തി. അതേസമയം നഗര മേഖലയില്‍ നിന്നുള്ള പല എംഎല്‍എമാരും യോഗത്തിനെത്തിയിരുന്നില്ല.

കേരള പോലീസ് സൂപ്പറാണ്!! ഡ്രോണ്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍, ചിത്രങ്ങള്‍ കാണാം

അതേസമയം പാര്‍ട്ടിയില്‍ സിദ്ദുവിനോട് ഇടഞ്ഞ് നില്‍ക്കുന്നത് കൊണ്ടല്ല നേതാക്കളാരും വരാതിരുന്നത്. മറ്റ് പല പരിപാടികളും ഏറ്റത് കൊണ്ടാണ്. നേരത്തെ സിദ്ദു പരസ്യമായി നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിയെ കണ്ടിരുന്നു. സിദ്ദുവിനോട് ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതെങ്കിലും അതിലേക്ക് വന്നിട്ടില്ല. സിദ്ദു ഉപദേഷ്ടാവായി നിയമിച്ചവരും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകരന്‍ മല്‍വീന്ദര്‍ സിംഗ് മാലിയാണ് സിദ്ദുവിന്റെ ഉപദേശകരില്‍ ഒരാള്‍. മാലി അമരീന്ദറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പല മന്ത്രിമാരും ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാന തല കമ്മിറ്റി രൂപീകരിച്ച് നേതാക്കള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കണമെന്നാണ് ആവശ്യം.

Recommended Video

cmsvideo
    Fake screenshot of Rahul Gandhi circulating on social media | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+