മണിപ്പൂരില്‍ സോണിയയുടെ ഇടപെടല്‍ ഗുണകരമായി, എംഎല്‍എമാരൊന്നും കോണ്‍ഗ്രസ് വിട്ടില്ല
ദില്ലി: മണിപ്പൂരില്‍ അപ്രതീക്ഷിതമായി ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ മറികടന്ന് കോണ്‍ഗ്രസ്. ഒരു എംഎല്‍എ പോലും മണിപ്പൂരില്‍ രാജിവെച്ചിട്ടില്ല. മുതിര്‍ന്ന നേതാവ് ഭക്തചരണ്‍ ദാസിനെയാണ് പ്രശ്‌നപരിഹാരത്തിനായി സോണിയാ ഗാന്ധി നിയോഗിച്ചത്. ഇംഫാലില്‍ ക്യാമ്പ് ചെയ്താണ് അദ്ദേഹം പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. അതേസമയം സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ്ദാസ് കൊന്തുജം രാജിവെച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി ഇയാളെ ചാക്കിട്ട് പിടിക്കുന്നതിന് മുമ്പ് ഭക്തചരണ്‍ ദാസ് ഇയാളെ കണ്ട് പ്രശ്‌നം പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍
അതേസമയം ഗോവിന്ദദാസ് കോണ്‍ഗ്രസ് വിടില്ലെന്ന് ഭക്തചരണ്‍ ദാസ് വ്യക്തമാക്കി. പത്തോളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. മണിപ്പൂരില്‍ പുതിയ അധ്യക്ഷന്‍ അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ ഉണ്ടാവുമെന്ന് ഭക്തചരണ്‍ ദാസ് പറഞ്ഞു. ഹൈക്കമാന്‍ഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പഞ്ചാബിന് പിന്നാലെ പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ ഇടപെടലാണ് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്.
എംഎല്‍എമാരുമായി താന്‍ നേരിട്ടും ഫോണിലൂടെയും സംസാരിച്ചെന്ന് ഭക്തചരണ്‍ ദാസ് വ്യക്തമാക്കി. അതേസമയം പ്രമുഖ എംഎല്‍എ ജോയ് കിഷന്‍ അടക്കമുള്ളവര്‍ക്കാണ് ചില പരാതികള്‍ ഉള്ളത്. ഇവര്‍ ഭക്തചരണ്‍ ദാസിനെ നേരിട്ട് കാണും. ജോയ് കിഷനെ അധ്യക്ഷനാക്കാനും സാധ്യതയുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ഇവിടെ അധികാരം പിടിക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രമുഖനായ സംസ്ഥാന അധ്യക്ഷന്‍ തന്നെ അധ്യക്ഷനായി വരുമെന്നാണ് ഭക്തചരണ്‍ ദാസ് നല്‍കുന്ന സൂചന.
നേരത്തെ മുഖ്യമന്ത്രി നോങ്‌തോമ്പം കോണ്‍ഗ്രസില്‍ നിന്ന് ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതി 12 എംഎല്‍എമാരെ അയോഗ്യരാക്കിയാലും അധികാരത്തില്‍ തുടരുമെന്നും നോങ്‌തോമ്പം പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എമാരെ കൊണ്ടുവരുന്നതിന് ബിജെപിയില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടതാണ് കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഗോവിന്ദ്ദാസ് കൊന്തുജം ബിജെപിയിലെത്തിയാല്‍ പാര്‍ട്ടി തകരുമെന്ന് ബിജെപിക്കുള്ളില്‍ ക്യാമ്പയിന്‍ ഉണ്ടായിരുന്നു. ഒപ്പുശേഖരണവും ഗോവിന്ദ്ദാസ് കൊന്തുജത്തിനെതിരെ നടന്നിരുന്നു.
ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications