കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവും പാര്‍ട്ടിയും കൈവിട്ടു രക്ഷയില്ലെന്ന് ഉറപ്പായി ഒടുവില്‍ ഹാരിസ് എംഎല്‍എയുടെ മകന്‍ കീഴടങ്ങി

മുഹമ്മദിനായി പോലീസ് സംസ്ഥാനം മൊത്തം തിരയുന്നതിനിടെയാണ് ഇയാള്‍ ബംഗളൂരുവില്‍ കീഴടങ്ങിയത്

Google Oneindia Malayalam News

ബംഗളൂരു: ഭക്ഷണശാലയിലെ കൈയ്യാങ്കളിയില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ മുഹമ്മദ് നാലപ്പാട്ട് പോലീസില്‍ കീഴടങ്ങി. ഭരണതലത്തില്‍ ഉയര്‍ന്ന സമ്മര്‍ദമാണ് മുഹമ്മദിന്റെ കീഴടങ്ങലില്‍ കലാശിച്ചത്. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും ബിജെപി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

യുവാവിനെ തല്ലിച്ചതച്ചു, അരിശം തീരാതെ ആശുപത്രിയിലെത്തി തല്ലി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കുടുക്കില്‍യുവാവിനെ തല്ലിച്ചതച്ചു, അരിശം തീരാതെ ആശുപത്രിയിലെത്തി തല്ലി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കുടുക്കില്‍

മതമൗലികവാദികളുടെ ഭീഷണിയെ ഭയക്കുന്നില്ല.. പ്രിയ പ്രകാശ് വാര്യർ സുപ്രീം കോടതിയിൽ!മതമൗലികവാദികളുടെ ഭീഷണിയെ ഭയക്കുന്നില്ല.. പ്രിയ പ്രകാശ് വാര്യർ സുപ്രീം കോടതിയിൽ!

യുവാവിനെതിരെ ക്രൂരമായ രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും കൂടിയായ മുഹമ്മദ് നടത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ പാര്‍ട്ടില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതിനാടകീയം

അതിനാടകീയം

മുഹമ്മദിനായി പോലീസ് സംസ്ഥാനം മൊത്തം തിരയുന്നതിനിടെയാണ് ഇയാള്‍ ബംഗളൂരുവില്‍ കീഴടങ്ങിയത്. ഇയാള്‍ മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ വിദ്വതിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ സ്റ്റേഷനില്‍ തന്നെയാണ് മുഹമ്മദ് കീഴടങ്ങിയതും. അതേസമയം ഇയാളുടെ സുഹൃത്തുക്കള്‍ക്കായും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

പോലീസ് തള്ളി

പോലീസ് തള്ളി

മുഹമ്മദ് കീഴടങ്ങിയതാണെന്ന വാദം പോലീസ് തള്ളിയിട്ടുണ്ട്. മുഹമ്മദിനെ വളരെ കഷ്ടപ്പെട്ടാണ് തങ്ങള്‍ പിടിച്ചതെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയതായി പോലീസ് അവകാശപ്പെട്ടു. എന്നാല്‍ വിദ്വതിന്റെ കുടുംബം പോലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേസിന്റെ പ്രാധാന്യം കുറച്ച് മുഹമ്മദിനെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് അവര്‍ ആരോപിച്ചു.

പിതാവ് കൈവിട്ടു

പിതാവ് കൈവിട്ടു

കേസ് വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസ് മകനെ തള്ളിയിരുന്നു. മകന്‍ എത്രയും പെട്ടെന്ന് പോലീസില്‍ കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയും മുഖ്യമന്ത്രി സിദ്ധരാമയ്യ മുഹമ്മദിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ മകന്‍ മര്‍ദിച്ച യുവാവിനെ ഹാരിസ് ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു.

കേസ് ദുര്‍ബലം

കേസ് ദുര്‍ബലം

മുഹമ്മദിനെതിരെ ഐപിസി 307 വകുപ്പ് ചുമത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഇത് കൊലപാതക ശ്രമത്തിനുള്ള കേസ് പ്രകാരം ചുമത്തേണ്ട വകുപ്പാണ്. ഇത് ഒഴിവാക്കിയത് വഴി കേസ് ദുര്‍ബലമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഈ വകുപ്പ് ചുമത്തിയാല്‍ ്അത് ജാമ്യമില്ലാ കുറ്റമാണ്. ബംഗളൂരുവിലെ പോലീസ് സ്‌റ്റേഷന്‍ സിഐ വിജയ് ഹദാഗലിയെ മുഹമ്മദിനെ സഹായിച്ചെന്ന് കുറ്റത്തിന്‌സ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ പോലീസിന്റെ പങ്കും വ്യക്തമായിരിക്കുകയാണ്.

മര്‍ദനം ക്രൂരം

മര്‍ദനം ക്രൂരം

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെയാണ് മുഹമ്മദ് മര്‍ദിച്ച് ഗുരുതരവാസ്ഥയിലാക്കിയത്. തുടര്‍ന്ന് ഇയാളെ അഡ്മിറ്റ് ചെയ്ത ആശുപത്രിയില്‍ വന്നും മുഹമ്മദും സുഹൃത്തുക്കളും മര്‍ദിച്ചിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരനെയും സംഘം വെറുതെവിട്ടില്ല. അക്രമസംഭവങ്ങള്‍ നടന്നതായി ഇവിടത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് മുഹമ്മദ് ഒളിവില്‍ പോയത്.

English summary
congress mla son surrendered on thrashing man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X