• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കടുവ ഗുഹയ്ക്കുള്ളില്‍ വാലും ചുരുട്ടി ഇരിക്കുവാണോ.... ജ്യോതിരാദിത്യ സിന്ധ്യയെ ട്രോളി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസും തമ്മിലുള്ള പോര് കനക്കുന്നു. ടൈഗര്‍ സിന്ദാ ഹെ എന്ന സിന്ധ്യയുടെ പ്രശസ്തമായ വാക്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് ജിത്തു പട്വാരി രംഗത്തെത്തി. മുമ്പ് സിന്ധ്യ പറഞ്ഞു കടുവ ഇപ്പോഴും ജീവനോടെയുണ്ടെന്ന്. എന്നാല്‍ ഈ കടുവ എന്തുകൊണ്ടാണ് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞ അഞ്ച് മാസമായി വരാതിരുന്നത്. ഇപ്പോള്‍ ഈ കാട്ടുഭരണം മധ്യപ്രദേശില്‍ നടക്കുമ്പോള്‍ സിന്ധ്യ ഇന്‍ഡോറിലും ഉജ്ജയിനിലും പോയി ബിജെപി നേതാക്കളെ കാണാനാണ് ശ്രമിക്കുന്നത്. അതും മന്ത്രി സ്ഥാനം സിന്ധ്യയുടെ അടുപ്പക്കാര്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണെന്നും പട്വാരി ആരോപിച്ചു.

ആ വിമതരാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയത്. സിന്ധ്യാജി നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങൂ. എന്തിനാണ് വീട്ടില്‍ ഒളിച്ചിരിക്കുന്നത്. ഗുഹയ്ക്കുള്ളില്‍ നിങ്ങള്‍ വാലും ചുരുട്ടി ഇരിക്കുകയാണോ എന്നും പട്വാരി ചോദിച്ചു. മധ്യപ്രദേശ് മന്ത്രിസഭയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തയതിന്റെ പേരിലുള്ള ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ സിന്ധ്യ രാഷ്ട്രീയമായി കരാറുകളിലെത്തുന്ന തിരക്കിലായിരുന്നു. സിന്ധ്യ ഓരോ മന്ത്രിമാരുടെ വീട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം എംഎല്‍എമാരെ സംരക്ഷിക്കുന്നതിന് വേണ്ടി ചൗഹാന്റെ കാലുപിടിക്കുന്നതിന് സമാനമാണ് ഇതെന്നും പട്വാരി പറഞ്ഞു.

cmsvideo
  Facebook ignored hate speech by India's BJP politicians

  കോണ്‍ഗ്രസില്‍ സിന്ധ്യ വലിയ രീതിയില്‍ ബഹുമാനം ലഭിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ വലിയ നേതാവായിരുന്നു. പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ടിക്കറ്റുകള്‍ നല്‍കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും ജിത്തു പട്വാരി പറഞ്ഞു. അതേസമയം സിന്ധ്യ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെയും രൂക്ഷമായി ആക്രമിച്ചിരുന്നു. കോണ്‍ഗ്രസിന് രാജീവ് ഗാന്ധിയാണ് ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുത്തതെന്ന കാര്യം പോലും അറിയില്ല. ഒരു വശത്ത് കമല്‍നാഥ് രാജീവ് ഗാന്ധിയാണ് ബാബറി മസ്ജിദ് തുറന്ന് കൊടുത്തതെന്ന് പറയുന്നു. മറുവശത്ത് ശശി തരൂര്‍ അങ്ങനെയല്ലെന്ന് പറയുന്നു. പാര്‍ട്ടിക്ക് ഇക്കാര്യം പോലും കൃത്യമായി അറിയില്ലെന്ന് സിന്ധ്യ തുറന്നടിച്ചു.

  അതേസമയം രാജസ്ഥാനിലെ പ്രതിസന്ധിയെ കുറിച്ചും സിന്ധ്യ പ്രതികരിച്ചു. സച്ചിന്‍ എന്റെ സുഹൃത്താണ്. കഴിഞ്ഞ 20 വര്‍ഷമായി ജനസേവന മേഖലയില്‍ അദ്ദേഹം എനിക്കൊപ്പമാണ്. സച്ചിന്‍ അനുഭവിച്ച വേദന എല്ലാവര്‍ക്കുമറിയാം. എത്ര വൈകിയാണ് രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതെന്നും നമുക്ക് അറിയാം. ഇന്ന് കോണ്‍ഗ്രസില്‍ കഴിവുകള്‍ക്കെതിരെയാണ് ചോദ്യങ്ങള്‍ ഉയരുന്നതെന്നും സിന്ധ്യ പറഞ്ഞു. കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ അധികാരം നേടുന്നതിന് പ്രാധാന്യം നല്‍കുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന് അവര്‍ താല്‍പര്യമില്ലെന്നും സിന്ധ്യ പറഞ്ഞു.

  English summary
  congress mocks jyotiraditya scindia asks why dont you serve people
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X