കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പിതാവ് മരിച്ചത് അവഗണനയാല്‍; ഡോക്ടര്‍മാര്‍ക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് എംപിയുടെ മകന്‍

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് എംപി ഹൃദയാഘാതത്താല്‍ മരിച്ച സംഭവത്തില്‍ വന്‍ വിവാദം. അദ്ദേഹത്തിന്റെ മകന്‍ വിക്രംജിത്ത് ചൗധരി മരണത്തില്‍ വലിയ ആരോപണവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് എംപി ജലന്ധര്‍ സന്തോക് സിംഗ് ചൗധരി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

അദ്ദേഹത്തിന്റേത് അവഗണനയെ തുടര്‍ന്നുള്ള മരണമാണെന്ന് വിക്രംജിത്ത് ആരോപിക്കുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാരും ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ നടക്കുന്നതിനിടെയായിരുന്നു സന്തോക് സിംഗിന് ഹൃദയാഘാതമുണ്ടായത്.

1

തന്റെ പിതാവിന് മെഡിക്കല്‍ അവഗണനയാണ് നേരിട്ടത്. വേണ്ട ചികിത്സ ലഭിച്ചില്ലെന്നും വിക്രംജിത്ത് ആരോപിച്ചു. സന്തോക് സിംഗിനെ പഗ്വാരയിലെ വിര്‍ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍

പിതാവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിക്രംജിത്ത് വെളിപ്പെടുത്തലുകള്‍ നടത്തിയത്. പിതാവ് വളരെ വേഗത്തില്‍ തന്നെ ആംബുലന്‍സിലേക്ക് മാറ്റിയിരുന്നു. ആ സമയം അദ്ദേഹം ശ്വസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് മാറിയിരിക്കാനാണ് പറഞ്ഞത്. അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും പറഞ്ഞു.

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം

ഹൃദയാഘാതം വന്നപ്പോള്‍ നല്‍കേണ്ട ഷോക്ക് ട്രീറ്റ്‌മെന്റ് ഡോക്ടര്‍മാര്‍ നല്‍കിയില്ല. അവിടെയുള്ള ഡോക്ടര്‍മാര്‍ ആ സന്ദര്‍ഭത്തില്‍ പതറിപോകുന്നതാണ് കണ്ടത്. അവര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്ന് വിക്രംജിത്ത് ചൗധരി പറഞ്ഞു. ജീവിതത്തില്‍ ആകെ തന്റെ പിതാവ് തിമിരത്തിന് മാത്രമാണ് ശസ്ത്രക്രിയ നടത്തിയിട്ടുള്ളതെന്നും മകന്‍ പറയുന്നു.

സന്തോക് സിംഗിന് യാതൊരു രോഗവും ഇല്ലായിരുന്നുവെന്നും, അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വയും പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തുന്നയാളായിരുന്നു സന്തോക് സിംഗ് എന്നും ബജ്വ പറഞ്ഞു.

അതേസമയം എഎപി സര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സന്തോക് സിംഗിന്റെ മരണത്തിന് കാരണക്കാര്‍ പഞ്ചാബ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് മനോരഞ്ജന്‍ കാലിയയും കോണ്‍ഗ്രസ് പരാമര്‍ശങ്ങളെ പിന്തുണച്ചു.

ബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷ

വേണ്ട വൈദ്യ സഹായം സന്തോക് സിംഗിന് നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. എന്നാല്‍ ആംബുലന്‍സില്‍ കാര്യമായ ഒരു സൗകര്യവും ഉണ്ടായിരുന്നത്. ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഭഗവന്ത് മന്നിനാണെന്നും മനോരഞ്ജന്‍ കാലിയ ആരോപിച്ചു.

English summary
congress mp's son alleges medical negligence over his father's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X