Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മുക്ത ഭാരതം ബിജെപിയുടെ മുദ്രാവാക്യം, എതിരാളികളെ ഉള്‍ക്കൊള്ളുന്നുവെന്ന് ആര്‍എസ്എസ്!!

രാജ്യപുരോഗതിയാണ് ഏറ്റവും പ്രധാനമെന്ന് മോഹന്‍ ഭാഗവത്

ദില്ലി: കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് ബിജെപിയുടെ വെറും രാഷ്ട്രീയ മുദ്രാവാക്യമാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇതിനോട് യോജിപ്പില്ലെന്നും എതിരാളികള്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് ആര്‍എസ്എസിന്റെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ബിജെപിയുടെ വ്യാപക പ്രചാരണത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്. ബിജെപിയുടെ ശൈലിയല്ല തങ്ങളുടേതെന്നാണ് ഇതുവഴി ആര്‍എസ്എസ് അധ്യക്ഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുക്തമാക്കുക എന്ന പദങ്ങളൊക്കെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നതാണ്. ആരെയും ഒഴിവാക്കുന്ന കാഴ്ച്ചപ്പാടല്ല സംഘടനയ്ക്കുള്ളതെന്നും മോഹന്‍ ഭാഗവത് പറയുന്നു.

1

പൂനെയില്‍ പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ആര്‍എസ്എസ് അധ്യക്ഷന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യപുരോഗതിയാണ് ഏറ്റവും പ്രധാനം. അതിന് എതിരാളികളെയും ഒപ്പം കൂട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മഹാത്മാഗാന്ധിയുടെ സ്വപ്‌നമായ കോണ്‍ഗ്രസ് മുക്തമായ ഭാരതത്തിന് വേണ്ടി ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസാണ് ഇത്രയും കാലം ഇന്ത്യയുടെ വളര്‍ച്ച മുരടിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം രാജ്യത്ത് പലരും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി മോഹന്‍ ഭാഗവത് പറഞ്ഞു. നെഗറ്റീവ് ചിന്താഗതിയുള്ളവര്‍ പ്രശ്‌നങ്ങളുണ്ടാക്കാനും ജനങ്ങളെ വിഭജിക്കാനുമാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

2

ഹിന്ദുത്വം എന്ന് പറയുന്നത് ഒരു മതത്തില്‍ അടിസ്ഥാനമാക്കിയതല്ല. സ്വന്തം കഴിവിലും കുടുംബത്തിലും രാജ്യത്തിലുമുള്ള വിശ്വാസമാണത്. രാജ്യത്ത് മാറ്റം വരുത്തണമെങ്കില്‍ പോസിറ്റീവ് സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിയുടെ മാര്‍ഗദര്‍ശി ആര്‍എസ്എസാണെന്ന് പലരും കരുതുന്നുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് മുക്ത എന്ന മുദ്രാവാക്യം സംഘടന അംഗീകരിക്കുന്നുണ്ടെന്ന് കരുതേണ്ട ആവശ്യമില്ല. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് അത്. ഇതൊന്നും ആര്‍എസ്എസ് ഭാഷ അല്ലെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+