മധ്യപ്രദേശിലെ കനത്ത തോല്‍വി, കമല്‍നാഥ് തെറിച്ചു, ജിത്തു പട്വാരി പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വമ്പന്‍ മാറ്റം. കമല്‍നാഥിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. ജിത്തു പട്വാരിയാണ് പുതിയ അധ്യക്ഷന്‍. സീനിയര്‍ നേതാവായ കമല്‍നാഥിന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ വന്‍ തോല്‍വിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ നിയമിച്ച കാര്യം പ്രഖ്യാപിച്ചത്.
കമല്‍നാഥിന്റെ സേവനങ്ങള്‍ക്ക് കോണ്‍ഗ്രസ് നന്ദി അറിയിക്കുകയും ചെയ്തു. ഗ്വാധ്വാനി എംഎല്‍എ ഉമംഗ് സിംഗറിനെ പ്രതിപക്ഷ നേതാവായി നിയമിച്ചിട്ടുണ്ട്.ഹേമന്ത് കട്ടാരെയാണ് നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്. കോണ്‍ഗ്രസ് ആകെ 66 സീറ്റാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയത്. കമല്‍നാഥിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ 163 സീറ്റ് നേടി ബിജെപി വമ്പന്‍ ജയം തന്നെ മധ്യപ്രദേശില്‍ സ്വന്തമാക്കുകയായിരുന്നു.

റൗ മണ്ഡലത്തില്‍ നിന്നുള്ള നേതാവാണ് 49കാരനായ ജിത്തു പട്വാരി. മധ്യപ്രേദശ് കോണ്‍ഗ്രസിന്റെ പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷനും പട്വാരിയായിരുന്നു. 2018ലാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സംസ്ഥാന അധ്യക്ഷനാവുന്നത്. ജിത്തു പട്വാരിയായിരുന്നു വര്‍ക്കിംഗ് പ്രസിഡന്റ്. അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ അടുത്തയാളായിട്ടാണ് അറിയപ്പെടുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിത്തു പട്വാരി തന്റെ കോട്ടയായ റൗവില്‍ നിന്ന് പരാജയപ്പെട്ടിരുന്നു. 35522 വോട്ടുകള്‍ക്ക് മധു വര്‍മയോടാണ് പരാജയപ്പെട്ടത്. നേരത്തെ കമല്‍നാഥ് സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായിരുന്നു. ജിതു പട്വാരിയുടെ നിയമനത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ സൂക്ഷ്മ നീക്കം കൂടിയുണ്ട്. ജിത്തു പ്രമുഖ ഒബിസി നേതാവ് കൂടിയാണ്.
സംസ്ഥാനത്തെ 50 ശതമാനം വോട്ടര്‍മാരില്‍ അധികവും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. കോണ്‍ഗ്രസിന് പുതിയൊരു മുഖം സമ്മാനിക്കാനാണ് പട്വാരിയെ നിയമിച്ചിരിക്കുന്നത്. കമല്‍നാഥ് നേതൃത്വത്തില്‍ ഇല്ലാത്തത് മാറ്റം വന്നുവെന്ന് ജനത്തെ ബോധ്യപ്പെടുത്താനാവും. ജാതി സമവാക്യങ്ങള്‍ പ്രതിപക്ഷ നേതാവിന്റെയും, ഉപ നേതാവിന്റെും കാര്യത്തില്‍ കാണാം. കമല്‍നാഥ് ബ്രാഹ്‌മണ നേതാവായിരുന്നു.
അവിടെ നിന്നാണ് ഒബിസിയിലേക്ക് കോണ്‍ഗ്രസ് മാറിയത്. അതുപോലെ ഉമംഗ് സിംഗാര്‍ ആദിവാസി നേതാവാണ്. അതുപോലെ അന്തരിച്ച പ്രമുഖ നേതാവ് ജമുന ദേവിയുടെ മരുമകന്‍ കൂടിയാണ് ഉമംഗ്. അതുപോലെ ഹേമന്ത് കട്ടാരെ എത്തിയത് ബ്രാഹ്‌മണ വിഭാഗത്തെ കൈയ്യൊഴിയാതിരിക്കാനാണ്. ജയന്റ് കില്ലറായിട്ടാണ് കട്ടാരെ അറിയപ്പെടുന്നത്. പ്രമുഖ മന്ത്രി അരവിന്ദ് സിംഗ് ബദോരിയയെ 69000 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications