Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ ഫിഫ്റ്റി ഫിഫ്റ്റിയുമായി കോണ്‍ഗ്രസ്.... 106 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും

മുംബൈ: മഹാരാഷ്ട്രയില്‍ സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സഖ്യവും മത്സരിക്കുന്ന സീറ്റുകളുടെ കാര്യവും തീരുമാനമാക്കി കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെ, എല്ലാ അഭ്യൂഹങ്ങളെയും കോണ്‍ഗ്രസ് കാറ്റില്‍പറത്തിയിരിക്കുകയാണ്. സഖ്യത്തോടെ തന്നെ മത്സരിക്കുമെന്നാണ് ഉറപ്പായിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കൊഴിഞ്ഞുപോക്ക് ശക്തമായി കൊണ്ടിരിക്കുകയാണ്. ശരത് പവാറിന്റെ എന്‍സിപിയില്‍ നിന്ന് ഇന്ന് വീണ്ടും പ്രമുഖ നേതാവ് ബിജെപിയിലെത്തിയിരിക്കുകയാണ.് സീറ്റ് ലഭിക്കുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. എന്നാല്‍ കൊഴിഞ്ഞുപോക്കിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിനും സാധിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥികള്‍ വരെ ഇരുപാര്‍ട്ടികളിലും നിന്നും ബിജെപിയിലേക്ക് ചാടാന്‍ സാധ്യതയുണ്ട്.

മഹാരാഷ്ട്രയില്‍ സഖ്യമായി

മഹാരാഷ്ട്രയില്‍ സഖ്യമായി

മഹാരാഷ്ട്രയില്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ എന്‍സിപിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. ഇതിന് പുറമേ സീറ്റ് വിഭജന ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസും എന്‍സിപിയും 106 സീറ്റില്‍ വരെ മത്സരിക്കാനാണ് തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വാഡെതിവാറാണ് ഇക്കാര്യം പുറത്തുവിട്ടത്.

ദില്ലിയിലെ തീരുമാനം

ദില്ലിയിലെ തീരുമാനം

ദില്ലിയില്‍ രണ്ട് തരം ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് യുവനേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സീനിയര്‍ നേതാക്കളുടെ ഇടപെടല്‍ ഇത് ഒഴിവാക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ സഖ്യം വേണ്ടെന്ന തീരുമാനത്തിലാണ്. എന്നാല്‍ ദില്ലിയിലെ ഉന്നത തല സ്‌ക്രീനിംഗ് കമ്മിറ്റി യോഗം സീറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി.

40 സീറ്റ് ആര്‍ക്ക്

40 സീറ്റ് ആര്‍ക്ക്

40 സീറ്റ് ചെറുകക്ഷികള്‍ക്കായി കോണ്‍ഗ്രസ് ഒഴിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്കും വിബിഎയ്ക്കും കൂടിയാണ് ഈ സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. എന്നാല്‍ വിബിഎ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നാണ് അറിയിച്ചത്. ഇവരുമായി അവസാന വട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രകാശ് അംബേദ്ക്കര്‍ വഴങ്ങിയിട്ടില്ല. അതേസമയം തര്‍ക്കമുള്ള സീറ്റുകള്‍ സോണിയാ ഗാന്ധിയും ശരത് പവാറും കൂടി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കും. സെപ്റ്റംബര്‍ ആറിന് ആദ്യ ഘട്ട പട്ടിക പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

ഇവരും സഖ്യത്തില്‍

ഇവരും സഖ്യത്തില്‍

രാജു ഷെട്ടിയുടെ സ്വാഭിമാനി ഷെത്കാരി സംഘടന, പിവിപി, ആര്‍പിഐ, ഭായ് താക്കൂറിന്റെ ബഹുജന്‍ വികാസ് അഗാഡി എന്നീ പാര്‍ട്ടികളും സഖ്യത്തിലുണ്ട്. അതേസമയം രാജ് താക്കറെയുടെ എംഎന്‍എസ്സിനെ സഖ്യത്തിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. അശോക് ചവാന്‍ ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതേസമയം മറാത്ത് വാഡയിലും പശ്ചിമ മഹാരാഷ്ട്രയിലുമുള്ള സീറ്റുകളില്‍ തര്‍ക്കമുണ്ട്. അതേസമയം നിരവധി പേര്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കോണ്‍ഗ്രസിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

പവാറിന് തിരിച്ചടി

പവാറിന് തിരിച്ചടി

എന്‍സിപി നേതാവ് റാണജഗജിത് സിംഗ് പാട്ടീല്‍ പാര്‍ട്ടി വിട്ടതാണ് ശരത് പവാറിന് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ബന്ധു കൂടിയാണ് ജഗജിത് സിംഗ് പാട്ടീല്‍. മുന്‍ മഹാരാഷ്ട്ര മന്ത്രിയായ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. പവാറിന്റെ അടുത്തയാളായ പദ്മ സിംഗ് പാട്ടീലിന്റെ മകനാണ് ജഗജിത് സിംഗ്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ച് തോറ്റിരുന്നു. അതേസമയം എന്‍സിപിയില്‍ ഭാവി ഇല്ലാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+