പ്രശാന്തിന് വന്‍ സ്വീകാര്യത, കോണ്‍ഗ്രസില്‍ പരസ്യ പിന്തുണ, ജി23യില്‍ വേറിട്ട നിലപാടെടുത്ത് തരൂര്‍
ദില്ലി: കോണ്‍ഗ്രസില്‍ പ്രശാന്ത് കിഷോറിന്റെ സേവനത്തിനായുള്ള ആവശ്യം ശക്തമാക്കുന്നു. നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ ആരംഭിച്ച് കഴിഞ്ഞു. യുപിയില്‍ അടക്കം തിരഞ്ഞെടുപ്പ് മോഡിലേക്ക് മാറിയതും ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ തുടക്കം കുറിക്കാനും കൂടി ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ അതിനായുള്ള തന്ത്രം ഒരുക്കാനുള്ള തന്ത്രജ്ഞന്‍ പാര്‍ട്ടിയില്‍ വേണമെന്നാണ് ആവശ്യം.
ജി23യില്‍ പോലും ഈ വിഷയത്തില്‍ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. പ്രൊഫഷണലായി പുതിയ തലത്തിലേക്ക് കോണ്‍ഗ്രസ് മാറേണ്ടത് അത്യാവശ്യമാണെന്ന് രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ ബോധിപ്പിച്ച് കഴിഞ്ഞു. പഴയ അതേ രീതിവെച്ച് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

കോണ്‍ഗ്രസിനുള്ളില്‍ സമ്മിശ്ര പ്രതികരണമാണ് പ്രശാന്തിന്റെ വരവില്‍ ആദ്യം ലഭിച്ചത്. എന്നാല്‍ രാജസ്ഥാനിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയതോടെയാണ് ഈ തീരുമാനം പലരും മാറ്റിയത്. നിര്‍ണായക ചിലയിടങ്ങളില്‍ വീഴ്ച്ചയും കോണ്‍ഗ്രസിന് സംഭവിച്ചിരുന്നു. ഇതോടെ മുതിര്‍ന്ന നേതാക്കളെല്ലാരും പ്രശാന്ത് വരട്ടെ എന്ന നിലപാടിലാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ തകര്‍ന്ന് നില്ക്കുന്ന അവസ്ഥയിലാണ്. ഇനി എന്ത് നഷ്ടപ്പെടാനാണ് കോണ്‍ഗ്രസിനുള്ളത്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു റിസ്കെടുത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സമയമാണ് ഇതെന്ന് നേതാക്കള്‍ പറയുന്നു. നേരത്തെ തന്നെ വീരപ്പ മൊയ്ലി കോണ്‍ഗ്രസിന്റെ പ്ലാന്‍ വെളിപ്പെടുത്തിയിരുന്നു.

പ്രശാന്ത് വരുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാത്രമല്ല, അവരെ പ്രചോദിപ്പിക്കാന്‍ കൂടിയാണെന്ന് വീരപ്പ മൊയ്ലി പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി മെച്ചപ്പെട്ടതാക്കാന്‍ പ്രവര്‍ത്തകര്‍ നന്നായി വരണം. അവരെ മെച്ചപ്പെടുത്താന്‍ പ്രശാന്തിന്റെ സേവനം ഗുണം ചെയ്യും. സോണിയാ ഗാന്ധിക്ക് ഏറ്റവും വലിയ സഹായമാണ് കിഷോര്‍ ചെയ്യുന്നത്. അദ്ദേഹം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വെറുമൊരു പരീക്ഷണത്തിന്റെ ഭാഗമായിട്ടല്ല പ്രശാന്ത് വരുന്നത്. പാര്‍ട്ടിയിലേക്ക് വിജയം കൊണ്ടുവരാനാണ് പികെ വരുന്നത്. പാര്‍ട്ടി വളര്‍ത്തുകയാണ് പ്രധാനം. കോണ്‍ഗ്രസ് നിലവില്‍ പ്രശാന്തിന് ആവശ്യമായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനല്‍കുകയാണ്.

ഉത്തരാഖണ്ഡില്‍ ഫോര്‍മുല തയ്യാറായി കഴിഞ്ഞു. ഹരീഷ് റാവത്ത് തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖം. എന്നാല്‍ ഇവിടെ ക്ഷേത്രങ്ങളുടെ നവീകരണത്തിന് കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കും. പക്ഷേ വൈദ്യുതിയിലാണ് കോണ്‍ഗ്രസിന്റെ തുറുപ്പുച്ചീട്ടുള്ളത്. സൗജന്യ വൈദ്യുതി 200 യൂണിറ്റ് വരെയും സൗജന്യ കുടിവെള്ളവുമാണ് കോണ്‍ഗ്രസ് പദ്ധതികള്‍. കുമയൂണില്‍ കേന്ദ്രീകരിച്ച് നല്ലൊരു വോട്ടുബാങ്ക് നേടിയെടുക്കണമെന്നാണ് ഹരീഷ് റാവത്തിന് പ്രശാന്ത് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇവിടെ ജനക്ഷേമ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. ഇവിടെ ജനപ്രിയരായ നേതാക്കളുടെ പട്ടിക പ്രശാന്ത് ഹൈക്കമാന്‍ഡിന് നല്‍കും. അവര്‍ക്കാവും സീറ്റ് നല്‍കുക.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കിഷോര്‍ കൈവശമുള്ള ഡാറ്റാ ബാങ്ക് വിപുലമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ത്രിപുരയില്‍ കോണ്‍ഗ്രസ് പുതിയ സഖ്യമുണ്ടാക്കും. പ്രദ്യോത് ദേബ് ബര്‍മനും തൃണമൂലിനുമൊപ്പം കോണ്‍ഗ്രസ് ചേരും. നേരത്തെ തന്നെ ദേബ് ബര്മന് ബിജെപിയെ തരിപ്പണമാക്കിയ നേതാവാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി നല്ലൊരു വിഭാഗം സീറ്റും ഇത്തവണ നേടുമെന്ന് പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ദേബ് ബര്‍മനെ മുന്നില്‍ നിര്‍ത്തി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ത്രിപുരയിലെ ആദിവാസി മേഖലയില്‍ വന്‍ തരംഗമുണ്ടാക്കാന്‍ പ്രദ്യോതിന് സാധിക്കുമെന്ന് നേരത്തെ തിപ്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ദേബ് ബര്‍മനായിരിക്കും.

അസമില്‍ സുഷ്മിത ദേവ് പോയെങ്കിലും ഇവിടെ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രശാന്തുണ്ടാവും. ബദറുദ്ദീന്‍ അജ്മലുമായുള്ള സഖ്യം വിട്ടത് നല്ലൊരു തുടക്കമാണ്. ഇവിടെ അഖില്‍ ഗൊഗോയിയും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിനൊപ്പം ചേരും. ഇവരുമായി നിരന്തരം ചര്‍ച്ചകളിലാണ് പ്രശാന്ത്. സഖ്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അഖില്‍ ഗൊഗോയിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍ ഒരു പാര്‍ട്ടിയിലും ചേരാനുള്ള താല്പര്യം അഖില്‍ കാണിച്ചിട്ടില്ല. പകരം ബിജെപിക്കയും ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയും ഒഴിച്ചുള്ള കക്ഷികളുമായി സഖ്യമാവാമെന്ന നിലപാടിലാണ് അഖില്‍ ഗൊഗോയ്. രാഹുല്‍ തന്നെ ഇതിന് മുന്‍കൈയ്യെടുക്കും.

പരസ്യമായി പ്രശാന്തിനെ പിന്തുണയ്ക്കുന്നവരില്‍ അശോക് ഗെലോട്ടും കമല്‍നാഥുമുണ്ട്. അതിന് കാരണവുമുണ്ട്. രാജസ്ഥാനില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ബിജെപി കോണ്‍ഗ്രസുമായുള്ള അകലം കുറയ്ക്കുന്നു എന്നതാണ് വാസ്തവം. ഇതൊന്നും വസുന്ധര രാജ പോലും കളത്തില്‍ ഇല്ലാതെയാണ്. സച്ചിന്റെ പ്രശ്നം പരിഹരിച്ചാല്‍ തീരാവുന്നതേയുള്ളൂ രാജസ്ഥാനിലെ ഈ ഭയമെന്ന് പ്രശാന്ത് ഗെലോട്ടിനെ അറിയിച്ചിട്ടുണ്ട്. ഉടന്‍ മന്ത്രിസഭാ പുനസംഘടന നടത്താനാണ് തീരുമാനം. സച്ചിനെ ഇതിന് ശേഷം ദേശീയ തലത്തിലേക്ക് കൊണ്ടുവരാന്‍ പ്രശാന്തിന് ആഗ്രഹമുണ്ട്. ഇത് രാഹുല്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

ജി23യിലെ വിള്ളലാണ് ഇതില്‍ അമ്പരിപ്പിക്കുന്നത്. ശശി തരൂര്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് തിരിച്ചുവരാനായി എടുക്കുന്ന മാര്‍ഗങ്ങളെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ കപില്‍ സിബല്‍ ഇതിനെ തുറന്ന് എതിര്‍ക്കുകയാണ്. പല കമ്മിറ്റികളിലായി ജി23 നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ രാഹുല്‍ ഇവരോട് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാത്തതാണ് പ്രധാന കാരണം. അതേസമയം എല്ലാ യോഗങ്ങളും രാഹുലിന്റെ ഭവനത്തില്‍ മാത്രമാണ് നടക്കുന്നത്. ബാക്കിയുള്ളവരൊന്നും കാര്യം അറിയുന്നില്ല. സോണിയ അധ്യക്ഷയായിട്ടും ഭൂപേഷ് ബാഗലും സിംഗ് ദേവും രാഹുലിനെയാണ് കണ്ടത്. അതും വീട്ടിലെത്തിയാണ് കണ്ടത്. ഇതിലൂടെ രാഹുല്‍ പിന്‍വാതില്‍ ഭരണം നടത്തുകയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

കെസി വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യത്തിനും ഇതിനിടെ കോണ്‍ഗ്രസില്‍ ചൂടേറിയിരിക്കുകയാണ്. കേരള ഘടകത്തില്‍ അദ്ദേഹത്തിനെതിരെ പല സീനിയര്‍ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. മണിപ്പൂരില്‍ ജയറാം രമേശും ഗോവയില്‍ ചിദംബരവും ഇതിനിടെ ചുമതലയേറ്റവരാണ്. ബാക്കിയുള്ള ഇടങ്ങളിലും ഇതേ പോലെ സീനിയര്‍ നേതാക്കള്‍ക്ക് ചുമതല നല്‍കും. യുപിയില്‍ 40 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 2017ലെ ആദ്യ റണ്ണറപ്പുകള്‍ക്കാണ് പരിഗണന നല്‍കുക. 46 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഈ 46 സീറ്റിലും ഇവര്‍ തന്നെ മത്സരിക്കും. വിജയിച്ച ഏഴ് സീറ്റിലും എംഎല്‍എമാരെ മാറ്റില്ല. മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ട് മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് കൂടുതലായി ഇറക്കുന്നത്.
Recommended Video
-
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications