എംഎൽസി തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്; ജയം ആർഎസ്എസ് കോട്ടയായ നാഗ്‌പൂരിൽ

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്. നാഗ്‌പൂർ ഡിവിഷൻ ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ആർഎസ്എസ് ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മേഖലയിൽ ബിജെപിയെ പരാജയപ്പെടുത്തി കൊണ്ടാണ് കോൺഗ്രസ് തുടർച്ചയായ രണ്ടാം വിജയം നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത് ഗോവിന്ദറാവു വഞ്ജരി 3271 വോട്ടുകൾക്ക് ബിജെപിയുടെ സുധാകർ കോഹ്‌ലെയെ പരാജയപ്പെടുത്തി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സ്വന്തം നഗരമായ നാഗ്‌പൂർ, കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം എന്നീ നിലകളിൽ ഇപ്പോഴത്തെ ഫലം ശ്രദ്ധേയമാണ്. ബിജെപിക്കും ആർഎസ്എസിനും ശക്തമായ രാഷ്ട്രീയ സാന്നിധ്യമുള്ള മേഖലയിൽ കോൺഗ്രസ് വിജയം നേടിയത് ചർച്ചയാവുമെന്ന് ഉറപ്പാണ്, പ്രത്യേകിച്ച് ആർഎസ്എസ് ആസ്ഥാനവും നാഗ്‌പൂരിൽ ആണെന്നതിനാൽ.

congress

ഈ വിജയത്തോടെ കർണാടക, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ 4 സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലായി നടന്നുകൊണ്ടിരിക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ആദ്യ ജയമാണ്.
അഭിഭാഷകനും വിദ്യാഭ്യാസ വിചക്ഷണനുമായ വഞ്ജാരി 2020ലും നാഗ്‌പൂർ ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.

കോൺഗ്രസ്, ശിവസേന (യുബിടി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്‌പി) എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) പിന്തുണച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഫലത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതോടെ മങ്കപൂർ ഇൻഡോർ സ്‌റ്റേഡിയത്തിന് പുറത്ത് സംഘർഷാവസ്ഥ ഉടലെടുത്തു, വോട്ടെണ്ണൽ പ്രക്രിയയ്ക്കിടെ ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.

ബിജെപി തങ്ങളുടെ നേതാക്കളെയും സകല സംഘടനാ ശേഷിയും നാഗ്‌പൂരിൽ വിന്യസിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടർമാർ കോൺഗ്രസിനെ പിന്തുണച്ചെന്നും തന്റെ വിജയത്തോട് പ്രതികരിച്ചുകൊണ്ട് വഞ്ജാരി പറഞ്ഞു. ബിജെപി അവരുടെ എല്ലാ ശക്തിയും പ്രയോഗിച്ചു-അവരുടെ എല്ലാ നേതാക്കളും നാഗ്‌പൂരിൽ ഉണ്ടായിരുന്നു-എന്നിട്ടും വോട്ടർമാർ ഞങ്ങളോടൊപ്പം നിന്നു' അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെയും എംവിഎയിലെയും ഐക്യമാണ് ഫലത്തിന് കാരണമായതെന്നും വഞ്ജാരി പറഞ്ഞു. നിരവധി സംഘടനകൾ തന്റെ പ്രചാരണത്തെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ വിജയം ആ സംഘടനകളുടെ പ്രവർത്തകർക്കും നേതാക്കൾക്കുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്‌പൂർ ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തിൽ 38 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ അഞ്ച് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നാഗ്‌പൂരിലെ ഫലം വന്നത്. നിലവിലെ ഫലങ്ങൾ അനുസരിച്ച് മൂന്ന് മണ്ഡലങ്ങളിൽ എംവിഎ വിജയം നേടിയെന്നാണ് സൂചന. ബിജെപിയും ശിവസേനയും ഓരോ സീറ്റ് വീതം നേടി. പ്രാഥമിക റിപ്പോർട്ടുകൾ വന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്.

അതേസമയം, കർണാടകയിൽ അധികാരത്തിലിരുന്നിട്ടും പരാജയപ്പെട്ട നാല് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകൾ ഉൾപ്പെടെയുള്ള മറ്റ് മത്സരങ്ങളിൽ കോൺഗ്രസിന് വൻ തിരിച്ചടി നേരിട്ടിരുന്നു. അതിനാൽ നാഗ്‌പൂരിലെ അഭിജിത് വഞ്ജാരിയുടെ വിജയം മഹാരാഷ്ട്രയിൽ പാർട്ടിക്ക് കാര്യമായ ഊർജമാണ് നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma