• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിലേക്ക്; മാറ്റങ്ങള്‍ വരും, രണ്ടാമതൊരു യാത്രയ്ക്ക് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ സുപ്രധാന പര്യടനമായ ഭാരത് ജോഡോ യാത്ര ഹിന്ദി ഹൃദയ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസിന് ഏറ്റവും നിര്‍ണായകമായ സമയമാണ് വരാന്‍ പോകുന്നത്. ഉത്തരേന്ത്യ അടക്കമുള്ള ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് വോട്ടുകള്‍ ചോര്‍ന്ന് പോകുകയാണ്. 2014ന് ശേഷം ഇതുവരെ അതൊന്നും തിരിച്ചുപിടിക്കാനായിട്ടില്ല.

കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ ഹിന്ദി ഹൃദയ ഭൂമിയിലാണ്. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് അതില്‍ വരുന്ന സംസ്ഥാനങ്ങള്‍. വരുന്ന വര്‍ഷം അവിടെ തിരഞ്ഞെടുപ്പും നടക്കാനുള്ളതാണ്. അതുകൊണ്ട് ഹിന്ദി ഹൃദയ ഭൂമി അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിന് വളരെയധികം ആവശ്യമാണ്.

കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ഈ യാത്രയുടെ ഇതുവരെ നേട്ടം ഒന്ന് പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴത്തെ യാത്ര മാത്രമല്ല, 2023ലെ യാത്രയുടെ ബ്ലൂപ്രിന്റും പാര്‍ട്ടി തയ്യാറാക്കുന്നുണ്ട്. പശ്ചിമ മേഖല തൊട്ട് കിഴക്കന്‍ മേഖല വരെയുള്ള സംസ്ഥാനങ്ങളിലൂടെ ആ യാത്ര കടന്നുപോവുക.

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

യാത്രയെ കുറിച്ചുള്ള അവലോകന യോഗത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നേതൃത്വം നല്‍കിയത്. ദില്ലിയിലെ പാര്‍ട്ടിയുടെ വാര്‍ റൂമില്‍ വെച്ചായിരുന്നു അവലോകന യോഗം. നിലവിലെ ജോഡോ യാത്രയില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്ത് തന്ത്രം സ്വീകരിക്കണമെന്ന കാര്യമാണ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഈ യാത്ര കൊണ്ട് എന്തൊക്കെ ഗുണമുണ്ടായെന്നും പരിശോധിക്കുന്നുണ്ട്. ആ ആവേശം അണയാതെ കൊണ്ടുപോകാനാണ് ഉന്നത തലത്തില്‍ നിന്നുള്ള നിര്‍ദേശം. അടുത്ത വര്‍ഷം നടക്കുന്ന രണ്ടാം ഘട്ടത്തിന് ഇപ്പോഴേ പാര്‍ട്ടിക്കുള്ളില്‍ വലിയ ആവേശമാണ്.

പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതികരണമാണ് ഈ യാത്രയെ തുടര്‍ന്ന് ലഭിച്ചത്. പലരും വലിയ ആവേശത്തിലാണ്. ഇതേ തുടര്‍ന്നാണ് രണ്ടാമതൊരു ഭാരത് ജോഡോ യാത്ര കൂടി പ്ലാന്‍ ചെയ്യുന്നത്. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും യാത്ര ഒരുപോലെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം

ഗുജറാത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ വരെയായിരിക്കും ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമുണ്ടാവുക. 2023ലെ യാത്ര വളരെ പ്രധാനപ്പെട്ടതാണെന്ന് കോണ്‍ഗ്രസിലെ ഉന്നത നേതാവ് പറഞ്ഞു. ഇത് പൂര്‍ണമായും പദയാത്ര ആയിരിക്കില്ല. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിക്കും. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ്. യാത്രയെ കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്.

യാത്രയുടെ റൂട്ടിലാണ് ചില മാറ്റങ്ങള്‍ വരാന്‍ പോകുന്നതെന്ന് മറ്റൊരു സീനിയര്‍ നേതാവ് പറഞ്ഞു. സുരക്ഷയും, കാലാവസ്ഥയും പരിഗണിക്കുന്നുണ്ട്. വലിയ പ്രതികരണമാണ് ജോഡോ യാത്രയ്ക്ക് ലഭിച്ചത്. ഇനി ഉത്തരേന്ത്യയിലേക്കാണ് വരുന്നത്. ഇവിടെയും ഗുണമുണ്ടാകുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

English summary
congress planning a second bharat jodo yatra in 2023 as first yatra set to enter hindi heartland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X