വിശാല പ്രതിപക്ഷത്തിന് കരുക്കൾ നീക്കി കോൺഗ്രസ്; ആദ്യ ലക്ഷ്യം മമത, പദ്ധതി ഇങ്ങനെ..
കോൺഗ്രസില്ലാതെ ഒരു വിശാല പ്രതിപക്ഷം സാധ്യമാകില്ലെന്ന മറ്റ് പാർട്ടികളും ആവർത്തിക്കുമ്പോൾ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസ് തന്നെ അരയും തലയും മുറുക്കി ഇറങ്ങുകയാണ്
ന്യൂഡൽഹി: മാറ്റത്തിന്റെ പാതയിലാണ് കോൺഗ്രസ്. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ സംഘടയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ദേശീയ തലത്തിൽ ഒരു വിശാല പ്രതിപക്ഷത്തിന് ചുക്കാൻ പിടിക്കാൻ ഒരുങ്ങുകയാണ് അവർ. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടികളുമായി സഖ്യമില്ലെന്ന് പറയുമ്പോഴും അടിത്തട്ടിൽ ധാരണകളുണ്ടാകുമെന്ന റിപ്പോർട്ടുകൾ ഇത് ശരിവെക്കുന്നതാണ്. കോൺഗ്രസില്ലാതെ ഒരു വിശാല പ്രതിപക്ഷം സാധ്യമാകില്ലെന്ന മറ്റ് പാർട്ടികളും ആവർത്തിക്കുമ്പോൾ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസ് തന്നെ അരയും തലയും മുറുക്കി ഇറങ്ങുകയാണ്.
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ

ഇതിന്റെ ഭാഗമായി മമത ബാനർജിയോട് അടുക്കാനാണ് ആദ്യ ശ്രമം. ശക്തമായ ബിജെപി വെല്ലുവിളിക്ക് ഇടയിലും പശ്ചിമ ബംഗാളിൽ ഭരണ നിലനിർത്താൻ മമത ബാനർജിക്ക് സാധിച്ചിരുന്നു. അതേസമയം തൃണമൂൽ കോൺഗ്രസിന്റെ മുൻ എതിരാളികളായിരുന്ന കോൺഗ്രസിനും സിപിഎമ്മിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചുമില്ല. കൃത്യമായി പറഞ്ഞാൽ മത്സരത്തിന്റെ മുഖ്യധാരയിൽ പോലും കോൺഗ്രസ് - ഇടത് സഖ്യത്തിന് സ്ഥാനമുറപ്പിക്കാൻ സാധിച്ചില്ല.

മമതയുടെ ഈ കരുത്തിനെ ദേശീയ തലത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിന്രെ ഭാഗമായി വരും ദിവസങ്ങളിൽ ലോക്സഭ കക്ഷി നേതാവിനെ കോൺഗ്രസ് മാറ്റുമെന്നാണ് സൂചന. നിലവിൽ അധിർ രഞ്ജൻ ചൗദരിയാണ് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ്. പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ കൂടിയായ അധിർ രഞ്ജൻ ചൗദരി കടുത്ത മമത വിമർശകനാണ്. ലോക്സഭയിൽ ചൗദരിയെ മാറ്റുന്നതോടെ മമതയെ വിശ്വാസത്തിലെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കരുതുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് ചുക്കാൻ പിടിച്ചത് അധിർ രഞ്ജൻ ചൗദരിയായിരുന്നു. എന്നാൽ കനത്ത പരാജയം നേരിട്ടതോടെ അദ്ദേഹത്തിനെതിരെ വിമർശനങ്ങളും ശക്തമായി. ഇതിനിടയിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയം ഹൈക്കമാൻഡ് സ്വാഗതം ചെയ്തതും ശ്രദ്ധേയമായി.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് 44 സീറ്റായിരുന്നു ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തന്നെ അധീറിനെ മാറ്റാനുള്ള ആലോചന കോണ്‍ഗ്രസ് തുടങ്ങിയിരുന്നു. ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അധീര്‍. പാര്‍ട്ടിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അധിർ രഞ്ജൻ ചൗദരിക്ക് പകരം ആരെന്ന ചോദ്യത്തിന് മുന്നിൽ രണ്ട് ഉത്തരങ്ങളാണ് കോൺഗ്രസിന് മുന്നിലുള്ളത്. ഒന്ന് ശശി തരൂരും മറ്റേത് മനീഷ് തിവാരിയുമാണ്. ശശി തരൂരിനെ പോലെ ഒരു നേതാവിനെ ലോക്സഭ കക്ഷി നേതാവാക്കുന്നത് പാർലമെന്റിൽ പാർട്ടി അംഗങ്ങളുടെ ഇടപ്പെടലുകൾ കൂടുതൽ മികച്ചതാക്കാൻ സാധിക്കുമെന്ന് വാദിക്കുന്നവരുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറ്റ് കോൺഗ്രസ് കോട്ടകളെല്ലാം കൈവിട്ടപ്പോഴും കരുത്ത് കാട്ടിയ കേരള ഘടകത്തിനുള്ള അംഗീകാരം കൂടിയാകും അത്തരമൊരു നീക്കം.

ശശി തരൂരിനൊപ്പം തന്നെ സാധ്യത മനീഷ് തിവാരിക്കും കൽപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ മനീഷ് തിവാരിയെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കണം എന്ന നിര്‍ദേശം മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മുന്നോട്ട് വെച്ചിട്ടുണ്ട്. പഞ്ചാബിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് സമവായം എന്ന നിലയിലാണ് അമരീന്ദര്‍ ഇത്തരമൊരു ഫോര്‍മുല മുന്നോട്ട് വെച്ചത്. ഇത് എഐസിസി അംഗീകരിച്ചാല്‍ ലോക്സഭാ കക്ഷി നേതാവാവാനുള്ള ശശി തരൂരിന്‍റെ സാധ്യത വര്‍ധിക്കും.

എന്നാല്‍ ഇരുവരും പാര്‍ട്ടിയിലെ നേതൃപ്രതിസന്ധി ഉന്നയിച്ച് കത്തെഴുതിയ ജി23 സംഘത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഇവരെ എതിർക്കുന്ന ഒരു വിഭാഗവും പാർട്ടിയിൽ, പ്രത്യേകിച്ച് ഹൈക്കമാൻഡിലുണ്ട്. എന്നാൽ ഭിന്നിച്ച് നിൽക്കുന്ന ഒരു വിഭാഗം മുതിർന്ന നേതാക്കളെകൂടി കൂടെകൂട്ടാൻ കോൺഗ്രസിന് ഇത്തരമൊരു നീക്കത്തിലൂടെ സാധിച്ചേക്കും. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്‍പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
ശിവാനി നാരായണന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications