Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയില്ലെങ്കില്‍ നിതീഷ്, കോണ്‍ഗ്രസ് പ്ലാന്‍ തുടങ്ങി, ജെഡിയു കേന്ദ്രത്തില്‍ നിന്ന് പുറത്തേക്ക്!!

ദില്ലി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വളരെ മോശമാകുന്നു. കോണ്‍ഗ്രസ് പുതിയൊരു സഖ്യത്തിനാണ് പ്ലാന്‍ ചെയ്യുന്നത്. ഇതിനോടകം ആ നീക്കത്തിന് ശിവസേനയില്‍ നിന്നും ജെഡിയുവില്‍ നിന്നുമുള്ള പിന്തുണ ലഭിച്ച് കഴിഞ്ഞു. അവര്‍ കേന്ദ്രത്തില്‍ നിന്ന് അകന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി?

മമതയെ ഒരു പാഠം പഠിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. മമതയ്ക്ക് വേണ്ടി ഭൂമിയോളം താഴ്ന്നിട്ടും പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നതെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. ബംഗാള്‍ ഘടകത്തോട് ശക്തമായി തന്നെ മമതയെ നേരിടാനാണ് നിര്‍ദേശം. തൃണമൂല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

1

തൃണമൂല്‍ കോണ്‍ഗ്രസ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് വിട്ടുനിന്നതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. മമതയെ വിശ്വസിച്ച് ഇനി കൂടെ കൂട്ടേണ്ടെന്നാണ് തീരുമാനം. മമത നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഇതേ സമീപനമായിരുന്നു നടത്തിയത്. ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ആഗ്രഹമുണ്ടെന്ന് പരസ്യമായി മമത പറയുകയും ചെയ്തു. മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കാന്‍ പോലും മമത തയ്യാറായില്ല. ഈഗോ മാറ്റിവെച്ച് പിന്തുണ നല്‍കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചതാണ്. പക്ഷേ മമത കേട്ടില്ല.

2

മമതയില്‍ നിന്ന് വലിയ കാലുവാരലുണ്ടായതോടെ ഇനിയും അവരെ ആശ്രയിച്ച് നില്‍ക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആര്‍ജെഡിയുമായി കോണ്‍ഗ്രസ് വീണ്ടും ഒന്നിച്ച് ചേരാന്‍ റെഡിയായി നില്‍ക്കുകയാണ്. നിതീഷ് കുമാറുമായുള്ള സഖ്യവും ചര്‍ച്ചയായി. നിതീഷ് വൈകാതെ തന്നെ എന്‍ഡിഎ വിടുമെന്നാണ് സൂചന. സോണിയാ ഗാന്ധിയുമായി നിതീഷ് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുതിയൊരു സഖ്യം തുടങ്ങാനാണ്. ഇത് കോണ്‍ഗ്രസിന്റെ ബാലന്‍സിംഗ് നടപടിയാണ്.

3

മമത പോയാല്‍ വലിയ നഷ്ടം തങ്ങള്‍ക്കുണ്ടാവരുതെന്ന് കോണ്‍ഗ്രസിന് ആഗ്രഹമുണ്ട്. ബംഗാളില്‍ 42 സീറ്റുണ്ട്. മമത വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനെ കവര്‍ ചെയ്യാന്‍ ബീഹാര്‍ നല്ലൊരു ഓപ്ഷനാണ്. ഇവിടെ 40 സീറ്റുണ്ട്. ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ഒരുമിച്ച് നിന്നാല്‍ സംസ്ഥാനം തൂത്തുവാരാന്‍ സഖ്യത്തിന് സാധിക്കും. മമതയെ അവഗണിച്ചാല്‍, അവര്‍ തന്നെ പ്രതിപക്ഷത്തേക്ക് യാതൊരു നിബന്ധനയുമില്ലാതെ വന്നോളും. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പ്രതിപക്ഷ സഖ്യത്തില്‍ ലഭിക്കും.

4

അതേസമയം കേന്ദ്ര മന്ത്രിസഭയിലേക്ക് താനില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഉപരാഷ്ട്രപതിയാക്കി നിതീഷിനെ താഴെയിറക്കാനായിരുന്നു ബിജെപിയുടെ പ്ലാന്‍. എന്നാല്‍ അത് നടന്നില്ല. ആര്‍സിപി സിംഗ് രാജിവെച്ചതോടെയാണ് ജെഡിയുവിന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഒഴിവ് വന്നത്. 2019ല്‍ ഫോര്‍മുലയില്‍ തന്നെ നില്‍ക്കുമെന്നും, ജെഡിയു മോദി മന്ത്രിസഭയിലേക്ക് ഇല്ലെന്നും നിതീഷ് വ്യക്തമാക്കി. ഇത് എന്‍ഡിഎ വിടാനുള്ള ജെഡിയുവിന്റെ നീക്കങ്ങളിലൊന്നാണ്. കോണ്‍ഗ്രസ് ഇത് തിരിച്ചറിഞ്ഞാണ് അവരെ ഒപ്പം കൂട്ടുന്നത്.

5

എന്‍ഡിഎ യോഗങ്ങളും പരിപാടികളുമെല്ലാം നിതീഷ് കുമാര്‍ കുറച്ച് കൊണ്ടുവരികയാണ്. ഇതിലൊന്നും ഇപ്പോള്‍ പങ്കെടുക്കുന്നില്ല. അതേസമയം ഒരു തിരഞ്ഞെടുപ്പിനെ ഇപ്പോള്‍ നേരിടാന്‍ താല്‍പര്യമില്ലെന്നാണ് എംഎല്‍എമാര്‍ പറയുന്നത്. പകരം മറ്റൊരു സഖ്യത്തിനായി ശ്രമിക്കാനാണ് നിതീഷിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇതാണ് കോണ്‍ഗ്രസിന് സൗകര്യമായിരിക്കുന്നത്. തേജസ്വി യാദവും സോണിയാ ഗാന്ധിയും നിതീഷിനെ ഒപ്പം കൂട്ടാന്‍ തയ്യാറാണ്. പക്ഷേ ബിജെപി സഖ്യം ഒഴിവാക്കണം. പകരം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കും. തേജസ്വി ഉപമുഖ്യമന്ത്രിയുമാകും.

6

ഉദ്ധവ് താക്കറെയും ഇതിനിടെ മമതയെയും ശരത് പവാറിനെയും വിമര്‍ശിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് വിളിച്ച പ്രതിഷേധ യോഗത്തില്‍ എന്തുകൊണ്ട് ഇവര്‍ പങ്കെടുത്തില്ലെന്ന് ശിവസേന മുഖപത്രം സാമ്‌നയിലൂടെയായിരുന്നു ഉദ്ധവിന്റെ ചോദ്യം. സാമ്‌നയുടെ പുതിയ എഡിറ്ററും ഉദ്ധവാണ്. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് എഡിറ്റോറിയല്‍ ചോദിക്കുന്നു. കേന്ദ്രം പ്രതിപക്ഷ പാര്‍ട്ടികളെ കേന്ദ്ര ഏജന്‍സികളെ വെച്ച് നേരിടുമ്പോള്‍ പ്രതിപക്ഷ വിട്ടുനില്‍ക്കുന്നത് ആശങ്കാജനകമാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+