രാഹുല്‍ വരുന്നത് വൈകും, അധ്യക്ഷ തിരഞ്ഞെടുപ്പ് പിന്നെയും നീട്ടി കോണ്‍ഗ്രസ്, ഇത്തവണ കാരണം ഇതാണ്
ദില്ലി: കോണ്‍ഗ്രസില്‍ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് പിന്നെയും നീട്ടി. ജൂണ്‍ 23ന് തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു ആദ്യം സൂചിപ്പിച്ചിരുന്നത്. എന്നാല്‍ അതുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തന്നെ വ്യക്തമാക്കി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നീട്ടിയത്. രാഹുല്‍ ഗാന്ധി അധ്യക്ഷനാവണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാഹുലിന്റെ തിരിച്ചുവരവ് എളുപ്പമാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള പക്ഷം പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് വരികയാണ്. തല്‍ക്കാലം സോണിയാ ഗാന്ധി തന്നെ തുടരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് കോണ്‍ഗ്രസിനെ നയിക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്. കെസി വേണുഗോപാലിന് അധിക ചുമതല നല്‍കുന്നതും എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. രാഹുലാണ് മത്സരിക്കുന്നതെങ്കില്‍ മുതിര്‍ന് നേതാവിനെ തന്നെ എതിരെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. 2017ല്‍ സോണിയാ ഗാന്ധിയില്‍ നിന്ന് അധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനമായിരുന്നു കോണ്‍ഗ്രസ് കാഴ്ച്ചവെച്ചത്. അതോടെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷനാവണമെന്നാണ് രാഹുല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതേസമയം രാജ്യത്തെ കൊവിഡ് സാഹചര്യവും യോഗത്തില്‍ വിലയിരുത്തിയിട്ടുണ്ട്. വളരെ മോശം പ്രകടനമാണെന്ന് സോണിയാ ഗാന്ധി തുറന്ന് പറയുകയും ചെയ്തു. രാഹുല്‍ തല്‍ക്കാലം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാല്‍ തിരിച്ചുവരാനായിരുന്നു അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ രാഹുല്‍ ഗൗരവമായി പ്രചാരണം നടത്തിയ അസമിലും കേരളത്തിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അതേ ഫലം കേരളത്തില്‍ ലഭിക്കുമെന്നാണ് രാഹുല്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതൊന്നും ഉണ്ടായില്ല. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് ഉടന്‍ തിരിച്ചുവരിക ബുദ്ധിമുട്ടേറിയതാകും. ബംഗാളില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായി. കൈയ്യിലിരുന്ന പുതുച്ചേരിയും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സഹായത്തോടെ നേടിയ വിജയം മാത്രമാണ് കോണ്‍ഗ്രസിന് ആകെയുള്ള നേട്ടം. രണ്ട് വര്‍ഷത്തോളമായി കോണ്‍ഗ്രസ് പൂര്‍ണ ചുമതലയുള്ള അധ്യക്ഷനില്ല. സോണിയയാണ് ഇടക്കാല അധ്യക്ഷ. കാര്യങ്ങള്‍ നടപ്പാക്കുന്നത് കെസി വേണുഗോപാലാണ്.
പൂജിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications