ശശി തരൂര്‍ അടക്കമുള്ളവര്‍ക്ക് വിജയം; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയ്ക്ക് വേണ്ടിയുള്ള ശശി തരൂര്‍ എംപി അടക്കമുള്ള ജി 23 നേതാക്കളുടെ നിരന്തര ആവശ്യം ഒടുവില്‍ ഫലം കാണുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവര്ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കും എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസുദന്‍ മിസ്ത്രി ശശി തരൂരിനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് അഞ്ച് എം പിമാര്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 28 സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് കമ്മിറ്റികളുള്ള 9 കേന്ദ്രഭരണ പ്രദേശങ്ങളിലേയും എല്ലാ പ്രതിനിധികള്‍ക്കും ക്യു ആര് കോഡ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് മധുസൂദന്‍ മിസ്ത്രി പറഞ്ഞു.

എം പിമാരുടെ കത്തിന് മറുപടിയായി മിസ്ത്രി കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോള്‍ സ്വതന്ത്രവും നീതിപൂര്‍വകവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അവരുടെ ഉദ്ദേശ്യത്തെ അഭിനന്ദിച്ചു. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ തങ്ങളുടെ സംസ്ഥാനത്തെ 10 നേതാക്കളുടെ പിന്തുണയുണ്ടെങ്കില്‍, സാധ്യതയുള്ള എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ദോലോയ്, അബ്ദുള്‍ ഖലീഖ് എന്നിവരാണ് സെപ്റ്റംബര്‍ ആറിന് മധുസൂദന്‍ മിസ്ത്രിയ്ക്ക് തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാക്കണം എ് ആവശ്യപ്പെട്ട് കത്തയച്ചത്. അതേസമയം വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.

മത്സരിക്കാന്‍ താല്പര്യപ്പെടുന്നവര് പിന്തുണയ്ക്കുന്നവരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിന് വേണ്ട സൗകര്യവും ഒരുക്കും. സെപ്റ്റംബര്‍ 20 മുതല്‍ എ.ഐ.സി.സി. ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമിതി ഓഫീസില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ വോട്ടര്‍ പട്ടിക ലഭ്യമാകും എന്ന് മിസ്ത്രി അറിയിച്ചു.

ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍
സെപ്റ്റംബര്‍ 24-നാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. രാഹുല്‍ ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശശി തരൂര്‍. അതേസമയം ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications