6 വര്‍ഷം 18 സന്ദര്‍ശനം.... ചൈനയുമായി മോദിയുടെ ബന്ധമെന്ത്? കോണ്‍ഗ്രസിന്റെ തീപ്പൊരി ചോദ്യങ്ങള്‍ ഇങ്ങനെ
ദില്ലി: ചൈനീസ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെയുള്ള ആരോപണങ്ങള്‍ കടുപ്പിച്ച് ബിജെപി. എന്നാല്‍ ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മൂന്ന് ലക്ഷം ഡോളര്‍ ചൈനയില്‍ നിന്ന് സ്വീകരിച്ചെന്നും, ഇത് ദേശീയ താല്‍പര്യത്തിനെതിരാണെന്നും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. നിങ്ങളാദ്യം 2005ല്‍ നിന്ന് പുറത്ത് കടക്കൂ. എന്നിട്ട് 2020ലേക്ക് വന്ന് ഇപ്പോഴത്തെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് സംസാരിക്കൂ എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. കോണ്‍ഗ്രസിന് രാജ്യസുരക്ഷയെ പറ്റി സംസാരിക്കാന്‍ ധാര്‍മികപരമായി യാതൊരു അവകാശവുമില്ലെന്ന് നദ്ദ കുറ്റപ്പെടുത്തി.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗാല്‍വാനിലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു.അത് രാജ്യത്തെ കരുതിയായിരുന്നു. എന്നാല്‍ ഒരു കുടുംബം, അവരുടെ താല്‍പര്യങ്ങളും നയങ്ങളും ഉള്‍പ്പെടുത്തി മോദിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇന്ന് അവരാണ് ചൈനയ്‌ക്കെതിരെ നില്‍ക്കുന്നത്. അവരെ പോലെ ദുരന്തങ്ങള്‍ വേറെയില്ല. ഒരു കുടുംബത്തിന്റെ തെറ്റുകള്‍ നമ്മുടെ രാജ്യത്തിന്റെ 43000 സ്‌ക്വയര്‍ കി മീ ഭൂമിയാണ് നഷ്ടമാക്കിയതെന്നും നഡ്ഡ പറഞ്ഞു.
Recommended Video
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് സംഭാവന സ്വീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. കമ്മിറ്റിയില്‍ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, മൊണ്ടേക് സിംഗ് അഹലുവാലിയ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, സുമന്‍ ദുബെ എന്നിവരാണ് അംഗങ്ങള്‍.
കോണ്‍ഗ്രസിനെതിരെ തെറ്റായ വിവരങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്. ഇത് പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള നീക്കമാണ്. അതേസമയം പുതിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കൂ എന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇന്നത്തെ വിഷയം ചൈന ഗാല്‍വാന്‍ വാലിയില്‍ നടത്തിയ കടന്നുകയറ്റമാണ്. ദേപ്‌സാംഗ് മേഖലയില്‍ അവര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങുന്നുണ്ട്. എന്തുകൊണ്ട് കിഴക്കന്‍ ലഡാക്കിലെ ചൈനീസ് സാന്നിധ്യത്തെ പറ്റി സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നത്. അത് ദേശ താല്‍പര്യമുള്ള കാര്യമല്ലേ. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വേണ്ടത്. അല്ലാതെ മറ്റ് വിഷയങ്ങളിലേക്ക് വഴി തിരിച്ച് വിടുകയല്ലെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
പ്രധാനമന്ത്രി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ചൈനയില്‍ നാല് തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ ഇത് അഞ്ച് തവണയായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെ മൂന്ന് തവണ മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. മോദിയും ഷി ജിന്‍ പിംഗും തമ്മില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 18 തവണ കൂടിക്കാഴ്ച്ച നടത്തി. 2009ല്‍ ആര്‍എസ്എസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. 2008ല്‍ ബിജെപി ചൈനയുടെ നയതന്ത്ര സംഘത്തെ സ്വീകരിച്ച് അവരുമായി ആഘോഷിച്ചിരുന്നു.
ബിജെപിയുടെ ഒരു സംഘത്തെ 2011ല്‍ ബിജെപി അധ്യക്ഷനായിരുന്ന നിതിന്‍ ഗഡ്കരി ചൈനയിലേക്ക് കൊണ്ടുപോയിരുന്നു. ഇത് ഇന്ത്യാ വിരുദ്ധമല്ലേ. മധ്യപ്രദേശില്‍ നിന്ന് 13 അംഗ ബിജെപി സംഘം ചൈനയുടെ രാഷ്ട്രീയ സാഹചര്യം പഠിക്കാന്‍ പോയിട്ടില്ലേ. ഇതൊന്നും ബിജെപി മറക്കരുത്. എന്നാല്‍ ഇന്ന് അതൊന്നും ചര്‍ച്ച ചെയ്യാനുള്ള സമയമല്ലെന്നും സുര്‍ജേവാല പറഞ്ഞു.












Click it and Unblock the Notifications