കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം വാരിയെറിഞ്ഞ് ബിജെപി... യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയും കുടുങ്ങി, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടു

യെദ്യൂരപ്പയുടെ മകന്‍ എംഎല്‍എയ്ക്ക് പണം വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: ജനാര്‍ദന റെഡ്ഡി കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പണവും പദവിയും വാഗ്ദാനം ചെയ്ത് ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ യെദ്യൂരപ്പയുടെ മകനെയും കുരുക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. തങ്ങളുടെ എംഎല്‍എമാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര ശ്രമിച്ചെന്നാണ് പുതിയ ആരോപണം. ഇതിന്റെ ഓഡിയോ ക്ലിപ്പുകളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് കോടി രൂപയും മന്ത്രിസ്ഥാനവുമാണ് വിജയേന്ദ്ര ഈ ഓഡിയോ ക്ലിപ്പില്‍ വാഗ്ദാനം ചെയ്യുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ മകന്‍ തന്നെ ഇത്തരമൊരു കുരുക്കില്‍പ്പെട്ടത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നതാണ്.

1

അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജനാര്‍ദന റെഡ്ഡിക്കെതിരെ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകള്‍ ബിജെപിയെ വിവാദത്തിലാക്കിയിരുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ 200 മടങ്ങ് സമ്പന്നനാക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് റെഡ്ഡി എംഎല്‍എയോട് പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. കോണ്‍ഗ്രസ് എംഎല്‍എയോട് ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. ഇത് വിവാദമായതോടെ കുതിരക്കച്ചവടം നടത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്റെ പിന്തുണയും നിര്‍ദേശവും തനിക്കുണ്ടെന്ന് വരെ ജനാര്‍ദന റെഡ്ഡി പറഞ്ഞിരുന്നു. ഇത് വലിയ കോളിളമുണ്ടാക്കിയിരുന്നു.

English summary
congress Releases Audio, Says Yeddyurappas Son Offered Cash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X