ബിജെപിക്കെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്; ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ പുതിയ മിഷന്‍

ദില്ലി: മോദി സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്. ഇന്ന് പാര്‍ട്ടി രണ്ട് പേജ് നീളുന്ന കുറ്റപത്രമാണ് പുറത്തിറക്കിയത്. ബിജെപിയുടെ മോശം നയങ്ങള്‍ കാരണം രാജ്യത്തെ ജനങ്ങള്‍ വേദനയിലാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ദേശീയ തലത്തില്‍ ഞങ്ങളൊരു കുറ്റപത്രം പുറത്തിറക്കി. എന്നാല്‍ ബിജെപി ഭരിക്കുന്ന ഓരോ സംസ്ഥാനത്തും അതാത് സര്‍ക്കാരുകള്‍ക്കെതിരെ മറ്റൊരു കുറ്റപത്രം വേറെയുണ്ടാകുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ബ്രഷ്ട് ജുംല പാര്‍ട്ടിയെന്നാണ് ബിജെപിയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
കുറച്ച് പേരുടെ നേട്ടത്തിനായി, സ്വയം പുരോഗതി, എല്ലാവരെയും വഞ്ചിക്കല്‍ എന്നിവയാണ് ബിജെപിയുടെ പ്രധാന നയമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ അവരുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്കായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ഒന്‍പത് വര്‍ഷത്തിനിടെ ധാരാളം വ്യാജ വാഗ്ദാനങ്ങള്‍ നമ്മള്‍ കണ്ടു. പറഞ്ഞ വാഗ്ദാനങ്ങളൊക്കെ പാലിക്കപ്പെടാതെ പോയി. വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചു. ഇതുവരെ കാണാത്ത അത്ര ഉയരത്തിലാണ് തൊഴിലില്ലായ്മ.
കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ
ഇതിനൊന്നും സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന നിലയിലാണ് പെരുമാറ്റമെന്നും കോണ്‍ഗ്രസ് ട്വീറ്റര്‍ ചെയ്തു. ജനങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങളാണ് ഭാരത് ജോഡോ യാത്രയിലൂടെ കിട്ടിയതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
ലക്ഷകണക്കിന് ആളുകളാണ് യാത്രയ്ക്കിടെ രാഹുലുമായി സംസാരിച്ചത്. മോദി സര്‍ക്കാരിന്റെ നയം കാരണം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്ന് ഞങ്ങള്‍ മനസ്സിലായെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ഹാത്ത് സെ ഹാത്ത് ജോഡോ അഭിയാന്‍ എന്ന പുതിയ ക്യാമ്പയിനും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ജനുവരി 26നാണ് ഇത് ആരംഭിക്കുന്നത്. പത്ത് ലക്ഷം ഇലക്ഷന്‍ പോളിംഗ് ബൂത്തുകളില്‍ ഈ സന്ദേശം എത്തിക്കും.
ഡോര്‍ ടു ഡോര്‍ ക്യാമ്പയിനാണിത്. ഭാരത് ജോഡോ യാത്രയുടെ സന്ദേശം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ആദ്യം അഭിനന്ദിക്കണം. ഭാരത് ജോഡോ യാത്ര വലിയ വിജയമായി. രാജ്യത്ത് വലിയൊരു ജനകീയ യാത്രയായി അത് മാറി. ഇനിയുള്ള ഹാത് സെ ഹാത് ജോഡോ അഭിയാന്‍ പദ്ധതി രണ്ട് മാസത്തേക്കാണ് തുടരുക.
ചിലപ്പോള്‍ അത് നീട്ടിയേക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം യാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് ഓപീസില്‍ ദേശീയ പതാക ഉയര്‍ത്തും.
അതിന് ശേഷം ശ്രീനഗറില്‍ പൊതുയോഗമുണ്ടാവും. കോണ്‍ഗ്രസിന്റെ ജില്ലാ സമിതികളും പതാക ഉയര്‍ത്തും. ഈ യാത്ര വിജയമാക്കിയതിന് ജനങ്ങളോടാണ് നന്ദി പറയുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications