പഞ്ചാബില്‍ കോണ്‍ഗ്രസിന് പ്രകടനപത്രികയായി, സ്ത്രീകള്‍ക്ക് 1 ലക്ഷം തൊഴിലവസരം, വാഗ്ദാനപ്പെരുമഴ
ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സീനിയര്‍ നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് പ്രകടനപത്രിക പുറത്തുവന്നിരിക്കുന്നത്. ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണ് പ്രകടനപത്രികയില്‍ ഉള്ളത്. സ്ത്രീകള്‍ക്ക് മാസം 1100 രൂപ സൗജന്യമായി ലഭിക്കുന്ന കാര്യമാണ് സുപ്രധാന വാഗ്ദാനം. ഒരു വര്‍ഷം എട്ട് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ സ്ത്രീകള്‍ക്ക് ലഭിക്കും. അതോടൊപ്പം സ്ത്രീകള്‍ക്കായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വ്യക്തമാക്കി. പഞ്ചാബിലെ മാഫിയ ഭരണം അവസാനിപ്പിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം.

കോര്‍പ്പറേഷനുകള്‍ രൂപീകരിച്ച് മദ്യ-മണല്‍ മാഫിയകളുടെ ഭരണം അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നു. കര്‍ഷകരില്‍ നിന്ന് എണ്ണകുരുക്കളും, ധാന്യങ്ങളും, ചോളവും കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് സംഭരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. അതേസമയം സംസ്ഥാനത്ത് പ്രചാരണം ഇന്നാണ് അവസാനിക്കുന്നത്. ആ ദിനത്തില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയും വന്നിരിക്കുന്നത്. പതിമൂന്ന് പോയിന്റുകള്‍ അടങ്ങിയ അജണ്ടയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇത് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ച കാര്യങ്ങള്‍ അടങ്ങിയതാണെന്നും സിദ്ദു വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാര്‍ പഞ്ചാബില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഒരു ലക്ഷം തൊഴിവസരം ഒരുക്കുന്നതിലായിരിക്കും പ്രഥമ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടമ്മമാര്‍ക്ക് മാസം 1100 രൂപ സാമ്പത്തിക സഹായമെന്ന നിലയില്‍ നല്‍കും. ഒപ്പം കുടുംബ ബജറ്റിനെ നിയന്ത്രിക്കാന്‍ വര്‍ഷത്തില്‍ എട്ട് ഗ്യാസ് സിലിണ്ടറുകളും സൗജന്യമായി നല്‍കും. കര്‍ഷകരോട് കോണ്‍ഗ്രസിന് ഒരുപാട് കടപ്പാടുണ്ട്. അവരുടെ ക്ഷമമാണ് പ്രധാനമാണ്. വിളകള്‍ സര്‍ക്കാര്‍ നേരിട്ട് സംഭരിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും സിദ്ദു വ്യക്തമാക്കി. പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രകടനപത്രിക പുറത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസിന്റ ബിഗ് ഫോര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് പ്രകടനപത്രിക വൈകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സിദ്ദു, ചന്നി, പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ സുനില്‍ ജക്കര്‍, പ്രകടന പത്രിക കമ്മിറ്റി ചെയര്‍മാന്‍ പ്രതാപ് സിംഗ് ബജ്വ എന്നിവര്‍ തമ്മില്‍ വേണ്ടത്ര ആശയവിനിമയം നടന്നില്ലെന്നാണ് വിലയിരുത്തല്‍. സിദ്ദുവിന്റെ പഞ്ചാബ് മോഡല്‍ ബജ്വ അംഗീകരിച്ചിരുന്നെങ്കിലും ബാക്കി ഉള്ളവര്‍ക്കൊന്നും സ്വീകാര്യമായിരുന്നില്ല. ജിതേഗ പഞ്ചാബ് കമ്മീഷന്‍ കൊണ്ടുവരുമെന്നായിരുന്നു സിദ്ദുവിന്റെ പ്രഖ്യാപനം. ഇത് സര്‍ക്കാരിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സര്‍ക്കാരായിട്ടുണ്ടാവുമെന്നായിരുന്നു സിദ്ദു നല്‍കിയ സൂചന. എന്നാല്‍ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതോടെ സിദ്ദുവിന്റെ പ്രതീക്ഷകളെല്ലാം തകരുകയായിരുന്നു.












Click it and Unblock the Notifications