കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി പിടിക്കാന്‍ വന്ന കോണ്‍ഗ്രസിന് ഓഫീസില്ല... പ്രിയങ്ക വന്നിട്ടും മാറാതെ ഉത്തര്‍പ്രദേശ് നേതൃത്വം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടായിരുന്നു. അതുകൊണ്ട് ഇനിയും കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ അതിദയനീയമാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് നല്ലൊരു ഓഫീസ് പോലും കോണ്‍ഗ്രസിനില്ല. പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ഇവരെ സംസ്ഥാന സമിതി ചേരാന്‍ പോലും ഓഫീസില്ല. ഇതുവരെ ഗാന്ധി കുടുംബത്തില്‍ യാതൊരു പ്രതികരണവും ഇല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്ന് പറയുന്നു. ദയനീയ പ്രകടനത്തിന് കാരണം ഇത്തരം പ്രതിസന്ധികളാണെന്ന് യുപി നേതൃത്വവും പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ നിലപാടറിയാനുള്ള ഒരുക്കത്തിലാണ് നേതൃത്വം.

യുപി പിടിക്കല്‍ കഷ്ടം

യുപി പിടിക്കല്‍ കഷ്ടം

യുപിയില്‍ ഉപതിരഞ്ഞെടുപ്പിലൂടെ വലിയ മുന്നേറ്റം കോണ്‍ഗ്രസ് ലക്ഷ്യമിട്ടുരുന്നു. എന്നാല്‍ ബിജെപിയുടെ തേരോട്ടത്തില്‍ അത് ഇല്ലാതായി. എന്നാല്‍ നിരാശയില്ലെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. പക്ഷേ പ്രിയങ്കയ്ക്ക് ഇത് വ്യക്തിപരമായി വന്ന തിരിച്ചടിയായിരുന്നു. പ്രവര്‍ത്തകരെ പല ജില്ലകളിലും കൃത്യമായി ഏകോപിപ്പിക്കാന്‍ സാധിച്ചില്ലെന്നാണ് വീഴ്ച്ചയെ തുടര്‍ന്ന് നേതാക്കള്‍ പറയുന്നത്. ജില്ലാ സമിതികളെ ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജമല്ലാത്തതാണ് പ്രധാന കാരണം.

മിഷന്‍ യുപിയും പൊളിയും

മിഷന്‍ യുപിയും പൊളിയും

പ്രിയങ്കയുടെ മിഷന്‍ യുപിക്കാണ് ഇപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 200ലധികം സീറ്റ് നേടുന്നതാണ് മിഷന്‍ യുപിയുടെ ലക്ഷ്യം. എന്നാല്‍ ഗൊരഖ്പൂര്‍ ജില്ലാ സമിതിക്ക് ഓഫീസ് പോലുമില്ല. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് വാട്‌സ് ആപ്പിലൂടെയാണ്. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ കൃത്യമായ ആശയവിനിമയം ഇല്ലാതായിരിക്കുകയാണ്. അതേസമയം പ്രിയങ്കയെ ഇക്കാര്യം അറിയിച്ചെങ്കിലും ഇതുവരെ ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.

പ്രിയങ്കയുടെ വീട്

പ്രിയങ്കയുടെ വീട്

പ്രിയങ്കയ്ക്ക് അടുത്തിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതിയ വീടൊരുക്കിയത്. ഇതേ സമയത്ത് തന്നെ ജില്ലാ ഘടകങ്ങളിലും മാറ്റത്തിന് പ്രിയങ്ക നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയിലെ മാറ്റത്തോടെ ജില്ലാ നേതൃത്വം ദുര്‍ബലാവസ്ഥയിലേക്ക് വീണിരിക്കുകയാണ്. എന്ത് ചെയ്യണമെന്ന് നേതൃത്വത്തിനും അറിയില്ല. കോണ്‍ഗ്രസിന് ഫണ്ടുകളുടെ വലിയൊരു പ്രതിസന്ധി ഉണ്ടെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇത് പരിഹരിക്കാനായി പിരിവിനിറങ്ങണമെന്ന നിര്‍ദേശം പാര്‍ട്ടിയിലുണ്ട്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

ഖൊരഖ്പൂരിലെ മുന്‍ ജില്ലാ പ്രസിഡന്റ് ബ്രിഗുനാഥ് ചതുര്‍വേദിയാണ് ഇവിടെ ജില്ലാ സമിതി ഉണ്ടാക്കിയത്. 2017ന് ശേഷം ഈ ഓഫീസ് കോണ്‍ഗ്രസിന് നഷ്ടമായി. അവകാശം സംബന്ധിച്ച തര്‍ക്കാണ് തിരിച്ചടിയായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഗ്രസ് ഇവിടെ പുതിയ ജില്ലാ സമിതി ഓഫീസിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇത്രയും കാലം ഇവിടെ യോഗങ്ങള്‍ നടന്നിരുന്നത് കല്യാണ ഹാളുകളിലാണ്. ചാരുചന്ദ്രപുരിയിലെ ഒരു വീടാണ് ഇപ്പോള്‍ ജില്ലാ സമിതിയായി പ്രവര്‍ത്തിക്കുന്നത്.

ഗൊരഖ്പൂരിന് പ്രാധാന്യം

ഗൊരഖ്പൂരിന് പ്രാധാന്യം

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗൊരഖ്പൂര്‍. യോഗി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രചാരണമുണ്ട്. കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ ഈ മണ്ഡലത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ ബൂത്ത് തല പ്രവര്‍ത്തനം അടക്കം മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ സമിതി അംഗങ്ങള്‍ക്ക് സാധിക്കുന്നില്ല. പ്രിയങ്കയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. സമാജ് വാദി പാര്‍ട്ടിയുമായിട്ടാണ് കോണ്‍ഗ്രസ് ഇവിടെ പോരടിക്കുന്നത്.

സോഷ്യല്‍ മീഡിയ മാത്രം

സോഷ്യല്‍ മീഡിയ മാത്രം

കോണ്‍ഗ്രസിന് സംസ്ഥാനത്ത് തന്നെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം മാത്രമാണ് ശക്തമായി നടക്കുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഫലിക്കുന്നില്ല. ഗൊരഖ്പൂരില്‍ നിരവധി മുസ്ലീം വോട്ടര്‍മാരും നിഷാദ് വിഭാഗക്കാരുമുണ്ട്. ഇവരെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഭാഗമാക്കുകയാണ് പ്രധാന ലക്ഷ്യം. അതേസമയം സംസ്ഥാനത്തെ പല ജില്ലാ സമിതികളും സമാന സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലയിടത്ത് പുതിയ അധ്യക്ഷന്‍മാര്‍ പോലും വന്നിട്ടില്ല. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വളരുക എന്നത് അസാധ്യമാണ്. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തും മിഷന്‍ യുപിയെ ദുര്‍ബലമാക്കും.

 50:50 ഫോര്‍മുല ഇല്ല... അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രി ഞാന്‍ തന്നെ, ശിവസേനയുടെ മറുപടി ഇങ്ങനെ 50:50 ഫോര്‍മുല ഇല്ല... അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രി ഞാന്‍ തന്നെ, ശിവസേനയുടെ മറുപടി ഇങ്ങനെ

English summary
congress runs on whatsapp in gorakhpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X