Get Updates
Get notified of breaking news, exclusive insights, and must-see stories!

100ഡേയ്‌സ് നോ വികാസ്.... മോദി സര്‍ക്കാരിന് നൂറാം ദിന ആശംസകള്‍, ട്രോളുമായി കോണ്‍ഗ്രസ്!!

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നൂറാം ദിന ആശംസയില്‍ ട്രോളുമായി കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ നൂറ് ദിനങ്ങളെ മൂന്ന് വാക്കുകള്‍ കൊണ്ടാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ദുര്‍ഭരണം, കുഴഞ്ഞുമറിഞ്ഞ, അരാജകത്വം നിറഞ്ഞ 100 ദിവസങ്ങളാണ് രണ്ടാം മോദി സര്‍ക്കാരിലൂടെ കടന്നുപോയതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ ട്വീറ്റിനാണ് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

1

ഒന്നിലധികം ട്വീറ്റുകളിലൂടെ സര്‍ക്കാരിന്റെ ദുര്‍ഭരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. നൂറ് ദിവസം യാതൊരു വികാസവുമില്ല എന്ന് സൂചിപ്പിക്കുന്ന 100ഡേയ്‌സ്‌നോവികാസ് എന്ന ഹാഷ്ടാഗും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് മോദി സര്‍ക്കാര്‍ നൂറാം ദിനം ആഘോഷിക്കുന്നത്. തൊഴില്‍ മേഖല തകര്‍പ്പ് തരിപ്പണമായ അവസ്ഥയിലാണ്.

വാഹന വിപണ മേഖലയാണ് ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ടിട്ടും മോദി സര്‍ക്കാര്‍ പറയുന്നത്, രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ്. നമ്മുടെ സമ്പദ് വ്യവസ്ഥ അമേരിക്കയേക്കാളും ചൈനയേക്കാളും മികച്ചതാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ ഇതിനെ പരിഹരിക്കേണ്ടത്, ആദ്യം പ്രതിസന്ധിയുണ്ടെന്ന് അംഗീകരിച്ച് കൊണ്ടാണ്. എന്നാല്‍ അതിന് ഈ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ജിഡിപിയിലെ വന്‍ തകര്‍ച്ച, സര്‍ക്കാരിന്റെ അവഗണനയുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി ഉണ്ടായതാണ്. പ്രമുഖ ധനശാസ്ത്രജ്ഞരുടെ അടക്കം വാക്കുകള്‍ തള്ളികളഞ്ഞിരിക്കുകയാണ്. ബിജെപിക്ക് സാമ്പത്തിക മേഖലയെ കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് കാണിച്ച് തന്നിരിക്കുകയാണ്. എട്ട് തൊഴില്‍ മേഖലയില്‍ വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ്. എന്നാല്‍ ധനമന്ത്രി അത് അംഗീകരിക്കുന്നു പോലുമില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+