ഇന്ത്യ സഖ്യത്തില്‍ വന്‍ ട്വിസ്റ്റ്, എഎപിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്; ഒരുമിച്ച് മത്സരിക്കും
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രാഥമിക ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെയായിരുന്നു യോഗം നടന്നത്.
പഞ്ചാബില്‍ അടക്കം കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശത്രുവാണ് എഎപി. യോഗത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇത് തുടക്കം മാത്രമാണ്. ചര്‍ച്ചകള്‍ ഇനിയും തുടരും. ഒരുമിച്ച് കാണുമ്പോള്‍ മാത്രമേ അന്തിമ തീരുമാനമെടുക്കാനാവൂ എന്നും കോണ്‍ഗ്രസ് പറഞ്ഞു.

നിലവില്‍ പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവധികം തലവേദനയുണ്ടാക്കുന്നത് ആംആദ്മി പാര്‍ട്ടിയാണ്. പഞ്ചാബില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാനും എഎപി തീരുമാനിച്ചിരുന്നു. അതേസമയം ഒരുമിച്ച് മത്സരിക്കുമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ബിജെപിിക്ക് ശരിയായ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്ക് പറഞ്ഞു.
എഎപിയുടെ രാജ്യസഭാ എംപി സന്ദീപ് പഥക്, ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അശോക് ഗെലോട്ട് അടക്കമുള്ള സീനിയര്‍ തോക്കള്‍ യോഗത്തിലുണ്ടായിരുന്നു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി, സല്‍മാന്‍ ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് പോലുള്ള സീനിയര്‍ നേതാക്കളും യോഗത്തിനെത്തി.അതേസമയം എഎപിയുമായുള്ള ബന്ധത്തില്‍ വളരെ സൂക്ഷിച്ചാണ് കോണ്‍ഗ്രസ് ഇടപെടുന്നത്.
പഞ്ചാബ്, ഡല്‍ഹി സമിതികള്‍ ഈ ബന്ധത്തെ എതിര്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഞങ്ങളുടെ അഭിപ്രായമെന്താണെന്ന് ദേശീയ നേതൃത്വത്തിന് അറിയാമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് പറയുന്നു. ഡല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ളതാണ് എഎപിയുമായുള്ള ഞങ്ങളുടെ പ്രശ്‌നങ്ങള്‍. സഖ്യമുണ്ടെങ്കില്‍ അക്കാര്യം പിന്നീട് തീരുമാനിക്കും. എത്ര സീറ്റില്‍ ആരൊക്കെ മത്സരിക്കുമെന്ന് ആദ്യം അറിയണം. സഖ്യമുണ്ടെങ്കില്‍ ആ തീരുമാനം നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്നാണ് പറയാനുള്ളതെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.
നേരത്തെ ഇന്ത്യ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് എഎപി ഭീഷണിപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് ഏഴ് സീറ്റിലും മത്സരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഈ ഭീഷണി. അതേസമയം പഞ്ചാബിലും കെജ്രിവാളിന്റെ ഒപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട് സീറ്റില്‍ വിജയിച്ചിരുന്നു. എഎപി ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ബിജെപിക്കും അകാലിദളിനും രണ്ട് സീറ്റുകള്‍ വീതം ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പക്ഷം 92 സീറ്റ് നേടി എഎപി അധികാരം പിടിക്കുകയായിരുന്നു. കോണ്‍ഗ്രസ് 18 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.












Click it and Unblock the Notifications