Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ വീഴ്ച്ച... അശോക് ചവാനും പൃഥ്വിരാജ് ചവാനും തോല്‍ക്കും!!

മുംബൈ: പുറത്തുവരുന്ന സര്‍വേ ഫലം പ്രകാരം മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ വീഴ്ച്ച. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം വമ്പന്‍ തോല്‍വി വഴങ്ങുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതേസമയം ബിജെപിയുടെ പ്രമുഖരെല്ലാം മികച്ച ജയം നേടും. കോണ്‍ഗ്രസ് 17 സീറ്റിലേക്ക് സംസ്ഥാനത്ത് ഒതുങ്ങുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപി നിരയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വമ്പന്‍ ജയം നേടുമ്പോള്‍ ശിവസേനയില്‍ ആദിത്യ താക്കറെയും മികച്ച ജയം നേടും.

1

കോണ്‍ഗ്രസില്‍ ഈ ഫലം കാണാനാവില്ലെന്ന് സര്‍വേ പ്രവചിക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാനും പൃഥ്വിരാജ് ചവാനും തോല്‍വി വഴങ്ങുമെന്ന് പ്രവചനമുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികള്‍ കൂടിയാണ് ഇവര്‍. അശോക് ചവാന്‍ ഭോക്കറിലും പൃഥ്വിരാജ് ചവാന്‍ കരാട് സൗത്തിലുമാണ് മത്സരിക്കുന്നത്. ഇരുവരും കനത്ത മത്സരമാണ് നേരിടേണ്ടി വരികയെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

അതേസമയം മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകന്‍ അമിത് ദേശ്മുഖ് ലാത്തൂര്‍ സിറ്റിയില്‍ തോല്‍വി വഴങ്ങും. എന്‍സിപിയുടെ അജിത് പവാറും ജയിക്കുന്ന കാര്യം കഠിനമാണമ്. ബാരാമതിയില്‍ അജിത് പവാര്‍ ബിജെപിയുടെ ഗോപിചന്ദ് കുണ്ഡ്‌ലിക്ക് പദല്‍ക്കറോട് പരാജയപ്പെടും. അശോക് ചവാന്‍ ബിജെപിയുടെ ശ്രീനിവാസുമായും പൃഥ്വിരാജ് ചവാന്‍ അതുല്‍ബാബ സുരേഷ് ഭോസ്ലയെയുമായിട്ടാണ് ഏറ്റുമുട്ടുന്നത്.

മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത്തവണ പോളിംഗില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആവേശം ഉണ്ടായില്ലെന്ന് വ്യക്തമാണ്. ഹരിയാനയില്‍ 63.55 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കില്‍ മാറ്റം വന്നേക്കാം. മഹാരാഷ്ട്രയില്‍ വെറും 56.65 ശതമാനം പോരാണ് വോട്ടിംഗ് രേഖപ്പെടുത്താനായി എത്തിയത്. 1968 മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഹരിയാനയിലേത്. മഹാരാഷ്ട്രയിലേത് 1980 മുതലുള്ള ഏറ്റവും മോശം പോളിംഗാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+