കാശിയില്‍ മിഷന്‍ തുടങ്ങാന്‍ പ്രിയങ്ക, ലക്ഷ്യം 2 വോട്ടുബാങ്ക്, അയോധ്യ മുഖ്യ ആയുധമാക്കി കോണ്‍ഗ്രസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ തന്ത്രത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. പ്രിയങ്ക ഗാന്ധി യുപിയുടെ പോക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് നീക്കം നടത്തുന്നത്. ബിജെപിയുടെ ഹിന്ദുത്വ തന്ത്രം ഇത്തവണ തിരിച്ച് ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ഇത് മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുത്തി കൊണ്ടാവില്ല. അതിന് വേറൊരു ടീമിനെയും പ്രിയങ്ക നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ തീക്കളിയാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്ന മുന്നറിയിപ്പ് സീനിയര്‍ നേതാക്കള്‍ നല്‍കി കഴിഞ്ഞു. യുപിയിലെ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ പരിശോധിക്കാം....
ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ

ഹിന്ദുത്വ വോട്ടുബാങ്കിലേക്ക്...
കോണ്‍ഗ്രസ് ബിജെപിയുടെ ഹിന്ദുത്വത്തിന്റെ സോഫ്റ്റ് വേര്‍ഷനാണ് കളിക്കുന്നത്. പ്രമോദ് തിവാരിയാണ് ഇതിനെ നയിക്കുന്ന നേതാക്കളിലൊരാള്‍.എന്തുകൊണ്ട് അമര്‍നാഥ് യാത്ര ആരംഭിക്കുന്നില്ലെന്ന തിവാരിയുടെ ട്വിറ്റ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. രാജ്യത്ത് പല മേഖലയും തുറന്ന് കഴിഞ്ഞിട്ടും ഈ യാത്രയ്ക്ക് മാത്രം എന്തിനാണ് വിലക്കെന്നായിരുന്നു തിവാരിയുടെ ചോദ്യം. കോണ്‍ഗ്രസ് യുപിയില്‍ പ്രത്യക്ഷ മൃദു ഹിന്ദുത്വത്തിലേക്കാണ് നീങ്ങുന്നത്.

രാമന്റെ പേരില്‍....
അയോധ്യയില്‍ ഭൂമി തട്ടിപ്പ് ദേശീയ തലത്തില്‍ വലിയ വിഷയമാക്കി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാമന്റെ പേരില്‍ ബിജെപി തട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു ആദ്യ ആരോപണം. രാമനെ ബിജെപി വഞ്ചിച്ചെന്നായി അടുത്തത്. പിന്നെ രാമക്ഷേത്ര സംഭാവനകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പിലേക്കായി കോണ്‍ഗ്രസിന്റെ ശ്രദ്ധ. രാമനും രാമക്ഷേത്രവും യുപിയില്‍ വൈകാരിക വിഷയമാണ്. അതില്‍ കയറി കളിച്ചാല്‍ എളുപ്പത്തില്‍ വിള്ളലുണ്ടാക്കാനാവുമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തുന്നത്.

എന്ത് കിട്ടിയാലും നേട്ടം
ഹിന്ദുത്വ വോട്ടുകള്‍ പൂര്‍ണമായും പോകുന്നത് ബിജെപിയിലേക്കാണ്. അതില്‍ നിന്ന് അഞ്ച് ശതമാനം വോട്ട് കിട്ടിയാല്‍ പോലും അത് കോണ്‍ഗ്രസിന് വന്‍ നേട്ടമാകും. 25 സീറ്റുകളില്‍ വരെ അത് കോണ്‍ഗ്രസിന് ഗുണം ചെയ്യും. അതോടൊപ്പം ബ്രാഹ്മണ വോട്ടുകളെ തിരിച്ചുപിടിക്കാനും ഈ ഹിന്ദുത്വ സമീപനം ഗുണകരമാകും. അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന്റെ കോട്ടയായി നിന്നിരുന്നത് ബ്രാഹ്മണ വോട്ടുകള്‍ കൊണ്ടാണ്. ഇത് ചോര്‍ന്ന് പോകുന്നത് തടയാനുള്ള പ്രിയങ്കയുടെ തന്ത്രം കൂടിയാണിത്. അതിന് 2024 എന്ന ദീര്‍ഘ ലക്ഷ്യവുമുണ്ട്.

മുസ്ലീം വോട്ടുകള്‍ ചോരുമോ?
ഹിന്ദുത്വ വോട്ടിലൂടെ യുപിയില്‍ നിര്‍ണായക ശക്തിയാവാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ വെല്ലുവിളി മുസ്ലീം വോട്ടുകളാണ്. കോണ്‍ഗ്രസിന് ഇത് എപ്പോഴും കിട്ടുന്ന വോട്ടാണ്. ഹിന്ദുത്വ സമീപനം കോണ്‍ഗ്രസ് തുടര്‍ന്നാല്‍ അത് ഒരുപക്ഷേ ഒവൈസിക്ക് ഗുണം ചെയ്‌തേക്കും. അഖിലേഷ് യാദവിനും നേട്ടമാകും. കോണ്‍ഗ്രസ് അവഗണിക്കുന്നതില്‍ മുസ്ലീം വോട്ടര്‍മാര്‍ നിരാശരാണ്. ആംആദ്മി പാര്‍ട്ടി അടക്കമുള്ള ഓപ്ഷന്‍ അവര്‍ക്കുണ്ട്.

നഷ്ടം നികത്താം
മുസ്ലീം വോട്ടുകള്‍ നഷ്ടമാകുന്നത് ഹിന്ദുത്വ വോട്ടുബാങ്കിലൂടെ മറികടക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. കാശിയില്‍ നിന്നായിരിക്കും പ്രിയങ്ക ഹിന്ദുത്വ പ്രചാരണം തുടങ്ങുക. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രിയങ്ക എത്തിയേക്കും. അതിനൊപ്പം അയോധ്യ സന്ദര്‍ശനവും പാര്‍ട്ടിയുടെ തന്ത്രങ്ങളിലുണ്ട്.

തന്ത്രം ഇങ്ങനെ
ചെറിയ ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ചുള്ള പരിപാടികളാണ് പ്രിയങ്കയ്ക്കായി ഒരുങ്ങുന്നത്. ഷിവിറുകളും മണ്ഡലുകളുമാണ് ഒരുങ്ങുന്നത്. രാമന്റെ പേരില്‍ അയോധ്യയില്‍ അടക്കം നടക്കുന്ന തട്ടിപ്പാണ് പ്രിയങ്കയുടെ പ്രചാരണത്തിന് കേന്ദ്ര ബിന്ദു. ഹിന്ദുത്വ അജണ്ടയെ നയിക്കാന്‍ കോണ്‍ഗ്രസിലെ വിശ്വസ്തനായ ഇത്തരം നേതാക്കളെയാണ് ഉപയോഗിക്കുക. വിരലില്‍ എണ്ണാവുന്ന നേതാക്കളാണ് ഉള്ളത്. ബ്രാഹ്മണ-ഹിന്ദുത്വ വോട്ടുകളില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ മതിയെന്നാണ് ഇവര്‍ക്കുള്ള നിര്‍ദേശം. ന്യൂനപക്ഷ പ്രീണനം മാത്രമല്ല കോണ്‍ഗ്രസ് നയം എന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
Recommended Video

രാഹുലും വരും
പ്രിയങ്കയ്‌ക്കൊപ്പം പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയും ചുക്കാന്‍ പിടിക്കും. ക്ഷേത്ര സന്ദര്‍ശനം രാഹുലിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. കൊവിഡാണ് യുപിയിലെ പ്രചാരണ വിഷയം അതേസമയം യോഗിയെ പൂട്ടാന്‍ രാമന്റെ പേരിലുള്ള അഴിമതി പോരെന്നാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്ന ഉപദേശം. കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗ് ഇതിനായി കോണ്‍ഗ്രസ് തയ്യാറാക്കുന്നുണ്ട്. മൃദു ഹിന്ദുത്വം വിജയിച്ചാല്‍ അതോടെ തന്നെ കോണ്‍ഗ്രസ് തരക്കേടില്ലാത്ത സീറ്റുകള്‍ യുപിയില്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications