ഗ്യാനേഷ് കുമാറിനെതിരെ കടുപ്പിച്ച് കോൺഗ്രസ്; തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്താൻ നിയോഗിച്ചെന്ന് രാഹുൽ

ന്യൂഡൽഹി: മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2016ൽ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാർ തന്നോട് പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ ആവശ്യപ്പെട്ടതായി ജിജി തോംസൺ പറഞ്ഞിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞതായി തോംസൺ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ താൻ ആ നിർദേശം നിരസിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി രാഹുൽ ഗാന്ധി ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

rahul gandhi

നേരത്തെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെ ബിജെപിക്കായി സ്ഥാനാർഥികളെ കണ്ടെത്താൻ ഉപയോഗിച്ചെന്നും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തലപ്പത്ത് എത്തിച്ചെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ എക്‌സിലെ പ്രതികരണം.

തിരഞ്ഞെടുപ്പുകളിൽ കൃത്രിമം നടത്താൻ ചുമതലപ്പെടുത്തിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എന്നാൽ ഇത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ആരോപണമാണെന്നും ജിജി തോംസന്റെ വെളിപ്പെടുത്തൽ മാത്രം ഗ്യാനേഷ് കുമാർ പിന്നീട് തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന ആരോപണം തെളിയിക്കുന്നില്ലെന്നുമാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, സംഭവത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതികരിച്ചു. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം വിശ്വാസ്യതയും നിഷ്‌പക്ഷതയും സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഗ്യാനേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദം പ്രത്യേക തീവ്രത കൈവരിച്ചത് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമാണ്. തിരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് രണ്ട് കമ്മിഷണർമാർ ചില തീരുമാനങ്ങളിൽ എതിർപ്പുകൾ രേഖപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പ്രത്യേക തീവ്ര പരിശോധന ഉൾപ്പെടെയുള്ള കമ്മിഷന്റെ അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നാണ് കമ്മിഷന്റെ നിലപാട്.

പവൻ ഖേര അടക്കമുള്ള നേതാക്കളും സമാനമായി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. രാജ്യം മുഴുവൻ എസ്ഐആർ നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലായിരുന്നു എന്നാണ് പവൻ ഖേര പറയുന്നത്. മാത്രമല്ല അത്തരത്തിൽ എസ്‌ഐആർ നടപ്പാക്കാനുള്ള ഒരു ഉത്തരവും ഔദ്യോഗികമായി നിലവിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത സാഹചര്യത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് മുംബൈയിൽ നിന്നാണ് പ്രതിഷേധം ആരംഭിക്കുകയെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma