കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചുവരവിന് പണി തുടങ്ങി പ്രിയങ്ക; യുവ ദളിത് നേതാവിനെ അധ്യക്ഷനാക്കും? ചർച്ചകൾ

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഉത്തർപ്രദേശിൽ പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടി അധ്യക്ഷനായ അജയ് കുമാർ ലല്ലു രാജിവെച്ചിരുന്നു. എന്നാൽ ഇതുവരേയും പുതിയ നേതാവിനെ നിയമിച്ചിരുന്നില്ല. പാർട്ടി പ്രസിഡന്റിനെ നിയമിക്കാൻ ഇനിയും വൈകുന്നത് തിരിച്ചടിയാകുമെന്നാണ് നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം ചർച്ചകൾ ശക്തമാക്കിയിരിക്കുന്നത്.

'പ്രിയങ്ക ഫാക്ടർ' പയറ്റാൻ കർണാടക കോൺഗ്രസ്; 2 മുതൽ 3 ശതമാനം വരെ വോട്ട് കൂടുമെന്ന്'പ്രിയങ്ക ഫാക്ടർ' പയറ്റാൻ കർണാടക കോൺഗ്രസ്; 2 മുതൽ 3 ശതമാനം വരെ വോട്ട് കൂടുമെന്ന്

1


ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും സമാനതകൾ ഇല്ലാത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് ഉത്തർപ്രദേശിൽ നേരിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് ആകെയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് നഷ്ടപ്പെട്ടിരുന്നു. കോൺഗ്രസിന്റെ കുത്തകയായിരുന്ന രാഹുൽ ഗാന്ധിയുടെ അമേഠി മണ്ഡലമായിരുന്നു നഷ്ടമായത്. നിലവിൽ സോണിയ ഗാന്ധിയുടെ റായ്ബറേലി മാത്രമാണ് കോൺഗ്രസിന് ഉള്ളത്. അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 7 എംഎൽഎമാർ ഉണ്ടായിരുന്ന പാർട്ടിക്ക് ആകെ വിജയിക്കാൻ സാധിച്ചത് വെറും രണ്ട് സീറ്റിലായിരുന്നു. വോട്ട് ശതമാനമാകട്ടെ 6.25 ശതമാനത്തിൽ നിന്നും 2.33 ശതമാനത്തിലേക്ക് വീണു.

2


2022 ൽ വലിയൊരു തിരിച്ച് വരവാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ പ്രവർത്തനം തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഉടൻ തന്നെ പാർട്ടിയെ നയിക്കാൻ ഒരു അധ്യക്ഷനെ കണ്ടെത്തണമെന്നും ഇവർ പറയുന്നു. അതേസമയം പത്ത് ദിവസത്തിന് ഉള്ളിൽ തന്നെ പുതിയ അധ്യക്ഷൻ വരുമെന്നാണ് ചില കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ദളിത് വിഭാഗത്തിൽ നിന്നായിരിക്കും പുതിയ അധ്യക്ഷൻ എന്ന സൂചനയും നേതാക്കൾ നൽകുന്നുണ്ട്.

3


കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായും എഐസിസി ജോയിന്റ് സെക്രട്ടറിയുമായിരുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള ഹർഷവർദ്ധൻ ശ്യാമിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ രാധേയ് ശ്യാമിന്റെ മകനാണ് ഹർഷവർധൻ. ജെഎൻയുവിൽ പഠിച്ച ഹർഷ വർധൻ ഒരു ദശാബ്ദത്തിലേറെയായിരുന്നു കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുന്നു. 2012ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിലും ഹർഷവർധൻ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. മോഹൻലാൽ ഗഞ്ച് സീറ്റിൽ നിന്നായിരുന്നു മത്സരം. ഹർഷവർധൻ ശ്യാമിനെ കൂടാതെ, ദളിത് വിഭാഗത്തിൽ നിന്നുള്ള ബ്രിജ്ലാൽ ഖബ്രി, ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള രാജേഷ് മിശ്ര, മുൻ കോൺഗ്രസ് എം പി നിർമ്മൽ ഖത്രി എന്നിവരുടെ പേരാണ് പരിഗണിക്കപ്പെടുന്നത്.

 എസ്പി,ആർഎൽഡി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

എസ്പി,ആർഎൽഡി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

കോൺഗ്രസ് പ്രതീക്ഷ ഉയർത്തി ഉത്തർപ്രദേശിൽ മറ്റ് പാർട്ടികളിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടിയിൽ ചേർന്നു. മുൻ ആർഎൽഡി സംസ്ഥാന അധ്യക്ഷനായ മസൂദ് അഹമ്മദ് ആണ് അനുയായികൾക്കൊപ്പം കോൺഗ്രസിൽ ചേർന്നത്. നിരവധി സമാജ്വാദി പാർട്ടി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്തിന്റെ ചുമതയുള്ള ദേശീയ സെക്രട്ടറി ധീരജ് ഗുർജറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ബി ജെ പിയുടെ ബി ടീമായാണ് സമാജ്വാദി,ആർഎൽഡി, ബി എസ് പി പാർട്ടികൾ പ്രവർത്തിക്കുന്നതെന്നും പൊതുവിഷയങ്ങളിൽ പ്രതികരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നും അഹമ്മദ് കുറ്റപ്പെടുത്തി. പാർട്ടികളിലുള്ള വിശ്വാസം ഉപേക്ഷിച്ച് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ മുസ്ലീങ്ങളും ദളിതരും കോൺഗ്രസിൽ ചേരണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനവിരുദ്ധ നയങ്ങൾക്കും നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യ മനോഭാവത്തിനും എതിരെ പോരാടുകയാണെന്നും അഹമ്മദ് പറഞ്ഞു.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview

'പ്രായം കൂടുന്തോറും പൊളിയാകുന്ന ഫാഫയെന്ന നസ്രിയ..കൗതുകം ഒളിപ്പിച്ച് തൊപ്പിയും';വൈറലായി പിറന്നാൾ ചിത്രങ്ങൾ

English summary
Congress To Appoint Dalit Party President In UP Befor Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X