Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും; നേതാക്കള്‍ തടവില്‍ കഴിയുമ്പോള്‍ തിരഞ്ഞെടുപ്പോ?

ശ്രീനഗര്‍: കശ്മീരിലെ ബ്ലോക്ക് വികസന സമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ നേതാക്കളെ കൂട്ടത്തോടെ തടവിലാക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് കശ്മീര്‍ അധ്യക്ഷന്‍ ജിഎ മിര്‍ പറഞ്ഞു.

Congress

കശ്മീരിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളും മത നേതാക്കളും വിഘടനവാദി നേതാക്കളും തടവിലാണ്. ജമ്മുവിലെ ചില നേതാക്കളെ മാത്രമാണ് സര്‍ക്കാര്‍ വിട്ടയച്ചത്. താഴ്‌വരയില്‍ കടുത്ത നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബ്ലോക്ക് വികസന സമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് മിര്‍ പറഞ്ഞു.

നേതാക്കള്‍ തടവില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ ഭാഗമാകുക എന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ നേതാക്കളുമായി സംസാരിക്കേണ്ടിയിരുന്നു. നേതാക്കളെ വിട്ടയച്ചാല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നും മിര്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിക്ക് മാത്രം വിജയിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. തങ്ങളുടെ നേതാക്കള്‍ക്ക് മതിയായ സുരക്ഷ പോലും ലഭിക്കുന്നില്ലെന്നും മിര്‍ കുറ്റപ്പെടുത്തി.

ഈ മാസം 24നാണ് ബ്ലോക്ക് വികസന സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ്. പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരും തിരഞ്ഞെടുപ്പില്‍ ഭാഗമാകില്ലെന്നാണ് സൂചന. അതേസമയം, ബിജെപി മല്‍സര രംഗത്തുണ്ട്. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കളെല്ലാം തടവിലാണ്. ഇവരെ കാണാന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് കഴിഞ്ഞദിവസം ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+