കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ തെമ്മാടിത്തരങ്ങള്‍ക്ക് എംഎല്‍എയെ കുറ്റംപറയരുത്!! ഹാരിസിന് വീണ്ടും സീറ്റ്, വിവാദം കത്തുന്നു!!

ഹാരിസ് എംഎല്‍എയ്ക്ക് വീണ്ടും സീറ്റ് നല്‍കി കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: എന്‍എ ഹാരിസ് എംഎല്‍എയ്ക്ക് മത്സരിക്കാന്‍ വീണ്ടും സീറ്റ് നല്‍കിയ കോണ്‍ഗ്രസിന്റെ നടപടിയില്‍ വിവാദം കത്തുന്നു. ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട്ട് യുവാവിനെ മര്‍ദിച്ച് ഗുരുതരാവസ്ഥയില്‍ ആക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേരത്തെ പ്രതിരോധത്തിലായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഹാരിസ് നേതൃത്വം സീറ്റ് നിഷേധിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ഹാരിസിന് സീറ്റ് ലഭിച്ചത്. അതേസമയം ഹാരിസിന് സീറ്റ് നല്‍കിയത് സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് കൊണ്ടാണ് ബിജെപി ആരോപിച്ചിട്ടുണ്ട്.

രണ്ടായിരത്തിന്റെ നോട്ടുകളില്ല, അച്ചടി നിര്‍ത്തി... രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എട്ടിന്റെ പണി!!രണ്ടായിരത്തിന്റെ നോട്ടുകളില്ല, അച്ചടി നിര്‍ത്തി... രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എട്ടിന്റെ പണി!!

1

ഒരുവശത്ത് മുഹമ്മദിനെ രക്ഷിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. ബെംഗളൂരുവിലെ ശാന്തിനഗരയില്‍ നിന്നാണ് ഹാരിസ് മത്സരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്തയാളാണ് ഹാരിസ്. ഇതുകൊണ്ടാണ് സീറ്റ് ലഭിച്ചതെന്നും സൂചനയുണ്ട്. നേരത്തെ ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലൊന്നും ഹാരിസ് ഇടംപിടിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം മകനെതിരെയുള്ള ആരോപണം കൊണ്ടാണ് സീറ്റ് നല്‍കാതിരുന്നത്. ഹാരിസും മകനും ചേര്‍ന്ന് പാര്‍ട്ടിക്ക് പൊതുമധ്യത്തില്‍ നാണക്കേടുണ്ടാക്കി എന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആരോപിച്ചിരുന്നു. അതുകൊണ്ട് ഹാരിസിന് സീറ്റ് നല്‍കുന്നതിനും നേതൃത്വത്തിന് വലിയ താല്‍പര്യമുണ്ടായിരുന്നില്ല.

2

പകരം സ്ഥാനാര്‍ത്ഥിയെ ഒരുപാട് അന്വേഷിച്ചിരുന്നെന്ന് നേതൃത്വം പറയുന്നു. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെ ഹാരിസിന് നറുക്കുവീഴുകയായിരുന്നു. ശാന്തിനഗരയില്‍ നിന്ന് രണ്ടുതവണ എംഎല്‍എ ആയിട്ടുണ്ട് ഹാരിസ്. ഈ മണ്ഡലത്തില്‍ ഹാരിസിന് തന്നെയാണ് ജയസാധ്യതയെന്ന് വിലയിരുത്തല്‍. അതേസമയം മകന്റെ തെമ്മാടിത്തരങ്ങള്‍ക്ക് ഹാരിസിനെ ബലിയാടാക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ബിജെപി ക്രിമിനല്‍ പശ്ചാത്തലമുള്ള അഞ്ച് പേരെയാണ് ഇത്തവണ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ട് അവരുടെ ആരോപണങ്ങള്‍ കാര്യമാക്കേണ്ട. ഹാരിസിനെതിരെ ഒരു കേസ് പോലുമില്ല. പിന്നെയെന്തിന് അദ്ദേഹം മത്സരിക്കാതിരിക്കണമെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമില്ല; ഹര്‍ജികള്‍ കോടതി തള്ളി, എല്ലാം സാധാരണം ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമില്ല; ഹര്‍ജികള്‍ കോടതി തള്ളി, എല്ലാം സാധാരണം

കത്വയില്‍ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ രണ്ടുതട്ടില്‍, വര്‍ഗീയ പ്രചാരണം, ബിജെപി രാഷ്ട്രീയം കളിക്കുന്നുകത്വയില്‍ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ രണ്ടുതട്ടില്‍, വര്‍ഗീയ പ്രചാരണം, ബിജെപി രാഷ്ട്രീയം കളിക്കുന്നു

English summary
Congress to Field NA Haris Again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X