രാഹുലിനെ ബ്രാന്‍ഡാക്കാന്‍ കോണ്‍ഗ്രസ്; ഗൃഹസമ്പര്‍ക്ക പരിപാടിയുമായി ജനങ്ങളിലേക്ക്
ദില്ലി: രാഹുല്‍ ഗാന്ധിയുടെ ബ്രാന്‍ഡിംഗ് ശക്തമാക്കാന്‍ ഇറങ്ങി കോണ്‍ഗ്രസ്. രാജ്യത്താകെ ഗൃഹസമ്പര്‍ക്ക പരിപാടിയാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് അടുത്ത രണ്ട് മാസത്തേക്കാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം. രാഹുലിന്റെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവും, ബിജെപി-ആര്‍എസ്എസ് പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടമാണ്. കോണ്‍ഗ്രസ് സാഹോദര്യത്തിലും, സമത്വത്തിലുമാണ് വിശ്വസിക്കുന്നതെന്ന് ജയറാം രമേശ് വ്യക്തമാക്കി.

കോണ്‍ഗ്രസ് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം തയ്യാറാക്കി കഴിഞ്ഞുവെന്ന് ജയറാം രമേശ് പറഞ്ഞു. മോദി സര്‍ക്കാരിനെതിരെയുള്ള ഈകുറ്റപത്രം ശനിയാഴ്ച്ച ദില്ലിയില്‍ പുറത്തിറക്കും. ഇതിന്റെ കോപ്പികള്‍ വിതരണം ചെയ്യും.
ഓരോ വീടുകളിലും ഇത് എത്തിക്കും. ഒപ്പം രാഹുല്‍ ഗാന്ധിയുടെ സന്ദേശവും ജനങ്ങളിലേക്ക് പകരുമെന്ന് ജയറാം രമേശ് പറഞ്ഞു. ഹാഥ് സെ ഹാത്ത് ക്യാമ്പയിന് ജനുവരി 26 മുതല്‍ ആരംഭിക്കും.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂല്‍ വാണി, എന്നിവരും ജയറാം രമേശിനെ പിന്തുണച്ചു. ഇത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
Hair Care:താരന് പ്രശ്നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം
ഈ വര്‍ഷം വമ്പന്‍ തിരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന് തിരഞ്ഞെടുപ്പുകളാണ് ഇതില്‍ പ്രധാനം. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ മികവിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ പാര്‍ട്ടിക്ക് വലിയ നഷ്ടം സംഭവിക്കും. ഭാരത് ജോഡോ യാത്ര കൊണ്ടുണ്ടായ നേട്ടം പരമാവധി മുതലെടുക്കണമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള നിര്‍ദേശം.
ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം വലിയ നേട്ടം കോണ്ഗ്രസുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞതാണ്. ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടിയ പ്രതികരണം വോട്ടായി മാറുമെന്നാണ് രാഹുല്‍ പറയുന്നത്.
അതേസമയം ജനുവരി 26 മുതല്‍ മാര്‍ച്ച് 26 വരെയാണ് കോണ്‍ഗ്രസിന്റെ ക്യാമ്പയിന് നടക്കുന്നത്. കോണ്‍ഗ്രസ പ്രവര്‍ത്തകര്‍ ഇതിന്റെ ഭാഗമായി സംഘടിക്കും. രണ്ടര ലക്ഷം പഞ്ചായത്തുകളിലും, ആറ് ലക്ഷം ഗ്രാമങ്ങളിലും, പത്ത് ലക്ഷം പോളിംഗ് ബൂത്തുകളിലും രാഹുലിന്റെ സന്ദേശം പ്രവര്ത്തകരെത്തിക്കും.
രാജ്യത്ത് സമാധാനവും, സ്നേഹവും നിറയ്ക്കാനാണ് രാഹുല്‍ ആഹ്വാനം ചെയ്യുന്നത്. രാജ്യത്ത് സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയ ഏകാധിപത്യം, സാമ്പത്തിക അസമത്വം എന്നിവയാണ് ആശങ്കയേറിയ കാര്യമായി ജയറാം രമേശ് ചൂണ്ടിക്കാണിച്ചത്. നമ്മുടെ ഐക്യം ഇപ്പോള്‍ അപകടത്തിലാണ്. എന്ത് കാര്യത്തിനും ചര്‍ച്ചയാണ് വേണ്ടതെന്നും ജയറാം രമേശ് പറഞ്ഞു.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications