കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില കുതിക്കുന്നു... സെപ്റ്റംബര്‍ പത്തിന് കോണ്‍ഗ്രസിന്റെ ഭാരത ബന്ദ്.. ദേശീയ പ്രക്ഷോഭം!!

Google Oneindia Malayalam News

ദില്ലി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. അതേസമയം ഇന്ധന വിലവര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു.രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നര വരെയാണ് ബന്ദ്. ഇതേ ദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധരണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം സമയക്രമീകരണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവദി ഒഴിവാക്കാനാണിത്. പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും സഹകരിക്കണമെന്നും കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

1

അതേസമയം ബിഎസ്പി ഒഴിയെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കി കൊണ്ട് ഇന്ധന വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കേണ്ടത് അത്യാവശ്യമാണെന്ന് പിസിസി അധ്യക്ഷന്‍മാരുടെ യോഗം വിലയിരുത്തിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടിയുടെ പരിധിയിലാക്കണം. ഇല്ലെങ്കില്‍ സര്‍ക്കാരിന് ഇഷ്ടപ്രകാരം വിലനിര്‍ണയിക്കുന്നതിലേക്ക് നീങ്ങും. ഇന്ധന വിലവര്‍ധന മൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിയെന്നും സുര്‍ജേവാല ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

ഹര്‍ദിക് പട്ടേലിന്റെ നില അതീവ ഗുരുതരം... നിരാഹാര സമരം കാരണം 20 കിലോ ഭാരം കുറഞ്ഞു!!ഹര്‍ദിക് പട്ടേലിന്റെ നില അതീവ ഗുരുതരം... നിരാഹാര സമരം കാരണം 20 കിലോ ഭാരം കുറഞ്ഞു!!

English summary
congress to organise bharat bandh against fuel prices on september 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X