കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അധ്യക്ഷനില്‍ തീരുമാനം... ഖാര്‍ഗെയും മുകുള്‍ വാസ്‌നിക്കും തമ്മില്‍ മത്സരം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ നിര്‍ണായക വര്‍ക്കിംഗ് കമ്മിറ്റി യോഗം നാളെ നടക്കും. പ്രധാനമായും രണ്ട് വിഷയങ്ങളാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന് വരിക. അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ ദൗത്യം. യോഗത്തിന്റെ പ്രധാന അജണ്ടയും അത് തന്നെയാണ്. എന്നാല്‍ കശ്മീരില്‍ നേതാക്കളുടെ ഭിന്നിപ്പും യോഗത്തില്‍ ചര്‍ച്ചയാവും.

കശ്മീര്‍ വിഷയത്തില്‍ ദിവസങ്ങളായി കോണ്‍ഗ്രസ് യോഗങ്ങളില്‍ തര്‍ക്കം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നേതാക്കള്‍ പല തട്ടിലായി ഇക്കാര്യത്തില്‍ തിരിഞ്ഞിരിക്കുകയാണ്. ജോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും അടക്കമുള്ളവര്‍ കശ്മീര്‍ ബില്ലിനെ പിന്തുണച്ചിരിക്കുകയാണ്. എന്നാല്‍ ഗുലാം നബി ആസാദും പി ചിദംബരവും അടക്കമുള്ളവര്‍ ഇവരുമായി വലിയ തര്‍ക്കമുണ്ടാക്കിയതോടെ പ്രശ്‌നം സങ്കീര്‍ണമായിരിക്കുകയാണ്.

അധ്യക്ഷന്‍ സ്ഥാനത്തേക്ക് പോരാട്ടം

അധ്യക്ഷന്‍ സ്ഥാനത്തേക്ക് പോരാട്ടം

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ നിര്‍ണായകമായ യോഗമാണ് നാളെ നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീഴ്ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് ഗൗരവത്തോടെ ചേരുന്ന വര്‍ക്കിംഗ് കമ്മിറ്റി കൂടിയാണിത്. രാഹുല്‍ ഗാന്ധിക്ക് പകരക്കാരന്‍ ആരാണ് എന്നതിന് ഉത്തരവും ഇതില്‍ നടക്കും. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാകുന്നത്. എന്നാല്‍ യുവനേതാവ് എന്ന ആശയം നടക്കുമോ എന്ന് വ്യക്തമല്ല.

കാലാവധി ഉണ്ടാകുമോ

കാലാവധി ഉണ്ടാകുമോ

ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്കാണോ തിരഞ്ഞെടുപ്പ് നടക്കുക എന്നാണ് ഇനി അറിയാനുള്ളത്. ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ ഉന്നയിച്ചത് ഇടക്കാല അധ്യക്ഷനെ നിയമിച്ച തിരഞ്ഞെടുപ്പുകളെ നേരിട്ട ശേഷം പൂര്‍ണ ചുമതലയുള്ള അധ്യക്ഷനെ നിയമിക്കാമെന്നാണ്. ഇത് യുവനേതാക്കള്‍ക്ക് സ്വീകാര്യമല്ല. അതേസമയം ജോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും അധ്യക്ഷ സ്ഥാനത്തെത്തില്ലെന്നാണ് സൂചനകള്‍. ഇവരുടെ നിലപാടുകള്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്.

അധ്യക്ഷ പോരാട്ടം ഇങ്ങനെ

അധ്യക്ഷ പോരാട്ടം ഇങ്ങനെ

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും മുകുള്‍ വാസ്‌നിക്കുമാണ് മുന്‍നിരയിലുള്ളത്. അവസാന നിമിഷം എല്ലാ പേരുകളും മാറി മറിഞ്ഞിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയും സിന്ധ്യയുമാണ് മുന്‍നിരയിലുള്ളതെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങില്ലെന്ന് പ്രിയങ്ക അറിയിക്കുകയായിരുന്നു. സിന്ധ്യക്ക് കശ്മീര്‍ വിഷയത്തിലെ നിലപാട് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

കശ്മീര്‍ വിഷയം

കശ്മീര്‍ വിഷയം

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. അതാണ് ഏറ്റവും ചര്‍ച്ച ചെയ്യാന്‍ പോകുന്ന കാര്യം. യുവനേതാക്കള്‍ കശ്മീര്‍ ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ളവര്‍ അതിനെ എതിര്‍ത്തിരിക്കുകയാണ്. ഇവര്‍ തമ്മില്‍ നേരത്തെ നടന്ന യോഗത്തില്‍ വാക്കേറ്റമുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് പാര്‍ട്ടിക്കുള്ളില്‍ എടുത്തിട്ടില്ല. പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ മോശം പ്രകടനവും ചര്‍ച്ചയാവും.

വെല്ലൂരില്‍ തകര്‍ന്നടിഞ്ഞ് ബിജെപി സഖ്യം.... 8000 വോട്ടിന് വെന്നിക്കൊടി നാട്ടി ഡിഎംകെ!!വെല്ലൂരില്‍ തകര്‍ന്നടിഞ്ഞ് ബിജെപി സഖ്യം.... 8000 വോട്ടിന് വെന്നിക്കൊടി നാട്ടി ഡിഎംകെ!!

English summary
congress to pick party chief tommorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X