കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും സ്മാര്‍ട്ടാകുന്നു!! മോദിയുടെ കള്ളത്തരം പൊളിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍, ബിജെപി ജാഗ്രതൈ!!

സോഷ്യല്‍ മീഡിയ വഴി മോദിക്കെതിരെ കോണ്‍ഗ്രസ് പ്രചാരണം നടത്തും

Google Oneindia Malayalam News

ദില്ലി: ബിജെപിയെ തറപ്പറ്റിക്കാന്‍ അടിമുടി മാറ്റവുമായി കോണ്‍ഗ്രസ് വരുന്നു. കേട്ടിട്ട് ഞെട്ടണ്ട 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയൊരു കോണ്‍ഗ്രസിനെയാണ് നിങ്ങള്‍ കാണാന്‍ പോകുന്നതെന്ന് ചുരുക്കം. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളത്തരങ്ങള്‍ പൊളിക്കാന്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. മോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവഴി ജനങ്ങളിലേക്കെത്തിക്കുകയും അതൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ്അവരെ അറിയിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ബിജെപിയുടെ തന്നെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ പുതിയ രീതിയില്‍ അവര്‍ക്കെതിരെ ഉപയോഗിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.

അധിക്ഷേപ വാര്‍ത്തകളുമായി പോസ്റ്റ് കാര്‍ഡ്, ഇരയായത് പ്രകാശ് രാജ്!! ഒടുവില്‍ പരാതി, ഉടമ അറസ്റ്റില്‍!!അധിക്ഷേപ വാര്‍ത്തകളുമായി പോസ്റ്റ് കാര്‍ഡ്, ഇരയായത് പ്രകാശ് രാജ്!! ഒടുവില്‍ പരാതി, ഉടമ അറസ്റ്റില്‍!!

1

നിങ്ങളുടെ ആഗ്രങ്ങള്‍ ഇതുവരെ നടപ്പാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മോദിയോട് ചോദിക്കണമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് ആഹ്വാനം ചെയ്യും. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള റാലികളിലും പ്രചാരണങ്ങളിലും ഇത്തരം വ്യത്യസ്തത കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിംഗിന്റെ തീരുമാനം. ഇതിനായി പുതിയ തിരഞ്ഞെടുപ്പ്് തന്ത്രജ്ഞരെയും കോണ്‍ഗ്രസ് ഒപ്പംകൂട്ടും. ജോലി, സാമ്പത്തികം, കൃഷി, അടിസ്ഥാന സൗകര്യം, മതസൗഹാര്‍ദ അന്തരീക്ഷം, അഴിമതി, കള്ളപ്പണം, എന്നിവയെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനും ഇക്കാര്യങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ വമ്പന്‍ പരാജയമാണെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണ്‍ വഴി രാഹുല്‍ ഗാന്ധിയുടെ പ്രചാരണവും ഉണ്ടാവുമെന്നാണ് സൂചന.

2

മോദി പറഞ്ഞ ഒരുവാക്കാണ് കോണ്‍ഗ്രസ് ആയുധമാക്കാന്‍ ഒരുങ്ങുന്നത്. മൊബൈല്‍ ഫോണ്‍ രാഷ്ട്രീയക്കാരും വോട്ടര്‍മാരും തമ്മിലുള്ള ബന്ധത്തിന് പ്രധാനമാണെന്നായിരുന്നു മോദി പറഞ്ഞത്. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ എന്നിവയില്‍ കൂടുതല്‍ സജീവമാകുമെന്നും കോണ്‍ഗ്രസ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. മോദിയുടെ പ്രസംഗത്തിന്റെ ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കാനും ഇതുവഴി പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് കരുതുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ വെറും നുണകളാണെന്നും ഇത് ജനമധ്യത്തില്‍ തുറന്നുകാണിക്കേണ്ടതുണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

മോദി സർക്കാരിന് ചിപ്പ് വിട്ട് ഒരു കളിയുമില്ല; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ചിപ്പ്, വാസ്തവമെന്ത്? മോദി സർക്കാരിന് ചിപ്പ് വിട്ട് ഒരു കളിയുമില്ല; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ചിപ്പ്, വാസ്തവമെന്ത്?

ബന്ദിൽ നിശ്ചലമായി തമിഴ്നാട്; പോലീസ് തടവിൽ വിവാഹം നടത്തി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ...ബന്ദിൽ നിശ്ചലമായി തമിഴ്നാട്; പോലീസ് തടവിൽ വിവാഹം നടത്തി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ...

English summary
Congress to take on BJP in 2019 polls with smartphones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X