നിതീഷിനോട് പ്രതിപക്ഷവുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, അരുണാചല്‍ ബീഹാറിലും നടക്കും!!
കൊല്‍ക്കത്ത: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിപക്ഷ നിരയിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപിയുടെ കൂറുമാറ്റ തന്ത്രം ഇപ്പോള്‍ നിതീഷ് അറിഞ്ഞ് കാണും. എപ്പോഴും അതിനെ കരുതിയിരുക്കുന്നത് നല്ലതാണെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി മുന്നറിയിപ്പ് നല്കി. അരുണാചല്‍ പ്രദേശില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ ആകെയുള്ള ഏഴ് എംഎല്‍എമാരില്‍ ആറ് പേരും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത് പ്രത്യക്ഷത്തില്‍ ജെഡിയു ബിജെപിയില്‍ ലയിക്കുന്നതിന് തുല്യമായിരുന്നു. ഇതോടെയാണ് ജെഡിയുവിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

നിതീഷ് കുമാര്‍ പ്രതിപക്ഷവുമായി സഹകരിക്കുന്നതാണ് നല്ലത്. അരുണാചലില്‍ പ്രതിപക്ഷവുമായി സഹകരിച്ചാല്‍ അരുണാചല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കുമെന്ന് അധീര്‍ ചൗധരി പറഞ്ഞു. നോര്‍ത്ത് ഈസ്റ്റില്‍ കാണുന്ന വന്യമൃഗ വേട്ടക്കാരേക്കാള്‍ വീര്യമുള്ളവരാണ് ബിജെപിയെന്നും ചൗധരി വിശേഷിപ്പിച്ചു. അരുണാചലില്‍ ഇന്ന് സംഭവിച്ചത് നാളെ ബീഹാറിലും സംഭവിക്കാമെന്ന മുന്നറിയിപ്പും അധീര്‍ ചൗധരി നിതീഷിന് നല്കി. നിങ്ങള്‍ ഇപ്പോള്‍ സഹകരിക്കുന്ന പാര്‍ട്ടി നിങ്ങളെ തരിപ്പണമാക്കും. അരുണാചലില്‍ നിങ്ങള്‍ അനുഭവിച്ചത് അതിന്റെ തുടക്കമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബീഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെഡിയു. ബിജെപി ബീഹാറില്‍ വളര്‍ന്നത് ജെഡിയുവിന് കീഴിലാണ്. എന്നാല്‍ പതിയെ ബിജെപി ജെഡിയുവിനെ വെട്ടി മുന്നിലെത്തി. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ എന്‍ഡിഎ കക്ഷിയായി അവര്‍ മാറിയിരുന്നു. നിതീഷ് കുമാറിന്റെ പാര്‍ട്ടി തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു. ഇതോടെ ബീഹാര്‍ സര്‍ക്കാര്‍ വന്‍ ആധിപത്യം ബിജെപി നേടുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം നിതീഷ് നേടിയെങ്കിലും രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് നിതീഷിനെ നിയന്ത്രിക്കുന്നത് ബിജെപിയാണ്.
അതേസമയം ബീഹാറില്‍ നിതീഷ് സഖ്യം വിടാന്‍ കാത്തിരിക്കുകയാണ് ആര്‍ജെഡി. സഖ്യത്തിന് തയ്യാറാണെന്നും ഇവര്‍ സൂചിപ്പിക്കുന്നു. ബിജെപി സ്വയം വളരാനും ബാക്കിയുള്ള തകര്‍ക്കാനുമാണ് താല്പര്യപ്പെടുന്നത്. ബിജെപിക്ക് അധികാരത്തോടുള്ള ആര്‍ത്തിയാണ്. ഇത് വളരാന്‍ അനുവദിക്കരുതെന്നും കോണ്‍ഗ്രസ് പറഞ്ഞു. 2019ല്‍ 15 സീറ്റില്‍ മത്സരിച്ച ജെഡിയു ഏഴ് സീറ്റുകള്‍ അരുണാചല്‍ പ്രദേശില്‍ നേടിയിരുന്നു. ഇവിടെ ബിജെപി കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷിയും ജെഡിയുവായിരുന്നു. ബിജെപിക്ക് 41 സീറ്റുകളാണ് ഉള്ളത്. അതേസമയം കൂറുമാറ്റത്തോടെ 48 അംഗങ്ങളായി ബിജെപിക്ക്. 60 അംഗ നിയമസഭയാണ് അരുണാചലില്‍ ഉള്ളത്.
-
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു












Click it and Unblock the Notifications