കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു കുഴപ്പുവുമില്ല.. അങ്ങനെ വേണം'; സിസോദിയക്കെതിരായ സിബിഐ റെയ്ഡ് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിലെ സി ബി ഐ റെയ്ഡിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. സി ബി ഐയുടെ റെയ്ഡ് വൈകിയാണെങ്കിലും സ്വാഗതാര്‍ഹമാണ് എന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി (എ എ പി) മദ്യനയ രൂപീകരണത്തിലെ അഴിമതി മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എ എ പി സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച മദ്യനയം പുറത്തിറക്കിയതില്‍ അഴിമതി ആരോപിച്ച് മനീഷ് സിസോദിയയ്ക്കും ദേശീയ തലസ്ഥാനത്തെ നിരവധി ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം

1

കോണ്‍ഗ്രസ് പാര്‍ട്ടി തുടര്‍ച്ചയായി ഈ റെയ്ഡ് ആവശ്യപ്പെടുന്നു. ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് സംസാരിക്കുന്ന സര്‍ക്കാരിനോട് എനിക്ക് പറയാനുള്ളത്, ഡല്‍ഹി കൊവിഡ് മൂലം കഷ്ടപ്പെടുമ്പോള്‍, നഗരത്തില്‍ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍, ആളുകള്‍ ഓക്‌സിജനുവേണ്ടി കഷ്ടപ്പെടുമ്പോള്‍, ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിയും മദ്യമാഫിയയ്ക്കൊപ്പം ഇരുന്നു, അനില്‍ ചൗധരി പറഞ്ഞു.

2

കോണ്‍ഗ്രസ് തുടര്‍ച്ചയായി ചോദ്യം ചെയ്യുന്ന മദ്യനയം. വൈകിയാണെങ്കിലും സി ബി ഐ ഇത് അന്വേഷിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മന്ത്രിയെ ജയിലില്‍ അടയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസ-ആരോഗ്യ മാതൃക മുന്നോട്ട് വെച്ച് കൊണ്ട് നിങ്ങള്‍ക്ക് അഴിമതിക്കുള്ള ലൈസന്‍സ് ലഭിച്ചിട്ടില്ല, അനില്‍ ചൗധരി ആം ആദ്മി നേതാക്കളോട് പറഞ്ഞു.

3

മദ്യനയത്തോടുള്ള എതിര്‍പ്പില്‍ ബി ജെ പി വേണ്ടത്ര മുന്‍കൈയെടുക്കുന്നില്ലെന്നും അനില്‍ കുമാര്‍ ആരോപിച്ചു. ഡല്‍ഹി നിയമസഭയില്‍ ബിജെപിക്ക് എട്ട് എം എല്‍ എമാരാണുള്ളത്. ഏഴ് എം പിമാരുമുണ്ട്. അവരാരും അന്വേഷണം ആവശ്യപ്പെട്ട് കത്തൊന്നും എഴുതാത്തത് എന്താണ്. എന്തുകൊണ്ടാണ് അവര്‍ ഒരു പ്രതിനിധി സംഘത്തെ ദല്‍ഹിയിലേക്ക് കൊണ്ടുപോകാത്തത്?, അദ്ദേഹം ചോദിച്ചു.

4

ബി ജെ പിക്കാരോടും ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ട്രാക്ക് റെക്കോര്‍ഡിന് പിന്നില്‍ ഒളിച്ചോടാനാണ് എ എ പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ഏജന്‍സികളുടെ നിരന്തരമായ ദുരുപയോഗത്തിന്റെ മറുവശം, ഏജന്‍സികളുടെ നിയമാനുസൃതവും ശരിയായതുമായ പ്രവര്‍ത്തനങ്ങള്‍ പോലും സംശയത്തിന്റെ നിഴലില്‍ വരുന്നു എന്നതാണ്.

ഡോളോ കുറിച്ച് നല്‍കാന്‍ 1000 കോടി; അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്ഡോളോ കുറിച്ച് നല്‍കാന്‍ 1000 കോടി; അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

5

ഈ പ്രക്രിയയില്‍, അഴിമതിക്കാര്‍ 'അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം' വാദത്തിന് പിന്നില്‍ ഒളിച്ചോടുകയും ചെയ്യുന്നു, എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയാണ് റെയ്ഡിന് പിന്നിലെന്ന് ആം ആദ്മി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ വേട്ട നടത്തുകയാണെന്നും അവര്‍ ആരോപിച്ചു.

6

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പരിഷ്‌കരണ നടപടികളുടെ മുഖമുദ്രയായ കെജ്രിവാളിന്റെ ഡല്‍ഹി മോഡല്‍ ഭരണത്തെ പരാജയപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ സിസോദിയയ്ക്കും സത്യേന്ദ്ര ജെയ്നുമെതിരെ നേരത്തെ അന്വേഷണം അഴിച്ചുവിട്ടിരുന്നുവെന്ന് എ എ പി രാജ്യസഭാ എം പി സഞ്ജയ് സിംഗ് പറഞ്ഞു.

7

റെയ്ഡുകളുടെ പിന്നിലെ ഉദ്ദേശം എക്‌സൈസ് നയമല്ല, മറിച്ച് ആം ആദ്മി പാര്‍ട്ടിയെ രാഷ്ട്രീയമായി തളര്‍ത്തുക എന്നതാണ് ഇത് എ എ പിയെ ബാധിക്കില്ലെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു. മദ്യനയത്തില്‍ കേന്ദ്രത്തിന് ആശങ്കയുണ്ടെങ്കില്‍ ഗുജറാത്തിലെ മദ്യനയത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

സതീശന്റെ മണ്ഡലത്തിലെ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിസതീശന്റെ മണ്ഡലത്തിലെ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി

English summary
Congress wecomed the CBI raid at Delhi Deputy Chief Minister Manish Sisodia’s residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X